ജോണ്‍ എബ്രഹാം ഹെല്‍മെറ്റില്ലാതെ എപ്രീലിയ സൂപ്പര്‍ബൈക്കില്‍

സ്ഥലത്തെ പ്രധാന വാഹന ഭ്രാന്തന്മാരിലൊരാളാണ് ജോണ്‍ അബ്രഹാം. ഇന്ന് മുംബൈയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ വെച്ച് എപ്രീലിയ ആര്‍എസ്‌വി4 സൂപ്പര്‍ബൈക്ക് ഉടമയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ ജോണ്‍ പങ്കുവെക്കും. ഇതിനിടയിലാണ് ജോണ്‍ തന്റെ സൂപ്പര്‍ബൈക്കുമായി തിരക്കുള്ള നഗരത്തിലൂടെ വേഗത്തിലോടിച്ചുപോകുന്നത് ചിലര്‍ കാമറയില്‍ പകര്‍ത്തിയത്. ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് ജോണ്‍ അബ്രഹാം ഹെല്‍മെറ്റ് വെച്ചിട്ടില്ലെന്നാണ്.

സെലിബ്രിറ്റികള്‍ റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതും ആക്‌സിഡന്റുകള്‍ക്ക് കാരണമാകുന്നതും ഒരു സാധാരണ സംഭവമാണിന്ന്. ഹെല്‍മെറ്റ് വെക്കാതെ വണ്ടിയോടിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ടെങ്കിലും താരത്തിനെതിരെ കേസെടുത്തിട്ടുള്ളതായി അറിവില്ല.

ജോണിന്റെ സൂപ്പർബൈക്കും നമ്മുടെ പാതകളും

ജോണിന്റെ സൂപ്പർബൈക്കും നമ്മുടെ പാതകളും

999.6 സിസി ശേഷിയുള്ള വി-4 സിലിണ്ടര്‍, 4 സ്ര്‌ടോക്ക് എന്‍ജിനാണ് എപ്രീലിയ ആര്‍എസ്‌വി 4നുള്ളത്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. ലിറ്റര്‍ ക്ലാസ് ബൈക്കുകള്‍ ഇപ്പോഴും ഇന്ത്യന്‍ നിരത്തുകളില്‍ ധാരളമൊന്നുമില്ല. ഇന്ത്യയുടെ പാതകള്‍ ഇത്രയും കരുത്തുറ്റ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകത്തിന് മികച്ചതുമല്ല. ഈ സാഹചര്യത്തിലാണ് ജോണ്‍ അബ്രഹാമിന്റെ ഹെല്‍മെറ്റ് വെക്കാതെയുള്ള വണ്ടിയോട്ടല്‍ ഗൗരവമേറിയതാകുന്നത്.

John Abraham Rides An Aprilia RSV4 Without Wearing Helmet

12500 ആര്‍പിഎമ്മില്‍ 180 കുതിരകളുടെ കരുത്ത് പുറത്തെടുക്കാനുള്ള ശേഷി ജോണ്‍ അബ്രഹാമിന്റെ ബൈക്കിനുണ്ട്. 10000 ആര്‍പിഎമ്മില്‍ 115 എന്‍എം ചക്രവീര്യം ചക്രങ്ങളിലെത്തിക്കാന്‍ കഴിയും ഈ എന്‍ജിന്.

John Abraham Rides An Aprilia RSV4 Without Wearing Helmet

ജോണ്‍ അബ്രഹാമിന്റെ പക്കലുള്ള ബൈക്ക് ആദ്യം റിലീസ് ചെയ്യുന്നത് 2008 ഫെബ്രുവരിയിലാണ്. ഇറ്റലിയിലെ മിലനില്‍. മുന്‍ -ജിപി റേസറായ അലക്‌സ് ഹോഫ്മാന്‍ ആണ് ഈ ബൈക്കിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ എപ്രീലിയ ബൈക്കുള്‍ ലഭ്യമാക്കുന്നത് വെസ്പയും മറ്റും നിര്‍മിക്കുന്ന പ്യാജിയോ ആണ്.

John Abraham Rides An Aprilia RSV4 Without Wearing Helmet

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൈക്കുകളിലൊന്നാണ് എപ്രീലിയ ആര്‍എസ്‌വി4 സൂപ്പര്‍ബൈക്ക് എന്നു പറയാം. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ജോണ്‍ എബ്രഹാമിന്റെ ബൈക്കിന് സാധിക്കും.

More from DriveSpark

Article Published On: Friday, September 20, 2013, 11:30 [IST]
English summary
John Abraham caught riding an Aprilia RSV4 superbike without wearing a helmet. Here are the images of John Abraham on his Aprilia RSV4 superbike.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X