ഹിമാലയന്റെ ടാങ്കിൽ തന്നെ ഇഷ്ട താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങി വണ്ടിപ്രാന്തൻ! വീഡിയോ വൈറൽ

ബോളിവുഡ് താരം ജോൺ എബ്രഹാമിന് മോട്ടോർ സൈക്കിളുകളോടുള്ള ഇഷ്ടം നമുക്ക് ഏവർക്കും വളരെ വ്യക്തമായി അറിയാവുന്ന കാര്യമാണ്. സൂപ്പർബൈക്കുകളുടെ വളരെ ബൃഹത്തായതും അതുപോലെ തന്നെ ആകർഷകവുമായ ഒരു ശേഖരം അദ്ദേഹത്തിന്റെ പക്കൽ ഉണ്ട്, അവ പതിവായി താരം ഓടിക്കാറുമുണ്ട്. ബോളിവുഡ് താരത്തിന് അത്യാവശം വലിയൊരു ഫാൻബേസുമുണ്ട്.

അതിനാൽ തന്നെ താരത്തിനൊപ്പം ഒരു സെൽഫി എടുക്കുക, ഓട്ടോഗ്രാഫ് വാങ്ങുക എന്നത് എല്ലാം ഒട്ടനവധി പേരുടെ സ്വപ്നമാണ്. അത്തരത്തിൽ ഒരു സ്വപ്വ സാക്ഷാത്കാരത്തിന്റെ കഥയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. അടുത്തിടെ, ജോൺ എബ്രഹാമിന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാൾ അദ്ദേഹത്തിന്റെ ബൈക്കിൽ താരത്തിന്റെ ഒരു ഓട്ടോഗ്രാഫിനായി കൊതിച്ചിരുന്നു.

ആരാധകനെ നിരാശനാക്കാതെ ജോൺ എബ്രഹാം അത് സാധിച്ചു കൊടുക്കുകയും ചെയ്തു. ഈ അസുലഭമായ അവസരത്തിന്റെ ഒരു ചെറിയ വീഡിയോ ഇപ്പോൾ ബൈക്ക് ഉടമ തന്നെ ഓൺലൈനിൽ പങ്കുവെച്ചിരിക്കുകയാണ്. ജോൺ എബ്രഹാം ഒപ്പിട്ട ഈ ആരാധകന്റെ ഉടമസ്ഥതയിലുള്ള മൂന്നാമത്തെ ബൈക്കാണിത് എന്നത് ശ്രദ്ധേയമാണ്.

ജോൺ എബ്രഹാം തന്റെ ആരാധകന്റെ മോട്ടോർസൈക്കിളിൽ ഒപ്പിടുന്ന ഈ വീഡിയോ വളരെ ചെറിയ ക്ലിപ്പിൽ, താരം തന്റെ ആരാധകന്റെ ഫസ്റ്റ് ജനറേഷൻ റോയൽ എൻഫീൽഡ് ഹിമാലയന്റെ മുകളിൽ കയറുന്നതും തുടർന്ന് അതിൽ ഇരിക്കുന്നതും നമുക്ക് കാണാം. ഇതിനിടയിൽ, മോട്ടോർ സൈക്കിളിൽ ഒപ്പിടുന്നതിന് മുമ്പ്, അദ്ദേഹത്തിന്റെ ഒരു ജീവനക്കാരൻ ബൈക്കിന്റെ ഇന്ധന ടാങ്ക് വൃത്തിയാക്കുന്നതും നമുക്ക് കാണാം.

ഇതേത്തുടർന്ന് ജോൺ എബ്രഹാം ഈ ഹിമാലയൻ 411 -ന്റെ ഫ്യുവൽ ടാങ്കിൽ തന്റെ ഓട്ടോഗ്രാഫ് നൽകി. അതിനു ശേഷം, തന്റെ ആരാധകന് മാർക്കർ തിരികെ നൽകി, അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോയ്ക്കും താരം പോസ് ചെയ്തു. മുകളിൽ സൂചിപ്പിച്ചതുപോലെ, ജോൺ എബ്രഹാം ഒപ്പിട്ട അക്ഷയ് കേദാരി എന്ന വ്യക്തിയുടെ മൂന്നാമത്തെ ബൈക്കാണിത്.

നടന്റെ സൂപ്പർ ഫാനാണെന്ന് സ്വയം അവകാശപ്പെടുന്ന കേദാരി മുമ്പ് ജോൺ എബ്രഹാമിനോട് തന്റെ ടിവിഎസ് അപ്പാച്ചെ 310 R സ്‌പോർട്‌സ് ബൈക്കിൽ ഒപ്പിടാൻ ആവശ്യപ്പെട്ടിരുന്നു. ഈ ബൈക്കിൽ ജോൺ എബ്രഹാം തന്റെ ഓട്ടോഗ്രാഫ് നൽകുന്ന സമയത്ത്, ഉടമ ജോണിന് കുറച്ച് വ്യത്യസ്ത ഡൈ -കാസ്റ്റ് ബൈക്കുകൾ സമ്മാനിച്ചിരുന്നു.

മോട്ടോജിപി റേസിംഗിനായി പ്രത്യേകം നിർമ്മിച്ച യമഹ YZR-M1 -ന്റെ ഒരു സ്കെയിൽ മോഡൽ അദ്ദേഹം ജോണിന് നൽകി. കൂടാതെ ജോണിന് അദ്ദേഹം സമ്മാനിച്ച രണ്ടാമത്തെ സ്കെയിൽ മോഡൽ ഒരു കവാസാക്കി നിഞ്ച H2R ആയിരുന്നു. അവ കൂടാതെ, സുസുക്കി ഹയബൂസയുടെ ഒരു മിനിയേച്ചർ പതിപ്പായ മൂന്നാമത്തെ മോഡലും അദ്ദേഹം ഇഷ്ട താരത്തിന് സമ്മാനിച്ചു.

ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഹയബൂസയുടെ അതേ കളർ ഓപ്ഷനിലാണ് എന്നതാണ് ഈ ഡൈ -കാസ്റ്റ് മോഡലിന്റെ പ്രത്യേകത. ജോണിന് വേണ്ടി ഈ നിറത്തിലുള്ള ഹയബൂസ പ്രത്യേകം ഓർഡർ ചെയ്തതാണ് എന്ന് അക്ഷയ് വ്യക്തമാക്കി. താരത്തോടുള്ള തന്റെ ആരാധകന്റെ സ്നേഹം വ്യക്തമാക്കുന്ന ഒന്നാണിത്.

അടുത്തിടെ, ജോൺ എബ്രഹാം ഒരു സിൽവർ ഷെയ്ഡിലുള്ള മൂന്നാം തലമുറ സുസുക്കി ഹയബൂസ സൂപ്പർബൈക്ക് സ്വന്തമാക്കിയിരുന്നു. മെഗാസ്റ്റാർ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ "പത്താൻ" എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് അദ്ദേഹം ഇത് വാങ്ങിയത്. മെറ്റാലിക് മാറ്റ് സ്വോർഡ്, കാൻഡി ഡാറിംഗ് റെഡ് എന്നിവയിൽ ഒരുക്കിയിരിക്കുന്ന 2023 സുസുക്കി ഹയാബൂസയാണിത്.

ഈ മൂന്നാം തലമുറ സുസുക്കി ഹയബൂസയ്ക്ക് കരുത്തേകുന്നത് ഒരു 1,340 സിസി, ഇൻ ലൈൻ ഫോർ സിലിണ്ടർ എഞ്ചിൻ യൂണിറ്റാണ്. ലിക്വിഡ് കൂൾഡ് എഞ്ചിൻ പരമാവധി 190 PS കരുത്തും 150 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും. ഇലക്ട്രോണിക് എയ്ഡുകളുടെയും ഫീച്ചറുകളുടെയും ഒരു വമ്പൻ നിരയുമായാണ് ബൈക്ക് വരുന്നത്.

ഈ പുതുതായി ചേർത്ത ഹയബൂസയ്ക്ക് പുറമേ, ജോൺ എബ്രഹാമിന് ഒരു വമ്പൻ സൂപ്പർബൈക്ക് ശേഖരം തന്നെയുണ്ട്. യമഹ V-മാക്സ്, ഹോണ്ട CBR1000RR-R, യമഹ YZF-R1, ഡുക്കാട്ടി പാനിഗാലെ, MV അഗസ്റ്റ F3 800, ഒരു KTM 390 ഡ്യൂക്ക് എന്നിവയാണ് അദ്ദേഹത്തിന്റെ ബൈക്ക് ഗരാജിലെ പ്രമാണികൾ.

More from DriveSpark

Article Published On: Monday, May 13, 2024, 12:10 [IST]
English summary
John abraham signs autograph on fans royal enfield himalayan video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X