അപ്രീലിയയിൽ പുതിയ ബ്രാൻഡ് അംബാസിഡറിൻ്റെ വരവ് കണ്ടോ! ബോളിവുഡിലെ മസിൽമാൻ, വീഡിയോ കാണാം
ബോളിവുഡിലെ സെലിബ്രിറ്റികളിൽ ബൈക്കിനോട് കൂടുതൽ കമ്പമുളളതാർക്കാണ് എന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുളളു. ജോൺ എബ്രഹാം. ധൂം എന്ന ചിത്രത്തിലൂടെ എല്ലാ യുവാക്കളുടേയും മനസിലേക്ക് ഹയാബൂസയുമായി എത്തിയത് മുതൽ ഇങ്ങോട്ട് പിന്നെ ഒരു തിരിച്ചു പോക്ക് ഉണ്ടായിട്ടില്ല. ബൈക്കുകളോടുളള താരത്തിൻ്റെ കമ്പമാണ് പലർക്കും ആവേശമാകുന്നത്. താരത്തിൻ്റെ അപ്രീലിയ rsv4-ൽ വരുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
അടുത്തിടെയാണ് അപ്രീലിയ കമ്പനി തങ്ങളുടെ ബ്രാൻഡ് അംബാസിഡറായി ജോൺ എബ്രഹാമിനെ തെരഞ്ഞെടുത്തത്. ജോൺ എബ്രഹാം പുതുതായി വാങ്ങിയ അപ്രീലിയ സൂപ്പർബൈക്ക് ഓടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള അപ്രീലിയ റൈഡേഴ്‌സ് ക്ലബ് ബെംഗളൂരു ആണ് പങ്കുവച്ചിരിക്കുന്നത്. നടൻ തൻ്റെ അപ്രീലിയ RSV4 ഫാക്ടറി അൾട്രാ ഡാർക്കിൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നതാണ് കാണുന്നത്.

ഗോൾഡ് അലോയ് വീലുകളും മറ്റ് ഗോൾഡ് ആക്‌സൻ്റുകളും ഉള്ള മാറ്റ് ബ്ലാക്ക് നിറമാണ് വാഹനത്തിനുളളത്. ഇതുകൂടാതെ, അൾട്രാ ഗോൾഡ്, ടൈം അറ്റാക്ക്, സ്പീഡ് വൈറ്റ് നിറങ്ങളിലും കമ്പനി ബൈക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 31.26 ലക്ഷം രൂപയാണ് മോഡലിൻ്റെ വില. RSV4 1100 ഫാക്ടറിയുടെ പവർട്രെയിൻ നോക്കിയാൽ ഇതിന് 1,099 സിസി V4 എഞ്ചിനാണ് ലഭിക്കുന്നത്.
ഈ മോട്ടോറിന് 13,000 ആർപിഎമ്മിൽ 214 bhp ഉൽപ്പാദിപ്പിക്കാനും 10,550 ആർപിഎമ്മിൽ 125 nm പരമാവധി ടോർക്കും നൽകാനും കഴിയും. ഈ എഞ്ചിൻ ആകർഷകമായ മിഡ്-റേഞ്ച്, ടോപ്പ്-എൻഡ് പവർ വാഗ്ദാനം ചെയ്യാൻ ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നതാണ്. അപ്രീലിയ RSV4 ഫാക്ടറിയിൽ ഒരു അണ്ടർ-ബ്രേസ്ഡ് സ്വിംഗാർമുമായി ജോടിയാക്കിയ ഡ്യുവൽ-ബീം അലുമിനിയം ഫ്രെയിം ഫീച്ചർ ചെയ്യുന്നു. ഫ്രണ്ട് സസ്പെൻഷനിൽ 125 mm ട്രാവൽ ഉള്ള 43 mm ഫുൾ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒഹ്ലിൻസ് യുഎസ്ഡി ഫോർക്കുകൾ ലഭിക്കുന്നുണ്ട്.

അതേസമയം, പിൻഭാഗത്ത് പൂർണ്ണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന 115 mm ഒഹ്ലിൻസ് ഇലക്ട്രിക്കലി കൺട്രോൾ ചെയ്യാവുന്ന മോണോഷോക്ക് ആണ് ലഭിക്കുന്നു. ഇതിന് ഒരു സാക്‌സ് സ്റ്റിയറിംഗ് ഡാംപറും ലഭിക്കുന്നു. RSV4 ഫാക്ടറിയുടെ ബ്രേക്കിംഗ് വിശദാംശങ്ങൾ നോക്കിയാൽ മുൻവശത്ത് ബ്രെംബോ സ്റ്റൈൽമ മോണോബ്ലോക്ക് റേഡിയൽ കാലിപ്പറുകളുള്ള ഇരട്ട 330 mmഫ്ലോട്ടിംഗ് ഡിസ്കുകൾ ആണ് ഉളളത്. പിന്നിൽ, ബ്രെംബോ 2-പിസ്റ്റൺ കാലിപ്പറോടുകൂടിയ ഒറ്റ 220 mm ഡിസ്ക് ലഭിക്കുന്നു. മെറ്റൽ ബ്രെയ്‌ഡഡ് ബ്രേക്ക് ലൈനുകളും ബൈക്കിലുണ്ട്.
851 mm സീറ്റ് ഉയരം RSV4 1100 ഫാക്ടറിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 17.9 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റിയും 202 കിലോഗ്രാം ഭാരവുമാണ് ഉളളത്. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ ഒന്നിലധികം എഞ്ചിൻ മാപ്പുകൾ, എഞ്ചിൻ ബ്രേക്കിംഗ് ഓപ്ഷനുകൾ, കോർണറിംഗ് എബിഎസ്, വീലി കൺട്രോൾ എന്നിവയും ലഭിക്കുന്നുണ്ട്. ട്രാക്ഷൻ കൺട്രോൾ, ലോഞ്ച് കൺട്രോൾ, സ്പീഡ് ലിമിറ്റർ, ക്രൂയിസ് കൺട്രോൾ എന്നിവയും ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

അപ്രീലിയയിൽ നിന്ന് ഏറ്റവും താങ്ങാനാവുന്ന ഒരു മോഡലാണ് RS 457. 4.10 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് എത്തുന്നത്. മുൻവശത്ത് 41 mm USD ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. മുന്നിലും പിന്നിലും പ്രീലോഡ് അഡ്ജസ്റ്റ്മെന്റ് ബൈക്കിൻ്റെ സവിശേഷതയാണ്. മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 220 mm ഡിസ്‌ക്കുമാണ് എൻട്രി ലെവൽ സ്പോർട്സ് ബൈക്കിന്റെ ബ്രേക്കിംഗ് പവർ.
മൂന്ന് റൈഡിംഗ് മോഡുകൾ, മൂന്ന് തലത്തിലുള്ള സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ ചാനൽ ABS, കൂടാതെ ഒരു റൈഡർക്ക് ആവശ്യമായ നിരവധി ഫീച്ചറുകളുമായിട്ടാണ് മോട്ടോർസൈക്കിളിനെ അപ്രീലിയ അവതരിപ്പിച്ചിരിക്കുന്നത്. കെടിഎം RC 390, കവസാക്കി നിഞ്ച 400 തുടങ്ങിയ മോട്ടോർസൈക്കിളുകളോടാണ് അപ്രീലിയ RS 457 ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്.


Click it and Unblock the Notifications








