സൈബർസ്റ്ററിന് പിന്നാലെ വെൽഫയർ സ്വന്തമാക്കി 'തങ്കരാജാവ്'! കൈയടിച്ച് സോഷ്യൽ മീഡിയ
സ്വർണ്ണവ്യാപാരികളുടെ ഇടയിലെ പ്രധാനികളാണ് തൃശൂരെ പ്രധാന ഗഡികളായ ആലുക്കാസ് കുടുംബം. 1964-ൽ സ്ഥാപിതമായ ഈ കമ്പനി, കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള സ്വർണ്ണം, വജ്രം, പ്ലാറ്റിനം ആഭരണ വിപണിയിലെ ഒരു പ്രധാന പങ്കാളിയായി വളർന്നു പന്തലിച്ചു. ഇതിനൊപ്പം തന്നെ തങ്ങളുടെ ഗാരേജും വളർത്തുന്നതിൽ ശ്രദ്ധയുണ്ടായിരുന്നു. ഒട്ടുമിക്ക എല്ലാ ആഡംബര വാഹനങ്ങളുടെ ആലുക്കാസ് കുടുംബത്തിൻ്റെ ഗാരേജിലുണ്ട്. എന്തിനധികം പറയുന്നു പുതിയതായി ഇറങ്ങിയ എംജിയുടെ ഇലക്ട്രിക് സ്പോർട്സ് കാറായ സൈബർസ്റ്റർ വരെ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഗാരേജിലേക്കൊരു ആഡംബര എംപിവി കൂടി എത്തിച്ചിരിക്കുകയാണ് ജോസ് ആലുക്കാസിൻ്റെ എംഡിയായ ജോൺ ആലുക്കാസ്.
ജോൺ ആലുക്കാസിൻ്റെ വീട്ടിൽ എത്തിച്ചാണ് ആഡംബര എംപിവി ഡെലിവറി നടത്തിയത്. ഒരു മിനി പ്രൈവറ്റ് ജെറ്റിന് സമാനമായ അനുഭവമാണ് വെൽഫയർ സമ്മാനിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് രാജ്യത്തെ സമ്പന്നരും സെലിബ്രിറ്റികളും ഈ കാര്‍ വാങ്ങിക്കൂട്ടുന്നു. ഇന്ത്യയില്‍ ടൊയോട്ട വെല്‍ഫെയര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ആദ്യത്തെ ഹൈ വേരിയന്റിന് 1.19 കോടി രൂപയാണ് വില. കൂടുതല്‍ പ്രീമിയം വേരിയന്റായ വിഐപി വിത്ത് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന് 1.29 കോടി രൂപയാണ് മുടക്കേണ്ടത്.

വെല്‍ഫെയര്‍ ടൊയോട്ടയുടെ പുതിയ TNGA-K പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് റൈഡ്, ഹാന്‍ഡ്ലിംഗ്, NVH (ശബ്ദം, വൈബ്രേഷന്‍, കാഠിന്യം) ലെവലുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വലിപ്പം നോക്കിയാല്‍ വെല്‍ഫെയറിന് ഏകദേശം 4,995 mm നീളം, 1,850 mm വീതി, 1,950 mm ഉയരം, 3,000 mm വീല്‍ബേസ് എന്നിവയുണ്ട്. ഇത് സിഗ്‌നേച്ചര്‍ 'ബോക്സി' MPV സിലൗറ്റ് നിലനിര്‍ത്തുന്നു.
പ്രീമിയം ടച്ചുകള്‍ക്കൊപ്പം വലിയ ഗ്രില്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വിപുലമായ ക്രോം ഡീറ്റെയിലിംഗ്, വലിയ ഗ്ലാസ്ഹൗസ് സൈഡ് പാനലുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ടൊയോട്ട വെല്‍ഫയറിന്റെ ഇന്റീരിയര്‍ അതിമനോഹരമാണ്. മസാജ് ഫംഗ്ഷനോടുകൂടിയ റീക്ലൈനിംഗ് ക്യാപ്റ്റന്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ഫുട്‌റെസ്റ്റ്, ആംബിയന്റ് മൂഡ് ലൈറ്റിംഗ് എന്നിവ ഓരോ യാത്രയും ബിസിനസ് ക്ലാസ് പോലെയാക്കുന്നു.

ഒരു വലിയ ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിപുലമായ കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവയും എംപിവിക്ക് ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ആഡംബര എംപിവികളില്‍ ഒന്ന് കൂടിയാണ് വെല്‍ഫെയര്‍. 6 എയര്‍ബാഗുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ എന്നിവ സുരക്ഷയും ആഡംബരവും ഒരുപോലെ ഉറപ്പാക്കുന്നുണ്ട്.
സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനവുമായി ഇണചേര്‍ത്ത 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടെയോട്ട വെല്‍ഫെയര്‍ എംപിവിയുടെ ഹൃദയം. ഈ എഞ്ചിന്‍ ഏകദേശം 193 PS പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രീമിയം കാര്‍ ആണെങ്കിലും ഇതിന് ലിറ്ററിന് 19 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ജാപ്പനീസ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്.

ഓണത്തോട് അനുബന്ധിച്ച് കുടുംബത്തിലേക്ക് എത്തിയ പുതിയ അതിഥിയായ ഇലക്ട്രിക് സ്പോർട്സ് കാറായ സൈബർസ്റ്റർ ഇവിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ജോൺ ആലുക്കാസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി കാറാണിത്. 72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വിപണിയിലെത്തുന്ന സ്പോർട്‌സ് കാറിന് ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ എത്തുമ്പോൾ 86.58 ലക്ഷം രൂപയോളമാണ് ചെലവാക്കേണ്ടി വരിക.
ജോൺ ആലുക്കാസ് സ്വന്തമാക്കിയിരിക്കുന്നത് സ്പോർട്ടിനെസ് ഉയർത്തുന്ന റെഡ് നിറമാണ് തന്റെ ഇവിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. എംജിയുടെ ഐക്കണിക് MGB റോഡ്‌സ്റ്റർ മോഡലിന്റെ ആധുനിക പതിപ്പാണ് സൈബർസ്റ്റർ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








