സർവീസിന് ചെന്ന ഗുസ്തി രാജാവ് മടങ്ങിയത് പുതിയ കാറുമായി! പുതിയ 'ബൂസ്റ്റ് ബ്ലൂ' സുന്ദരിയുടെ വിശേഷങ്ങൾ അറിയാം

നയന്റീസ് കിഡ്‌സിന്റെ കുട്ടിക്കാലം ശോഭനമാക്കിയ വ്യക്തികളില്‍ ഒരാളാണ് ജോണ്‍ സീന. ലോകപ്രശസ്ത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരവും ഹോളിവുഡ് നടനുമായ ജോണ്‍ സീന തന്റെ അവസാന മത്സരം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണീരണിഞ്ഞവര്‍ നിരവധിയാണ്. പ്രഫഷനല്‍ റസ്‌ലിംഗില്‍ നിന്ന് വിരമിച്ച താരം തന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ ഹോണ്ട പ്രെലൂഡ് (Honda Prelude) ചേര്‍ത്തിരിക്കുകയാണ്. തന്റെ സിവിക് ടൈപ്പ്-ആര്‍ സര്‍വീസിനായി ഷോറൂമില്‍ എത്തിയപ്പോഴാണ് താരം 2026 മോഡല്‍ പ്രെലൂഡ് വാങ്ങിയത്. ഹോണ്ടയുമായി വര്‍ഷങ്ങളായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ 'ബൂസ്റ്റ് ബ്ലൂ' സുന്ദരിയെ പരിചയപ്പെടുത്തിയത്.

ഹോണ്ടയുടെ ചരിത്രത്തില്‍ വലിയ പാരമ്പര്യമുള്ള മോഡലാണ് പ്രെലൂഡ്. 1978-ലാണ് ഈ മോഡല്‍ ആദ്യമായി വിപണിയിലെത്തുന്നത്. അഞ്ച് തലമുറകളിലായി 2001 വരെ ഉല്‍പ്പാദനത്തിലുണ്ടായിരുന്ന ഈ കാര്‍ നീണ്ട 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിപണിയില്‍ തിരിച്ചെത്തുന്നത്. ഇത്തവണ ഒരു ഹൈബ്രിഡ് അവതാരത്തിലാണ് ഹോണ്ട പ്രെലൂഡിനെ കമ്പനി പുനരവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

john cena buys new honda prelude

സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍ 2.0 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ ഇന്‍ലൈന്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. ഇതിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ചേര്‍ന്ന ഹൈബ്രിഡ് സംവിധാനവുമുണ്ട്. ആകെ 200 hp പവറും 315 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എഞ്ചിന് സാധിക്കും. മികച്ച പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും ഒരേപോലെ വാഗ്ദാനം ചെയ്യുന്നതാണ് ഈ ഹൈബ്രിഡ് യൂണിറ്റ്.

വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് ഇ-സിവിടി (e-CVT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. ഇതില്‍ ഹോണ്ടയുടെ ട്രേഡ്മാര്‍ക്ക് സാങ്കേതികവിദ്യയായ എസ്+ ഷിഫ്റ്റ് (S+ Shift) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗിയര്‍ ഷിഫ്റ്റുകള്‍ കൃത്യമായി അനുഭവവേദ്യമാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ആധുനികമായ എയറോഡൈനാമിക് ഡിസൈനും വാഹനത്തിന് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്. സ്‌പോര്‍ട്‌സ് കാറുകളുടെ അതേ ഡ്രൈവിംഗ് അനുഭവം ഇത് നല്‍കും.

ഏകദേശം 60 ദശലക്ഷം യുഎസ് ഡോളര്‍ ആസ്തിയുള്ള ജോണ്‍ സീനയ്ക്ക് അത്യപൂര്‍വ്വമായ കാറുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. പഴയകാല വിന്റേജ് മസില്‍ കാറുകളോടാണ് താരത്തിന് എന്നും പ്രിയം. എങ്കിലും ഹോണ്ടയുടെ ആധുനിക സാങ്കേതികവിദ്യകളോടുള്ള തന്റെ താല്‍പ്പര്യമാണ് പുതിയ പ്രെലൂഡ് വാങ്ങിയതിലൂടെ വ്യക്തമാകുന്നത്. നേരത്തെ 2021, 2024 മോഡല്‍ സിവിക് ടൈപ്പ്-ആര്‍ കാറുകളും താരം സ്വന്തമാക്കിയിരുന്നു.

2007 ഫോര്‍ഡ് മസ്താംഗ് സലീന്‍, 1969 ഷെവര്‍ലേ കാമറോ, 1966 ഡോഡ്ജ് ഹെമി ചാര്‍ജര്‍ തുടങ്ങിയ ഐതിഹാസിക വാഹനങ്ങളും ജോണ്‍ സീനയുടെ ഗരാജിലുണ്ട്. കൂടാതെ 2009 ലംബോര്‍ഗിനി ഗല്ലാര്‍ഡോ, 2006 ഫോര്‍ഡ് ജിടി എന്നിവയും താരത്തിന്റെ കാര്‍ ശേഖരത്തിലുണ്ട്. ഈ നിരയിലേക്കാണ് ഇപ്പോള്‍ ഏറ്റവും പുതിയ ഹൈബ്രിഡ് പ്രെലൂഡ് എത്തിയിരിക്കുന്നത്. പുതിയ കാറിന്റെ കരുത്ത് പരീക്ഷിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് സീന പറഞ്ഞു.

ഹോണ്ടയുടെ പ്രെലൂഡിന്റെ തിരിച്ചുവരവില്‍ ജോണ്‍ സീനയെപ്പോലൊരു ആഗോള പ്രശസ്തന്‍ അത് സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കൂപ്പെ വിഭാഗത്തില്‍ പ്രെലൂഡ് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് ഇതിനകം തന്നെ ലക്ഷക്കണക്കിന് ആരാധകരാണ് ആശംസകളുമായി എത്തിയത്. ഹോണ്ടയുടെ വിശ്വാസ്യതയും സീനയുടെ പ്രശസ്തിയും ഈ മോഡലിന്റെ വില്‍പ്പനയ്ക്ക് മൈലേജ് നല്‍കുമെന്ന് ഉറപ്പാണ്.

പഴയ സ്‌പോര്‍ട്‌സ് കാറുകളുടെ ലുക്കും മികച്ച ഇന്ധനക്ഷമതയും ഒത്തുചേരുന്നതാണ് പുതിയ പ്രെലൂഡ്. അമേരിക്കന്‍ വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുന്ന ഈ മോഡല്‍ വരും വര്‍ഷങ്ങളില്‍ മറ്റ് രാജ്യങ്ങളിലും തരംഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രെലൂഡിനെ തന്റെ ഗരാജിലെ ഏറ്റവും പുതിയ അതിഥിയായി ചേര്‍ത്തതിലൂടെ ഹോണ്ടയുമായുള്ള തന്റെ ബന്ധം ജോണ്‍ സീന ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ചൈല്‍ഡ് ഹുഡ് ഹീറോയുടെ പുത്തന്‍ കാറിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Tuesday, January 13, 2026, 15:30 [IST]
English summary
John cena buys new 2026 honda prelude hybrid car collection details
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X