അഭിനയിച്ച് നേടുന്നത് കോടികള്‍, ഗുസ്തി പിടിച്ചാല്‍ 83 കോടി! സിവിക് വിറ്റ് വാങ്ങിയത് സിവിക് തന്നെ
ഡബ്ല്യുഡബ്ല്യുഇ എന്ന കായിക വിനോദ പരിപാടി കണ്ട് ആസ്വദിച്ചവര്‍ക്ക് ഒന്നും മറക്കാന്‍ കഴിയാത്ത പേരാണ് ജോണ്‍ സീന. കുട്ടികളുടെയും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരനായ ഗുസ്തിക്കാരനാണ് ജാണ്‍ സീന. 2001-ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറിയ സീന 16 വട്ടം ലോക ചാമ്പ്യനായി റെക്കോഡ് നേട്ടം സ്വന്തമാക്കാിയിരുന്നു. 2000-ത്തിന്റെ തുടക്കം മുതല്‍ 2010 കാലം വരെ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്നു സീന. എക്കാലത്തെയും മികച്ച പ്രഫഷനല്‍ റസ്‌ലറായി കണക്കാക്കപ്പെടുന്ന സീന പക്ഷേ പാര്‍ട്‌ടൈം ആയി മാത്രമാണ് റസ്‌ലിംഗ് റിംഗില്‍ എത്താറുള്ളത്. ഇപ്പോള്‍ ജോണ്‍ സീന സിനിമയിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
സിനിമകളിലൂടെയും റസ്‌ലിംഗിലൂടെയും കോടികള്‍ സമ്പാദിക്കുന്ന സീന ആഡംബര ലൈഫ്‌സ്‌റ്റൈലാകും നയിക്കുകയെന്നായിരിക്കും എല്ലാവരും കരുതുന്നത്. എന്നാല്‍ തന്റെ ദൈനംദിന യാത്രകള്‍ക്ക് ഒരു കുറഞ്ഞ വിലയുള്ള കാറാണ് ഉപയോഗിക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ സീന വെളിപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. ദൈനംദിന യാത്രകള്‍ക്ക് താന്‍ ഹോണ്ട സിവിക് ടൈപ്പ് R കാറാണ് ഉപയോഗിക്കുന്നതെന്നായിരുന്നു സീന 2021-ല്‍ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.

പുറമെ നിന്ന് നോക്കുമ്പോള്‍ ഇത് സിമ്പിളാണെന്ന് തോന്നാമെങ്കിലും സീനക്ക് ഈ കാര്‍ വളരെ ഇഷ്മാണെന്നാണ് പറയുന്നത്. ഹോണ്ട സിവിസ് ടൈപ് R വളരെ പ്രായോഗികവും വിശ്വസിനീയവുമാണെന്നാണ് സീനയുടെ പക്ഷം. ഇപ്പോള്‍ തന്റെ ഇഷ്ട കാര്‍ അദ്ദേഹം വിറ്റു. പഴയ കാര്‍ വിറ്റ് നടന്‍ ഏതെങ്കിലും സൂപ്പര്‍ കാര്‍ ആയിരിക്കും വാങ്ങിയതെന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി.
തന്റെ പഴയ 2021 സിവിക് വിറ്റ് സീന FL5 2024 സിവിക് ടൈപ്പ് R ആണ് വാങ്ങിയത്. ബൂസ്റ്റ് ബ്ലൂ നിറത്തിലുള്ളതായിരുന്നു സീനയുടെ പഴയ സിവിക്. എന്നാല്‍ വൈറ്റ് ഷെയ്ഡിലുള്ളതാണ് പുത്തന്‍ സിവിക്. സീനയുടെ പഴയ സിവിക് പുതിയ ഉടമയെയും കാത്ത് ഹോണ്ട ഡീലര്‍ഷിപ്പിലുണ്ട്. പുതിയ തലമുറ സിവിക് ടൈപ്പ് R-ലേക്ക് താന്‍ അപ്‌ഗ്രേഡ് ചെയ്ത വിവരം താരം മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ തന്റെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

'എന്തൊരു ദിവസം! എന്റെ 21 സിവിക് ടൈപ്പ് R സര്‍വീസിനായി കൊണ്ടുവന്നു. പുതിയ ഹോണ്ട സിവിക് ടൈപ് R കാറുമായി കണ്ട മാത്രയില്‍ പ്രണയത്തിലായി! എല്ലാ സഹായത്തിനും കൂടുതല്‍ കുതിരശക്തിക്കും WC ഹോണ്ടയിലെ ബോയ്‌സിന് നന്ദി! എന്റെ '21 ബൂസ്റ്റ് ബ്ലൂ സിവിക് പുതിയ ഉടമയെ തേടി അവിടെയുണ്ട്' സീന് എക്‌സില്‍ എഴുതി
സാധാരണ കാര്‍ ഉപയോഗിക്കുനന ഒത്തിരി സെലിബ്രിറ്റികളെ നമുക്കറിയാം. ആഡംബര ജീവിതശൈലി പിന്തുടരാനുള്ള സാഹചര്യം ഉണ്ടായിട്ടും ലളിത ജീവിതം നയിക്കുന്ന ഇവര്‍ തങ്ങള്‍ താരങ്ങളല്ല സാധാരണ മനുഷ്യര്‍ തന്നെയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. മറ്റ് ഹോളിവുഡ് സെലിബ്രിറ്റികളെ അപേക്ഷിച്ച് വളരെ എളിമയുള്ള വ്യക്തിയാണ് ജോണ്‍ സീന. എക്സില്‍ അദ്ദേഹം നിരവധി അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത് തന്നെ ഇതിന് ഒരു ഉദാഹരണമാണ്.

ഹുഡിന് കീഴില്‍ ചില മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ സീനയുടെ 2021 സിവിക് ഏകദേശം സ്‌റ്റോക്ക് കണ്ടീഷനിലാണ്. അദ്ദേഹം പുതുതായി വാങ്ങിയ കാറും സ്‌റ്റോക്ക് കണ്ടീഷനിലാണ് ഇപ്പോള്‍ ഉള്ളത്. 311 bhp പവറും 420 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0-ലിറ്റര്‍ VTEC എഞ്ചിനാണ് സിവിക് ടൈപ് ഞന് തുടിപ്പേകുനനത്. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
സെഡാന് ആക്റ്റീവ് എക്സ്ഹോസ്റ്റ് വാല്‍വുകളുള്ള ഒരു ട്രിപ്പിള്‍-ഔട്ട്ലെറ്റ് എക്സ്ഹോസ്റ്റ് ലഭിക്കുന്നു. ഡ്രൈവിംഗ് മോഡിന് അനുസരിച്ച് വ്യത്യസ്തമായ എക്സ്ഹോസ്റ്റ് നോട്ട് ഇതുവഴി ലഭ്യമാകുന്നു. ഡ്യൂവല്‍ ആക്സിസ് ഫ്രണ്ട് സസ്പെന്‍ഷനും മള്‍ട്ടി-ലിങ്ക് റിയര്‍ സസ്പെന്‍ഷനുമായാണ് സിവിക് ടൈപ്പ് R വരുന്നത്. ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ബ്രെംബോ ബ്രേക്കുകള്‍, ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്, സ്പോര്‍ട്സ് സീറ്റുകള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.
സൂപ്പര്‍ താരമായ സീനയുടെ ഗരാജിലെ ശ്രദ്ധകേന്ദ്രം ഹോണ്ട സിവിക് ആണെങ്കിലും അദ്ദേഹത്തിന് ചെറുതല്ലാത്ത കാര്‍ ശേഖരമുണ്ട്. 1966-ലെ ഡോഡ്ജ് ഹെമി ചാര്‍ജര്‍ 426, 1969-ലെ COPO ഷെവര്‍ലെ കാമറോ ഉള്‍പ്പെടെ അമേരിക്കന്‍ മസില്‍ കാറുകളും വിന്‍േറജ് കാറകളും നിറഞ്ഞ അസൂയാവഹമായ ഗരാജാണ് സീനക്കുള്ളത്.
1970-ലെ പ്ലൈമൗത്ത് റോഡ് റണ്ണര്‍ സൂപ്പര്‍ബേര്‍ഡ്, ബ്യൂക്ക് GSX, മെര്‍ക്കുറി കൂഗര്‍ എലിമിനേറ്റര്‍ , 1984 കാഡിലാക് കൂപ്പെ ഡിവില്ലെ, 1989 ജീപ്പ് റാംഗ്ലര്‍, 1986 ലംബോര്‍ഗിനി കൗണ്ടച്ച്, 2006 ഫോര്‍ഡ് ജിടി, 2009 ലംബോര്‍ഗിനി ഗല്ലാര്‍ഡോ, 2013 ഫെറാറി 458 ഇറ്റാലിയ, 2017 ഫോര്‍ഡ് ജിടി എന്നിവയും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം 1969 എംജിസി ജിടി താരം സ്വന്തമാക്കിയിരുന്നു.


Click it and Unblock the Notifications








