പൊന്നിൻ കുടത്തിനൊരു പൊട്ട്! ബെൻസിന്റെ പുത്തൻ ലക്ഷ്വറി കാർ സ്വന്തമാക്കി സ്വർണ്ണക്കച്ചവടത്തിന്റെ സാമ്രാട്ട്

ഓപ്പൺ-ടോപ്പ് കാറുകൾ എന്നും ഒരു വിസ്മയം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും അവയുടെ റൂഫ് ഓപ്പൺ ചെയ്തു വരുന്നത് കാണാൻ തന്നെ ഒരു രസമാണ്. ഇന്ത്യയിൽ ഇത്തരം കാറുകൾ റോഡിൽ ഒരു അപൂർവ്വ കാഴ്ച്ച തന്നെയാണ്, എന്നിരുന്നാലും ടോപ്പ് നീക്കം ചെയ്ത് ആകാശ കാഴ്ച്ചകൾ കണ്ട് ഒരു ഡ്രൈവ് എന്നത് വെറെ ലെവൽ എക്പീരിയൻസാണ്, നാട്ടിലെ പൊടിയും, ചൂടും, മഴയും ഇക്കാര്യത്തിൽ വില്ലന്മാരാണ് എന്നറിയാം. എന്നിരുന്നാലും നല്ല കാലാവസ്ഥയിൽ ഒരു ഹിൽ സ്റ്റേഷനിലേക്ക് ഓപ്പൺ ടോപ്പ് കാറിൽ ഒരു ഡ്രൈവ് ഒരു അടിപൊളി അനുഭവം തന്നെയാവും.

ഈ എക്സ്പീരിയൻ ആസ്വദിക്കാനാവും, നമുക്ക് എല്ലാവർക്കും സുപരിചിതമായ ജ്വല്ലറി ഗ്രൂപ്പായ ജോസ് ആലുക്കാസിൻ്റെ CEO ജോൺ ആലുക്കാസ് സ്വന്തമായി ഒരു പുതിയ മെർസിഡീസ് ബെൻസ് കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ, ജോൺ തൻ്റെ പുതിയ മെർസിഡീസ് ബെൻസ് C- ക്ലാസ് കാബ്രിയോലെറ്റിൻ്റെ ഡെലിവറി എടുക്കുന്നതിൻ്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു.

john alukkas mercedes c-class cabriolet

ഈ കൺവെർട്ടിബിളിന് പുറമെ, പോർഷ 911, ലംബോർഗിനി ഹുറാകാൻ എന്നിവയുൾപ്പടെ ഒട്ടനവധി എക്സോട്ടിക് & ലക്ഷ്വറി കാറുകൾ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ജ്വല്ലറി CEO തൻ്റെ പോർഷ 911 സ്പോർട്സ് കാറുമായി ഒരു ഡീറ്റെയ്‌ലിംഗ് ഷോപ്പിൽ എത്തുന്നതോടെയാണ് ആരംഭിക്കുന്നത്.

അവിടെ അദ്ദേഹത്തിൻ്റെ പുതിയ കാർ റെഡിയായി അനാവരണത്തിനായി മൂടി പുതപ്പിച്ച് ഇട്ടിരിക്കുന്നത് കാണാം. ഇതിനെത്തുടർന്ന്, അദ്ദേഹം തൻ്റെ പുതിയ മെഴ്‌സിഡസിൻ്റെ കവർ നീക്കം ചെയ്യുന്നത് കാണാം. ജോൺ ആലുക്കാസ് തെരഞ്ഞെടുത്ത മെർസിഡീസ് ബെൻസ് C- ക്ലാസ് കാബ്രിയോലെറ്റിന് ചില സൂക്ഷ്മമായ പരിഷ്‌ക്കരണങ്ങളും അപ്പ്ഡേറ്റുകളും നൽകിയിട്ടുണ്ട്.

john alukkas mercedes c-class cabriolet

കൺവേർട്ടിബിൾ സ്പോർട്സ് കാറിനെ കൂടുതൽ മനോഹരമാക്കാൻ ഈ കസ്റ്റമൈസേഷനുകളെല്ലാം സഹായിക്കുന്നു. വാഹനത്തിന്റെ മുന്നിലും പിന്നിലും മെർസിഡീസ് ബെൻസ് എംബ്ലങ്ങൾക്ക് ഒരു ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതുകൂടാതെ, ഉടമ തൻ്റെ പുത്തൻ സ്‌പോർട്‌സ് കാറിനായി മനോഹരമായ ആഫ്റ്റർ മാർക്കറ്റ് അലോയി വീലുകളും ചേർത്തിരിക്കുന്നതായി കാണാം.

ഈ C- ക്ലാസ് കാബ്രിയോലെറ്റിൻ്റെ മറ്റൊരു പ്രത്യേകത എന്നത് റെഡ് ഷെയ്ഡിലുള്ള റൂഫാണ്. സാധാരണയായി ആളുകൾ ബ്ലാക്ക് റൂഫ് തിരഞ്ഞെടുക്കുമ്പോൾ ഇത് തികച്ചും വ്യത്യസ്തമാണ്. ഇത്തരത്തിൽ പുറത്ത് ഡീപ്പ് റെഡ് റൂഫ് വരുമ്പോൾ മറുവശത്ത് ഇൻ്റീരിയർ ബ്ലാക്ക് ഷെയ്ഡിലാ തീർത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

john alukkas mercedes c-class cabriolet

മെർസിഡീസ് ബെൻസ് C -ക്ലാസ് കാബ്രിയോലെറ്റ് നിലവിൽ ഇന്ത്യയിൽ നിർത്തലാക്കിയിരിക്കുകയാണ്. എന്നിരുന്നാലും, ഈ കൺവേർട്ടിബിൾ സ്‌പോർട്‌സ് കാറിന്റെ ഹൃദയം എന്നത് ഒരു 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ യൂണിറ്റാണ്. പരമാവധി 255 bhp പവറും 370 Nm പീക്ക് ടോർക്കും ഇത് പുറപ്പെടുവിക്കുന്നു. എഞ്ചിൻ 9 -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് കണക്ട് ചെയ്തിരിക്കുന്നത്. ഈ എഞ്ചിൻ യൂണിറ്റ് റിയർ വീലിലേക്കാണ് പവർ അയക്കുന്നതും.

നിലവിൽ, മെർസിഡീസ് ബെൻസ് നിരയിൽ C -ക്ലാസ് കാബ്രിയോലെറ്റ് അവശേഷിപ്പിച്ച സ്ഥാനം പുതിയ CLE കാബ്രിയോലെറ്റാണ് ഏറ്റെടുത്തിരിക്കുന്നത്. 48V മൈൽഡ് -ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ് ഈ ഡ്രോപ്പ് -ടോപ്പ് ലക്ഷ്വറി സ്‌പോർട്‌സ് കാറിന് കരുത്ത് പകരുന്നത്.

258 bhp മാക്സ് പവറും 400 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. ഒമ്പത് -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ഇത് കണക്ട് ചെയ്തിരിക്കുന്ന. വിലയെ സംബന്ധിച്ചിടത്തോളം, പുതിയ മെർസിഡീസ് ബെൻസ് CLE കാബ്രിയോലെറ്റ് -ന് 1.1 കോടി രൂപയാണ് വില വരുന്നത്.

More from DriveSpark

Article Published On: Friday, December 13, 2024, 19:21 [IST]
English summary
Joy alukas ceo gifts himself a new mercedes benz c class cabriolet
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X