ഒളിബിക്സ് മെഡൽ ജേതാക്കൾക്ക് ഇതുവരെ ഇന്ത്യയിൽ ആർക്കുമില്ലാത്ത ഈ കാർ നൽകും എന്ന് സജ്ജൻ ജിൻഡാൽ

ഇന്ത്യൻ ഒളിമ്പ്യൻമാർക്ക് ജന്മനാട്ടിൽ നിന്ന് മറ്റൊരു വമ്പൻ പ്രചോദനം കൂടി, നിലവിൽ നടന്നുക്കൊണ്ടിരിക്കുന്ന പാരീസ് 2024 ഒളിമ്പിക്സിൽ മെഡൽ നേടുന്ന എല്ലാ ഇന്ത്യക്കാർക്കും വരാനിരിക്കുന്ന എംജി വിൻഡ്സർ ഇവി സമ്മാനമായി നൽകും എന്ന് JSW ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സജ്ജൻ ജിൻഡാൽ വ്യക്തമാക്കി. വളരെ ആകാൺഷയും സന്തോഷവും നൽകുന്ന ഈ വാർത്ത ട്വീറ്റിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്. കായികതാരങ്ങളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി എംജി മോട്ടോർ ഇന്ത്യയും JSW ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭത്തിൻ്റെ ഭാഗമാണ് ഈ പ്രഖ്യാപനം.

നിലവിൽ, 2024 -ലെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഒളിമ്പ്യന്മാർ മൂന്ന് വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്. കൂടുതൽ മെഡലുകളുടെ പ്രതീക്ഷകളോടെ, അത്ലറ്റുകളുടെ അർപ്പണബോധവും അതോടൊപ്പം വിജയവും ആഘോഷിക്കാനാണ് എംജി വിൻഡ്‌സർ ഇവി സമ്മാനിക്കുന്ന ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിലെ വിൻഡ്‌സർ കാസിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എംജിയുടെ ക്രോസ്ഓവർ ഇവിയ്ക്ക് 'വിൻഡ്‌സർ' എന്ന് നാമകരണം ചെയ്തതായി അടുത്തിടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമ്മാന പദ്ധതിയുടെ വാർത്ത എംജി ചെയർമാനും എംഡിയും ട്വീറ്റ് ചെയ്തത്.

എംജി വിൻഡ്‌സർ ഇവി പ്രധാന സവിശേഷതകൾ: സാധാരണക്കാർക്ക് സാരമായി താങ്ങാനാവുന്ന കോമെറ്റ് ഇവിക്കും മുൻനിര ZS ഇവിക്കും ഇടയിലായിരിക്കും എംജി വിൻഡ്‌സർ ഇവി സ്ഥാനം പിടിക്കുക. ഇന്ത്യ -സ്‌പെക്ക് മോഡലിൻ്റെ പ്രത്യേക വിശദാംശങ്ങൾ ഇതുവരേയും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ഇന്തോനേഷ്യൻ സഹോദരന് സമാനമായ ഒരു ഇലക്ട്രിക് പവർട്രെയിൻ ഇത് ഫീച്ചർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

136 PS മാക്സ് പവറും 200 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോർ 50.6 kWh ബാറ്ററി പായ്ക്കുമായി ഇതിൽ വന്നേക്കാം. ചൈന ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ (CLTC) പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ഇന്തോനേഷ്യൻ മോഡലിന് 460 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള റേഞ്ച് ലഭിക്കും.

ഇത് ഒരു കുഞ്ഞൻ ക്രോസോവറിന് അത്യാവശം മികച്ച ഡ്രൈവിംഗ് റേഞ്ചാണ് എന്ന് നിസംശയം പറയാം. എന്നിരുന്നാലും, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) പരിശോധന ഉണ്ടെങ്കിൽ ഇന്ത്യയിൽ ഈ കണക്ക് വ്യത്യാസപ്പെടാം. ഇന്ത്യയിൽ എത്തുന്ന വിൻഡ്‌സർ ഇവി വിദേശത്ത് വിറ്റഴിക്കുന്ന വൂലിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽ റേഞ്ചിന്റെ കാര്യത്തിൽ വലിയ ആശങ്ക വേണ്ട.

എംജി വിൻഡ്‌സർ ഇവി, പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: മറ്റ് എംജി കാറുകളെപ്പോലെ, വിൻഡ്‌സറും ഫീച്ചർ പായ്ക്ക്ഡായി വരും എന്ന് പ്രതീക്ഷിക്കുന്നു. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം.

അത് കൂടാതെ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ ഫംഗ്ഷൻ എന്നിവ ഉൾപ്പെടുന്നതാണ് പുത്തൻ ഇവി ക്രോസോവറിൽ വരുന്ന സുരക്ഷാ ഫീച്ചറുകൾ എന്നതും ശ്രദ്ധേയമാണ്.

ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടും മൊത്തത്തിലുള്ള വളരെ വിപുലമായ ഫീച്ചറുകളുടെ ലിസ്റ്റിൻ്റെ ഭാഗമായേക്കാം എന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ മുൻനിര ZS ഇവിയെക്കാൾ താങ്ങാനാവുന്ന വിലയിൽ മികച്ച പ്രീമിയം എക്സ്പീരിയൻസ് നൽകാനാണ് വാഹനം ലക്ഷ്യമിടുന്നത്.

എംജി വിൻഡ്സർ ഇവി മാർക്കറ്റ് പൊസിഷണിംഗ്: എംജി വിൻഡ്സർ ഇവി ഉത്സവ സീസണിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും. വാഹനത്തിന്റെ എക്സ്-ഷോറൂം വില 20 ലക്ഷം രൂപ മുതൽ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ നെക്‌സോൺ ഇവി, മഹീന്ദ്ര XUV400 ഇവി എന്നിവയ്‌ക്ക് പ്രീമിയം ബദൽ വാഗ്ദാനം ചെയ്യുമ്പോൾ ഇത് ZS ഇവിയുടെ താങ്ങാനാവുന്ന പതിപ്പായി പ്രവർത്തിക്കും.

ഈ പുതിയ അഡീഷൻ ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനുള്ള എംജി മോട്ടോർ ഇന്ത്യയുടെ പ്രതിബദ്ധതയുടെ മറ്റൊരു ചുവടുവെപ്പാണ് എന്ന് നിസംശയം പറയാം. ഈ പുതിയ മോഡൽ ഉപയോഗിച്ച് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ ആദരിക്കുന്നതിലൂടെ, ഇന്ത്യൻ അത്‌ലറ്റുകൾക്കിടയിൽ കൂടുതൽ നേട്ടങ്ങൾക്ക് പ്രചോദനം നൽക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

More from DriveSpark

Article Published On: Sunday, August 4, 2024, 12:00 [IST]
English summary
Jsw chairman offers mg windsor ev to all 2024 olympic medalists
കൂടുതല്‍... #mg motor #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X