4600 കോടിയുടെ സ്വത്തുള്ള ഇന്ത്യയിലെ സമ്പന്നയായ നടി! 'ഹരികൃഷ്ണന്‍സിന്റെ മീര'യുടെ പുതിയ കാര്‍ കണ്ടോ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവര്‍ ബിസിനസുകാരും സിനിമാ താരങ്ങളുമാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടിമാരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്നില്‍ നില്‍ക്കുന്ന നടി മലയാളികള്‍ക്ക് സുപരിചിതയാണ്. എന്നാല്‍ അവര്‍ ഒരു മലയാളിയല്ല കേട്ടോ. ഫാസില്‍ സംവിധാനം ചെയ്ത് മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച് ഹരികൃഷ്ണന്‍സിലെ നായികയായ മീരയെ ആരും മറന്ന് കാണില്ല. മീരയുടെ വേഷം അഭിനയിക്കാന ഫാസില്‍ ബോളിവുഡിലെ അക്കാലത്തെ വിലപിടിപ്പുള്ള താരമായ ജൂഹി ചൗളയെയാണ് കൊണ്ടുവന്നത്. ആ ഒറ്റ സിനിമ കൊണ്ട് ജൂഹി ചൗള മലയാള നാടിന്റെയും ഇഷ്ടം നേടി.

നിലവില്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും രാജ്യത്തെ ഏറ്റവും സമ്പന്നയായ നടിയാണ് ജൂഹി ചൗള. ബിസിനസുകാരനായ ജയ് മേഹ്ത്തയെ വിവാഹം ചെയ്ത ജൂഹി നിരവധി സംരംഭങ്ങള്‍ നടത്തി വരുന്നു. ഉറ്റസുഹൃത്തും ഓണ്‍ സ്‌ക്രീനിലെ മികച്ച ജോടിയുമായിരുന്ന ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സഹ-ഉമയാണ് ജൂഹി. ഇത് കൂടാതെ ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന പ്രൊഡക്ഷന്‍ കമ്പനിയും അവര്‍ നടത്തി വരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 4600 കോടി രൂപയാണ് ജൂഹിയുടെ ആസ്തി.

juhi chawla mercedes-benz e-class

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് (3.3 കോടി), ബിഎംഡബ്ല്യു 7 സീരീസ് (1.7 കോടി), മെര്‍സിഡീസ് ബെന്‍സ് S ക്ലാസ് (1.7 കോടി), ജാഗ്വാര്‍ XJ (1.2 കോടി), പോര്‍ഷ കയെന്‍ (1.36 കോടി) എന്നിങ്ങനെ നിരവധി കാറുകള്‍ ജൂഹിക്കും കുടുംബത്തിനും സ്വന്തമായുണ്ട്. ഇപ്പോള്‍ ഒരു പുതിയ മെര്‍സിഡീസ്-ബെന്‍സ് E 450 4MATIC AMG ലൈന്‍ ചേര്‍ത്ത് നടി തന്റെ ഗരാജ് വലുതാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ലവ്യാപ എന്ന സിനിമയുടെ സ്‌ക്രീനിംഗിനായി താരം പുത്തന്‍ മെര്‍സിഡീസിലാണ് എത്തിയത്. പുതിയ മെര്‍സിഡീസ് E450 കാറിന്റെ പിന്‍സീറ്റില്‍ നിന്ന് നടി ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ കാര്‍സ് ഫോര്‍യൂ എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ക്ലാസിക് പോളാര്‍ വൈറ്റിലുള്ള ബെന്‍സ് കാറാണ് ജൂഹി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും ഉയര്‍ന്ന E ക്ലാസ് മോഡല്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1 കോടി രൂപയില്‍ കൂടുതലാകും.

juhi chawla mercedes-benz e-class

E-ക്ലാസ് നിരയിലെ ഏറ്റവും ശക്തമായ വേരിയന്റായ ഇതിന് AMG ലൈന്‍ എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ് പാക്കേജും ടാന്റലൈറ്റ് ഗ്രേ നിറത്തിലുള്ള 18 ഇഞ്ച് AMG ലൈറ്റ് 5-ട്വിന്‍ സ്പോക്ക് വീലുകളും ലഭിക്കുന്നു. ജര്‍മന്‍ ബ്രാന്‍ഡ് നിലവില്‍ E ക്ലാസ് നീളമേറിയ വീല്‍ബേസ് പതിപ്പിലാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഏറ്റവും പുതിയ തലമുറ പതിപ്പിന്റെ ലോഞ്ച്.

ഇതിന് മുന്‍ഗാമിയേക്കാള്‍ 13mm ഉയരവും 14mm നീളവും കൂടിയിട്ടുണ്ട്. വീല്‍ബേസ് അളവും 15mm കൂടിയിട്ടുണ്ട്. EQ-സ്‌റ്റൈല്‍ ചെയ്ത ഗ്രില്ലും മറ്റ് പ്രീമിയം ബിറ്റുകളുമടക്കം ഡിസൈന്‍ വശവും ചില്ലറ മാറ്റങ്ങള്‍ ലഭിക്കുന്നു. മുന്‍വശത്ത് വലിയ 3D ലോഗോയും ഗ്രില്ലിന് ചുറ്റും ഒരു ഗ്ലോസ് ബ്ലാക്ക് പാനലും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും ട്രൈ-ആരോ പാറ്റേണുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും ലഭിക്കുന്നു. സ്‌പെയര്‍ വീല്‍ ബൂട്ട് ഫ്‌ലോറിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്.

juhi chawla mercedes-benz e-class

കാറിന്റെ സൈഡ്, ക്വാര്‍ട്ടര്‍ ഗ്ലാസുകള്‍ ഇപ്പോള്‍ പ്രാദേശികമായി നിര്‍മ്മിച്ചതാണ്.നീളമുള്ള വീല്‍ബേസിന്റെ ഫലമായി പുതിയ E ക്ലാസിന്റെ പിന്‍ഭാഗത്ത് കൂടുതല്‍ സ്‌പെയ്‌സ് ലഭിക്കുന്നു. 36 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന സീറ്റുകള്‍ക്ക് സുഖകരമായ നെക്ക് പില്ലോ ലഭിക്കുന്നു. എകസ്്റ്റന്റഡ് തൈ സപ്പോര്‍ട്ട് ഈ കാറിന്‍െ മറ്റൊരു പ്രത്യേകതയാണ്.

റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസില്‍ സണ്‍ ബ്ലൈന്‍ഡുകളും ഇലക്ട്രിക്കലി പ്രവര്‍ത്തിപ്പിക്കുന്ന ഒരു റിയര്‍ ബ്ലൈന്‍ഡും ഉണ്ട്. 14.4 ഇഞ്ച് സെന്‍ട്രല്‍ സ്‌ക്രീന്‍, 12.3 ഇഞ്ച് പാസഞ്ചര്‍ സ്‌ക്രീന്‍, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, 730W, 17-സ്പീക്കര്‍, 4-എക്സിറ്റര്‍ 4D ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ലെവല്‍ 2 ADAS, ഓപ്ഷണല്‍ ചൗഫര്‍ പാക്കേജ് തുടങ്ങിയവയാണ് ഈ കാറിന്റെ പ്രധാന സവിശേഷതകള്‍. ആഡംബര കാറിന്റെ സസ്പെന്‍ഷന്‍ സജ്ജീകരണവും മെച്ചപ്പെടുത്തിയിട്ടുണ്ട്.

3.0L 6-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സെഡാന്റെ കരുത്ത്. 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഇത് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. എഞ്ചിന്‍ മാത്രം 381 hp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. EQ ബൂസ്റ്റ് 23 hp കൂടി ഇതിനൊപ്പം ചേരും. 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കാറില്‍ വരുന്നത്. മെര്‍സിഡീസിന്റെ 4MATIC AWD സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത തൊടും.

More from DriveSpark

Article Published On: Friday, February 7, 2025, 12:46 [IST]
English summary
Juhi chawla adds mercedes benz e 450 luxury sedan to her garage
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X