ആകാശത്തുവെച്ച് ബൈക്കില്‍നിന്ന് ചാടിയാല്‍
ചെറുപ്പത്തില്‍ നമ്മള്‍ പല സ്വപ്‌നങ്ങളും കാണും. പ്രായം കുടുന്തോറും ഇവയില്‍ പലതും നമ്മളങ്ങ് ഉപേക്ഷിക്കും. ജീവിതം ഒരു അമ്മായിക്കല്ല് പോലെ നമ്മുടെയെല്ലാം ദേഹത്തൂടെ അങ്ങോട്ടുമിങ്ങോട്ടും കയറിയിറങ്ങുന്ന ഘട്ടങ്ങളിലാണ് ഇത്തരം സ്വപ്‌നനഷ്ടങ്ങള്‍ സംഭവിക്കുക.
എന്നാല്‍, ചിലയാളുകളുണ്ട്; എന്തുതന്നെ വന്നാലും ചെറുപ്പത്തില്‍ കണ്ട സ്വപ്‌നം ഉപേക്ഷിക്കാന്‍ തയ്യാറാവില്ല. മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടറായ ബ്രാഡ് ഓ നീല്‍ ഇത്തരക്കാരനാണ്. ഇദ്ദേഹം ചെറുപ്പത്തില്‍ ഒരു പ്രമാദമാന സ്വപ്‌നം കണ്ടു. മോട്ടോര്‍സൈക്കിളിലേറി ആകാശത്തേക്ക് പറന്നുയരുന്നതും ആകാശത്തുവെച്ച് മോട്ടോര്‍സൈക്കിളിനെ വിടുന്നതും താന്‍ സുരക്ഷിതമായ ഒരു പാരച്യൂട്ടില്‍ നിലത്തു വന്നിറങ്ങുന്നതുമായിരുന്നു ആ സ്വപ്‌നം.
ഓ നീല്‍ ഈയിടെ തന്റെ സ്വപ്നത്തെ അങ്ങോട്ട് യാഥാര്‍ത്ഥ്യവുമായി കൂട്ടിക്കെട്ടുകയുണ്ടായി. അതിന്റെ വീഡിയോ താഴെക്കാണാം.


Click it and Unblock the Notifications








