800 കോടി വാരിയ പടത്തിലെ മലയാളി സാന്നിധ്യം, സംഗീത യാത്രയിൽ ജസ്റ്റിന് കൂട്ടായി ജർമൻ കരുത്ത്

ഈ വർഷം ഓഗസ്റ്റിൽ റിലീസായ പുറത്തിറങ്ങിയ സ്ത്രീ 2 എന്ന ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം നിർവഹിച്ചത് ജസ്റ്റിൻ വർഗീസ് എന്ന മലയാളിയായിരുന്നു. 800 കോടിയോളം രൂപയാണ് പടത്തിൻ്റെ റൊക്കോർഡ് കളക്ഷൻ. ഇനി തൻ്റെ സംഗീത യാത്രയിൽ കൂട്ടായി ജസ്റ്റിൻ്റെ കണ്ടെത്തിയിരിക്കുന്നത് ബിഎംഡബ്ല്യു 3 സീരിസ് ഗ്രാൻഡ് ലിമോസിനാണ്. 78.30 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ വില. കൊച്ചിയിലെ ഇവിഎം ഷോറൂമിൽ നിന്നാണ് ജസ്റ്റിൻ വാഹനം ഡെലിവറി എടുത്തത്. വാഹനത്തിൻ്റെ കറുപ്പ് നിറമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്.

ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ മോഡലിന് 4,819 mm നീളവും (സാധാരണ മോഡലിനേക്കാള്‍ 110 mm നീളവും), 1827 mm വീതിയും 1,463 mm ഉയരവും (സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ 28 mm ഉയരം) ലഭിക്കുന്നു. ലിമോസിന്‍ പതിപ്പിന് 2961 mm വീല്‍ബേസും ഉണ്ട്.

എല്‍ഇഡി ഡിആര്‍എല്ലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മധ്യഭാഗത്ത് വലിയ കിഡ്നി ഗ്രില്‍, സ്‌റ്റൈലിഷ് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, പിന്നില്‍ 3D എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ലിമോസിന്‍ പതിപ്പിന് പനോരമിക് സണ്‍റൂഫും മറ്റ് നിരവധി ഫീച്ചറുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്.

ലിമോസിന്‍ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് സെഡാന്റെ അതേ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. 258 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ TwinPower Turbo പെട്രോള്‍ എഞ്ചിന്റെ രൂപത്തിലാണ് ഇത് വരുന്നത്. 6.2 സെക്കന്‍ഡിനുള്ളില്‍ പെട്രോള്‍ മോഡല്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

ലിമോസിന്‍ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് സെഡാൻ്റെ അതേ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ആണ് വാഹനത്തിൽ ലഭിക്കുന്നത്. 258 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ട്വിൻ ടർബോ പെട്രോള്‍ എഞ്ചിനാണ് വരുന്നത്. 6.2 സെക്കന്‍ഡിനുള്ളില്‍ പെട്രോള്‍ മോഡല്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.

188 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റും ഉണ്ടാകും. 7.6 സെക്കന്‍ഡിനുള്ളില്‍ 0 -100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ഡീസല്‍ വേരിയന്റിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവും (BMW) വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ജനുവരി മുതല്‍ തങ്ങളുടെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വില വര്‍ധിപ്പിക്കാനുള്ള കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചത് കാരണമായിരിക്കാം അനിവാര്യമായ വില വര്‍ധനവ് വരുത്താന്‍ കമ്പനി നിര്‍ബന്ധിതരായത്.

നിലവില്‍ 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ് LWB, 5 സീരീസ്, 7 സീരീസ്, X1, X3, X5, X7, M340i എന്നിങ്ങനെ നിരവധി കാറുകള്‍ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു. ഇവയെല്ലാം രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യുന്നു. കൂടാതെ, i4, i5, i7, iX1, Z4 തുടങ്ങിയ മോഡലുകളും മുഴുവന്‍ M ശ്രേണിയിലുള്ള കാറുകളും കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റ് (CBU) ആയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 26, 2024, 8:30 [IST]
English summary
Justin varghese brings home bmw 3 series gran limousine images goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X