ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

By Dijo Jackson

റഷ്യയിലെ ഏറ്റവും വലിയ ആയുധനിര്‍മ്മാതാക്കളാണ് കലാഷ്‌നിക്കോവ്. വിഖ്യാത AK - 47 അസോള്‍ട്ട് റൈഫിളിന്റെ ഉത്പാദകര്‍. എന്നാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ ആയുധവ്യവസായത്തില്‍ നിന്നും കലാഷ്‌നിക്കോവ് അല്‍പമൊന്ന് മാറി ചിന്തിക്കാന്‍ തുടങ്ങി. കലാഷ്‌നിക്കോവിന്റെ വൈദ്യുത ബൈക്കുകളെ റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വേളയില്‍ ലോകം കണ്ടുകഴിഞ്ഞു.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

റഷ്യന്‍ പൊലീസിന് കലാഷ്‌നികോവ് നിര്‍മ്മിച്ചു നല്‍കിയ കലാഷ്‌നിക്കോവ് ഇ ബൈക്കുകള്‍ വാഹനലോകത്ത് ശ്രദ്ധനേടവെ പുതിയ വഴികള്‍ വെട്ടിത്തെളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ റഷ്യന്‍ കമ്പനി.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

കഴിഞ്ഞദിവസം മോസ്‌കോയില്‍ നടന്ന റഷ്യന്‍ പ്രതിരോധ മേളയില്‍ കമ്പനി അവതരിപ്പിച്ച പുതിയ സൂപ്പര്‍കാര്‍ CV-1, വൈദ്യുത കാര്‍ നിര്‍മ്മാണത്തിലേക്കും തങ്ങള്‍ കടക്കുകയാണെന്ന കലാഷ്‌നിക്കോവിന്റെ പരസ്യപ്രസ്താവന കൂടിയാണ്.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

'ടെസ്‌ല പോലുള്ള ഇനി വൈദ്യുത വാഹനലോകത്തെ ഭീമന്മാര്‍ക്ക് മുന്നില്‍ ഇനി റഷ്യയ്ക്കും തലയുയര്‍ത്തി നില്‍ക്കാം', CV-1 സൂപ്പര്‍കാറിന്റെ അവതരണ വേളയില്‍ കലാഷ്‌നിക്കോവ് പറഞ്ഞു.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

എഴുപതുകളില്‍ സോവിയറ്റ് യൂണിയന്‍ നിര്‍മ്മിച്ച 'ഇഷ് 21252 കോമ്പി' ഹാച്ച്ബാക്കിന്റെ മാതൃകയിലാണ് പുതിയ CV-1 വൈദ്യുത സൂപ്പര്‍കാറിന്റെ ഒരുക്കം. നൂതനമായ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും മോഡലിന് വിന്റേജ് ശൈലി മതിയെന്നു കലാഷ്‌നിക്കോവ് തീരുമാനിച്ചു.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

നീല നിറത്തിലുള്ള CV-1 കാറിനെയാണ് കമ്പനി കാഴ്ച്ചവെച്ചത്. മുന്നില്‍ മൂന്ന് തട്ടുകളായാണ് ഗ്രില്ല്. എല്‍ഇഡ് ഇരുവശത്തും മൂന്നുവീതമുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ക്ലാസിക് ശൈലി കലാഷ്‌നിക്കോവ് CV-1 -ന്റെ ക്ലാസിക് ഭാവം വെളിപ്പെടുത്തും.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

ഗ്രില്ലിന് തൊട്ടുതാഴെ നീളത്തില്‍ എയര്‍ഡാം ഒരുങ്ങുന്നു. പുറംമോടിയില്‍ വലിയ അലങ്കാരങ്ങളേതുമില്ല. ലളിതമായ ഡിസൈന്‍ ഭാഷയാണ് കാര്‍ പിന്തുടരുന്നത്.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

വെള്ളനിറത്തിലുള്ള മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും വീതി കുറഞ്ഞ ടയറുകളും വശങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കും. പിന്‍ ടയറുകളുടെ മേല്‍ഭാഗം വീല്‍ ആര്‍ച്ചുകള്‍ക്ക് ഉള്ളിലാണ്. പിറകിലാണ് മോഡല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

മേല്‍ക്കൂരയില്‍ നിന്നും ചാഞ്ഞിറങ്ങുന്ന വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ് കലാഷ്‌നിക്കോവ് കാറിന് വിന്റേജ് ചാരുത സമര്‍പ്പിക്കുന്നു. ഒറ്റ ചാര്‍ജ്ജില്‍ 350 കിലോമീറ്റര്‍ ദൂരമോടാന്‍ കലാഷ്‌നിക്കോവ് CV-1 -ന് കഴിയും. 90kWh ബാറ്ററി സംവിധാനമാണ് മോഡലിലെ വൈദ്യുത മോട്ടോറുകള്‍ക്ക് ഊര്‍ജ്ജം നല്‍കുക.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കലാഷ്‌നിക്കോവ് CV-1 -ന് ആറു സെക്കന്‍ഡുകള്‍ മാത്രം മതി. മോഡലിന്റെ വില കലാഷ്‌നിക്കോവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

നേരത്തെ കമ്പനി കൊണ്ടുവന്ന വൈദ്യുത ബൈക്കുകള്‍ ഒറ്റ ചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷിയാണ് അവകാശപ്പെട്ടത്. കലാഷ്‌നിക്കോവിന്റെ ഉടമസ്ഥതയിലുള്ള റഷ്യന്‍ വാഹന നിര്‍മ്മാതാക്കളായ IZH -നാണ് ബൈക്കുകളുടെ ഉത്പാദന ചുമതല.

ടെസ്‌ലയ്ക്ക് റഷ്യയുടെ മറുപടി, ഇനി കലാഷ്‌നിക്കോവും നിര്‍മ്മിക്കും വൈദ്യുത കാര്‍

1928 മുതല്‍ റഷ്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാതാക്കളാണ് IZH. എന്തായാലും വൈദ്യുത വാഹനലോകത്ത് ടെസ് ലയിലൂടെ അമേരിക്ക സ്ഥാപിച്ച കുത്തക പൊളിച്ചടുക്കാന്‍ കലാഷ്‌നിക്കോവിന് കഴിയുമെന്ന് റഷ്യ പ്രത്യാശിക്കുന്നു.

Most Read: ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

More from DriveSpark

Article Published On: Tuesday, August 28, 2018, 12:43 [IST]
English summary
Russia's Biggest Gun Maker Wants To Take On Tesla With Electric 'Supercar'. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X