1200 കോടി കളക്ഷൻ കിട്ടിയ പടത്തിൻ്റെ ഡയറക്ടർ! ഉപയോഗിക്കുന്നത് മഹീന്ദ്രയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ
പ്രശസ്ത തെലുങ്ക് നടൻ പ്രഭാസ് നായകനായ കൽക്കി 2898 എഡി സൂപ്പർ തീയേറ്റർ ഹിറ്റും ബോക്‌സ് ഓഫീസിൽ ഹിറ്റുമായിരുന്നു. ലോകമെമ്പാടും 1200 കോടിയിലധികം രൂപ കളക്ഷൻ നേടിയിട്ടുണ്ട്. സിനിമാ നിർമ്മാണ കമ്പനിയായ 'വൈജയന്തി മൂവീസ്' ഇക്കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെച്ചിരുന്നു. ദീപിക പദുക്കോൺ, കമൽ ഹാസൻ, അമിതാഭ് ബച്ചൻ എന്നിവരും ഈ കൽക്കി സിനിമയിൽ പ്രഭാസിനൊപ്പം സ്‌ക്രീൻ പങ്കിട്ടവരിൽ പ്രമുഖർ. സിനിമയെക്കാൾ പ്രശസ്തി നേടിയത് ചിത്രത്തിൻ്റെ സംവിധായകൻ നാഗ് അശ്വിനാണ്. സാധാരണ ഒരു പടം ഹിറ്റായാൽ പെട്ടെന്ന് പുതിയ ആഡംബര കാർ വാങ്ങുന്നതാണല്ലോ പതിവ്.
എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തനാവുകയാണ്. തൻ്റെ കഷ്ടപ്പാടുകളിൽ കൂടെ നിന്ന മഹീന്ദ്ര ഇ2ഒ പ്ലസ് ഇലക്ട്രിക് കാറാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് നാഗ് അശ്വിൻ തന്നെ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മഹീന്ദ്ര E2O പ്ലസ് ഇലക്ട്രിക് കാറിൻ്റെ ഫോട്ടോ ഷെയർ ചെയ്തത് വൈറലായിരിക്കുകയാണ്. 'എൻ്റെ വീട്ടിലെ സോളാർ പാനൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഞാൻ ഈ കാർ ചാർജ് ചെയ്യുന്നത്' എന്നാണ് അദ്ദേഹം അതിന് അടിക്കുറിപ്പും നൽകിയിരുന്നു.

നാഗ് അശ്വിനിൻ്റെ പക്കലുളള ഈ മഹീന്ദ്ര E2O പ്ലസ് ഇലക്ട്രിക് കാർ വിൽപ്പന കമ്പനി നിർമാണം നിർത്തിയിട്ട് വർഷങ്ങളായി. ഈ കാർ അവസാനമായി നിർമ്മിച്ചത് 2019 ലാണ്. 7.48 ലക്ഷം മുതൽ 11.49 ലക്ഷം രൂപ വരെയായിരുന്നു അന്നത്തെ എക്‌സ് ഷോറൂം വില. P2, P4, P6, P8 വേരിയൻ്റുകളാണ് ലഭിച്ചത്. മഹീന്ദ്ര ഇ2ഒ പ്ലസ് ചെറിയ കാറാണെങ്കിലും ആകർഷകമായ ഡിസൈൻ ആയിരുന്നു ഇതിൻ്റെ പ്രധാന ആകർഷണം.
പാർക്കിംഗ് ക്യാമറ, അലോയ് വീലുകൾ തുടങ്ങിയ ടൺ കണക്കിന് ഫീച്ചറുകൾ ഇതിന് ലഭിക്കുന്നുണ്ടായിരുന്നു. ഇതിന് 2258 mm വീൽബേസും 170 mm ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടായിരുന്നു. 4 പേർക്ക് അതിൽ സുഖമായി യാത്ര ചെയ്യാം. ഈ മഹീന്ദ്ര E2O പ്ലസ് ഇലക്ട്രിക് കാറിൽ 10.08 കിലോവാട്ട് (kWh) ബാറ്ററി പായ്ക്ക് ആണ് ലഭിക്കുന്നത്. ഫുൾ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയും ഇതിലുണ്ട്. 6 മണിക്കൂർ ആണ് ബാറ്ററി ഫുൾ ചാർജ് ആവാൻ എടുക്കുന്ന സമയം.
മഹീന്ദ്രയുടെ ഇപ്പോൾ വിൽപ്പനയിലുളള മോഡലാണ് XUV400 എന്ന മോഡൽ. മഹീന്ദ്ര XUV400 നിലവിൽ EC പ്രോ, EL പ്രോ, വലിയ ബാറ്ററി പായ്ക്കുള്ള EL പ്രോ എന്നീ വേരിയന്റുകളിലാണ് ഇവി വിപണനത്തിന് എത്തിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ വരാനിരിക്കുന്ന പുതിയ വേരിയന്റുകൾക്ക് EC L, EC L (O), EC LL, EL LL (O), EL LH, EL LH (O), EL PH, ELPH (O) എന്നിങ്ങനെ പേരിടുമെന്നാണ് വിവരം.
456 കിലോമീറ്റർ റേഞ്ചുള്ള 39.4kWh യൂണിറ്റ്, 402 കിലോമീറ്റർ നൽകുന്ന 34.43kWh യൂണിറ്റ്, മറ്റൊരു പുതിയ 39.4kWh ബാറ്ററി പായ്ക്ക് എന്നീ മൂന്ന് ബാറ്ററി പായ്ക്കുകൾ ഓഫറിലുണ്ടാകും. നിലവിൽ XUV400 ഇവി EC, EL ട്രിമ്മുകളിൽ ലഭ്യമാണ്. ആദ്യത്തേതിന് 3.3kW ചാർജറുള്ള 34.5kWh ബാറ്ററിയും രണ്ടാമത്തേതിന് 7.2kW ചാർജർ സ്റ്റാൻഡേർഡുള്ള 34.5kWh, 39.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്.
ഇലക്ട്രിക് എസ്‌യുവിയുടെ ചെറിയ ബാറ്ററി പായ്ക്കിന് 375 കിലോമീറ്റർ റേഞ്ചും വലിയ ബാറ്ററി പായ്ക്കിന് 456 കിലോമീറ്ററും റേഞ്ചുമാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ മഹീന്ദ്ര XUV400 ഇവി നിലവിൽ 15.49 ലക്ഷം മുതൽ 17.49 ലക്ഷം വരെയുള്ള എക്‌സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








