ഒറ്റ ദിവസം കല്ല്യാണിൻ്റെ ഗാരേജിലേക്ക് എത്തിയത് രണ്ട് വമ്പൻമാർ; മൂന്നര കോടി മുടക്കി തൃശൂർ ഗഡി
ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്ത വ്യാപാരികളാണ് കല്ല്യാൺ ഗ്രൂപ്പ്. സ്വർണം,വസ്ത്രം,നിർമാണം അങ്ങനെ ഇവർ കൈ വയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. തൃശൂരാണ് കല്ല്യാൺ ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസ്. ചെയർമാനായ പട്ടാഭിരാമൻ തൻ്റെ കുടുംബത്തിലേക്ക് രണ്ട് പുതിയ മോഡലുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏതൊരു ധനികനായ വ്യവസായിയെയും പോലെ തന്നെ, ഇദ്ദേഹത്തിനും വിലകൂടിയ നിരവധി കാറുകളുടെ ഒരു വമ്പൻ ശേഖരമുണ്ട്. പുതിയ ഏത് വാഹനമായാലും അത് കല്ല്യാൺ ഗ്രൂപ്പിൻ്റെ ഗാരേജിലേക്ക് വലിയ താമസമില്ലാതെ വരുമെന്നത് സത്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കല്ല്യാൺ ഗ്രൂപ്പ് ഒരു ദിവസം തന്നെ രണ്ട് കിടിലൻ വാഹനങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.
ആദ്യം സ്വന്തമാക്കിയത് ഏതൊരു വാഹനപ്രേമികളുടേയും സ്വപ്ന വാഹനമായ ഗോൾഫ് ജിടിഐ ആണ്. 53 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ എന്ന ഹാച്ച്ബാക്ക് മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് (CBU) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് കാറിന് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത്. ഗോൾഫിൻ്റെ കറുപ്പ് നിറമാണ് കല്ല്യാൺ ഗ്രൂപ്പ് തങ്ങളുടെ ഗാരേജിലേക്ക് എത്തിച്ചിരിക്കുന്നത്.

265 bhp പവറിൽ പരമാവധി 370 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐക്ക് തുടിപ്പേകുന്നത്. അതായത് പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ എസ്‌യുവിയിൽ കാണുന്ന അതേ എഞ്ചിൻ തന്നെയാണ് പെർഫോമൻസ് ഹാച്ച്ബാക്കിലും ഉപയോഗിച്ചിരിക്കുന്നതെന്ന് സാരം. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന കാർ ഒരു ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനമാണ് ഉപോഗിച്ചിരിക്കുന്നത്.
ഹോട്ട് ഹാച്ചിന് ഇലക്ട്രോണിക് കൺട്രോൾഡ് ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്കും ലഭിക്കുന്നുവെന്നും കമ്പനി പറയുന്നു. പുതിയ ഗോൾഫിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 5.9 സെക്കൻഡുകൾ മതി. അതേസമയം പരമാവധി വേഗം 250 കിലോമീറ്ററായി ഫോക്‌സ്‌വാഗൺ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 53 ലക്ഷത്തിന്റെ കാറായതിനാൽ തന്നെ കിടിലൻ ഇന്റീരിയറുമായാണ് ഗോൾഫ് ജിടിഐ വരുന്നത്.

കല്ല്യാണിൻ്റെ ഗാരേജിലേക്ക് എത്തിയ അടുത്ത വാഹനമാണ് എസ്‌യുവികളുടെ തന്നെ രാജാവെന്ന് വിശേഷിപ്പിക്കാവുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയാണ്. ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം.
ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയത് കൊണ്ട് തന്നെ പല സെലിബ്രിറ്റികളും ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, മസാജ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയടക്കം നിരവധി നൂതന ഫീച്ചറുകള്‍ വരുന്ന കാര്‍ ആണിത് എന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








