കാറുകളുടെ രൂപത്തിൽ മുറ്റത്ത് കിടക്കുന്നത് കോടികൾ! കല്യാൺ ഗ്രൂപ്പ് അധിപന്റെ ശേഖരം കണ്ടാൽ ഏത് കണ്ണും ഒന്നുതള്ളും

T.S കല്യാണരാമനും അദ്ദേഹത്തിന്റെ കല്യാൺ ഗ്രൂപ്പും ദക്ഷിണേന്ത്യയിലെ വളരെ അറിയപ്പെടുന്ന ഒരു ബിസിനസ് സാമ്രാജ്യം തന്നെയാണ്. വളരെ ജനപ്രിയ ഈ വ്യവസായ ഗ്രൂപിനു കീഴിലാണ് പ്രശസ്ത ബ്രാൻഡുകളായ കല്യാണ് ജ്വല്ലേഴ്‌സ്, കല്യാണ് ഡെവലപ്പേഴ്‌സ് എന്നിവയുള്ളത്. ഈ ബ്രാന്റുകളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മിസ്റ്റർ കല്യാണരാമൻ. ഏതൊരു ധനികനായ വ്യവസായിയെയും പോലെ തന്നെ, ഇദ്ദേഹത്തിനും വിലകൂടിയ നിരവധി കാറുകളുടെ ഒരു വമ്പൻ ശേഖരമുണ്ട്. കല്യാൺ ഗ്രൂപ്പിൻ്റെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കാർ ശേഖരത്തിൻ്റെ ഒരു വ്യൂ ലഭിക്കുന്ന ഒരു വീഡിയോ അടുത്തിടെ ഓൺലൈനിൽ കാണാനിടയായി.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ കല്യാൺ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വിലകൂടിയതും ആകർഷകവുമായ ലക്ഷ്വറി കാറുകളുടെ വിശാലമായ നിര തന്നെയാണ് കാണാനാവുന്നത്. വീഡിയോയിൽ കാണുന്ന എല്ലാ കാറുകളും ശ്രീ കല്യാണരാമൻ്റെയോ അദ്ദേഹത്തിൻ്റെ മക്കളുടേതോ മറ്റ് കുടുംബാംഗങ്ങളുടേതോ ആണ് എന്നത് ശ്രദ്ധേയമാണ്. വീഡിയോയിൽ കാണിച്ചിരിക്കുന്ന കാറുകളെ വിശദ്ധമായി ഒന്നു നോക്കാം.

ബിഎംഡബ്ല്യു XM: 2.60 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില. 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് ലക്ഷ്വറി എസ്‌യുവിയാണിത്, ഇത് ഇലക്ട്രിക് മോട്ടോറിനൊപ്പം ഏകദേശം 653 PS പവറും 800 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. എട്ട് -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്, കൂടാതെ എസ്‌യുവിക്ക് ഇവി മോഡിൽ 88 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചും ഉണ്ട്.

ഒരു പ്ലഗ് -ഇൻ ഹൈബ്രിഡ് വാഹനം എന്ന നിലയിൽ ഇത് ലിറ്ററിന് 62 കിലോമീറ്റർ എന്ന കണ്ണഞ്ചിപ്പിക്കുന്ന മൈലേജ് നൽകുന്നു. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും ചെലവേറിയ ബിഎംഡബ്ല്യു എസ്‌യുവിയാണ് ബിഎംഡബ്ല്യു XM. കൂടാതെ പ്ലഗ് -ഇൻ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ബിഎംഡബ്ല്യുവിൽ നിന്നുള്ള ആദ്യത്തെ 'M' മോഡലും കൂടിയാണിത്. ഐതിഹാസികമായ M1 -ന് ശേഷം M ബ്രാൻഡിന് കീഴിലുള്ള രണ്ടാമത്തെ സ്റ്റാൻഡ് എലോൺ മോഡൽ കൂടിയാണിത്.

മെബാക്ക് S680: വീഡിയോയിലെ മെബാക്ക് S680 ഒരു റുബെല്ലൈറ്റ് റെഡ് മെറ്റാലിക് ഡ്യുവൽ -ടോൺ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്ന് കാണാം. സെലിബ്രിറ്റികൾക്കും സമ്പന്നരായ ബിസിനസുകാർക്കും ഇടയിൽ S680 വളരെ ജനപ്രിയമായ ഒരു മോഡലാണ്. പ്ലഷ് ഇൻ്റീരിയറുകളോടെ വരുന്ന ഈ വാഹനത്തിന് നിരവധി ആഡംബര ഫീച്ചറുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

6.0 ലിറ്റർ ടർബോചാർജ്ഡ് V12 എഞ്ചിനാണ് മെർസിഡീസ് -മെയ്‌ബാക്ക് S680 -ക്ക് കരുത്തേകുന്നത്. ഈ എഞ്ചിൻ പരമാവധി 610 PS പവറും 900 Nm പീക്ക് ടോർക്കും സൃഷ്ടിക്കും. എഞ്ചിൻ ഒമ്പത് -സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, കൂടാതെ നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു. ഏകദേശം 3.44 കോടി രൂപയാണ് പുതിയ മെബാക്ക് S680 -യുടെ എക്സ്-ഷോറൂം വില.

ടൊയോട്ട വെൽഫയർ: വീഡിയോയിൽ അടുത്തതായി കാണിക്കുന്ന കാർ വെൽഫയർ പ്രീമിയം എംപിവി ആണ്. കല്യാണരാമൻ്റെ ഗാരേജിലെ മിക്ക കാറുകൾക്കും ഒരു ബ്ലാക്ക് ഷെയ്ഡാണ് എന്ന് നമുക്ക് കാണാനാവും. ഏകദേശം 1.32 കോടി രൂപ എക്സ്‌ -ഷോറൂം വിലയുള്ള വാഹനമാണ് വെൽഫയർ. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി കണക്ട് ചെയ്ത 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഈ ലക്ഷ്വറി എംപിവിയുടെ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പാണ് ശ്രീ കല്യാണരാമൻ സ്വന്തമാക്കിയിരിക്കുന്നത്.

ഔഡി RS5: വീഡിയോയിലെ റെഡ് RS5 ഒരു 2012 മോഡൽ 4.2 FSI വേരിയൻ്റാണ്. 4.2 ലിറ്റർ ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഈ എഞ്ചിൻ 450 PS പവറും 430 Nm പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ ഏഴ് -സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു, കൂടാതെ നാല് വാലുകളിലേക്കും പവർ അയയ്ക്കുന്നു. കാറിൻ്റെ പുതിയ മോഡലിനെ ഏകദേശം 1.09 കോടി രൂപയാണ് എക്‌സ്‌-ഷോറൂം വില.

റേഞ്ച് റോവർ വോഗ്: ഗാരേജിൽ ഒരു ലാൻഡ് റോവർ റേഞ്ച് റോവർ വോഗ് ഡീസൽ എസ്‌യുവിയും നമുക്ക് കാണാം. ഏകദേശം 2.77 കോടി രൂപ എക്‌സ്‌-ഷോറൂം വിലയുള്ള മുൻ തലമുറ റേഞ്ച് റോവറാണിത്. 335 bhp പവറും 740 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 4.4 ലിറ്റർ V8 ഡീസൽ എഞ്ചിനാണ് ഇതിനുള്ളത്. എഞ്ചിൻ എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു കൂടാതെ AWD സിസ്റ്റവുമുണ്ട്.

ടൊയോട്ട ലാൻഡ് ക്രൂയിസർ: വീഡിയോയിലെ അടുത്ത എസ്‌യുവി ടൊയോട്ട ലാൻഡ് ക്രൂയിസറാണ്. ഏകദേശം 1.73 കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് എത്തിയിരുന്ന LC200 വേരിയൻ്റാണിത്. 262 bhp പവറും 650 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 4.4 ലിറ്റർ V8 ഡീസൽ എഞ്ചിനാണ് ഇതിന്റേയും ഹൃദയം. ഇതൊരു മികച്ച ഓഫ്-റോഡറാണ്, ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ വരുന്നത്.

റോൾസ് റോയ്‌സ് കലിനൻ: ശ്രീ കല്യാണരാമൻ ഒരു വലിയ റോൾസ് റോയ്‌സ് ആരാധകൻ കൂടിയാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ ഒന്നല്ല, മൂന്ന് റോൾസ് റോയ്സ് കലിനൻ എസ്‌യുവികൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അവയിൽ ഒന്ന് ബ്ലാക്ക് ബാഡ്ജ് കലിനൻ ആണ്, മറ്റ് രണ്ടെണ്ണം നോർമൽ മോഡലുകളും.

സാധാരണ പതിപ്പുകളിൽ ക്രോം ഗാർണിഷുകളും ട്രിമ്മുകളും നമുക്ക് കാണാം, അതേസമയം ബ്ലാക്ക് ബാഡ്ജ് പതിപ്പിൽ ഈ ട്രിമ്മുകളെല്ലാം ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു. രണ്ട് പതിപ്പുകളും ഒരേ 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്, ബ്ലാക്ക് ബാഡ്ജ് പതിപ്പ് നോർമൽ കലിനനേക്കാൾ 29 PS പവറും 50 Nm ടോർക്കും കൂടുതൽ സൃഷ്ടിക്കുന്നു.

റോൾസ് റോയ്‌സ് ഫാൻ്റം: കല്യാൺ ഗ്രൂപ്പ് ചെയർമാന് കലിനൻ മാത്രമല്ല മൂന്ന് റോൾസ് റോയ്‌സ് ഫാൻ്റം ലക്ഷ്വറി സലൂണുകളും സ്വന്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗരാജിൽ ഒരു ഫാൻ്റം സീരീസ് I, രണ്ട് ഫാൻ്റം സീരീസ് II മോഡലുകളാണ് ഉള്ളത്. ഈ മൂന്ന് കാറുകളിലും ഓരോന്നിനും വ്യത്യസ്തമായ കളർ സ്കീം പ്രദർശിപ്പിച്ചിരിക്കുന്നു. ഇവയിലും ഒന്നിന് ബ്ലാക്ക് നിറത്തിലുള്ള ഫിനിഷ് കാണാം, മറ്റൊന്ന് സിൽവർ ഷെയ്ഡും, അവസാനത്തേത് വൈറ്റ് നിറത്തിലും വരുന്നു.

More from DriveSpark

Article Published On: Monday, July 15, 2024, 19:35 [IST]
English summary
Kalyan jewellers chairman luxury and exotic car collection video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X