ഫാഷന്‍ ലോകത്ത് ടാറ്റയോട് വരെ മുട്ടിനില്‍ക്കുന്ന മലയാളി! കോടികള്‍ പൊടിച്ച് വാങ്ങിയത് വെല്‍ഫെയര്‍ എംപിവി
വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രാനുഭവം നിരത്തില്‍ സമ്മാനിക്കുന്ന ടൊയോട്ടയുടെ ലക്ഷ്വറി എംപിവിയായ വെല്‍ഫെയര്‍ (Toyota Vellfire) രാജ്യത്തെ സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും ഫേവറിറ്റുകളില്‍ ഒന്നാണ്. ഇതിനോടകം തന്നെ നിരവധി ലക്ഷ്വറി കാറുകള്‍ അണിനിരക്കുന്ന കല്ല്യണ്‍ സില്‍ക്‌സിന്റെ ഗരാജിലെ ഏറ്റവും പുതിയ അതിഥിയായി മാറിയിരിക്കുകയാണ് ടൊയോട്ട വെല്‍ഫെയര്‍. കല്യാണ്‍ സില്‍ക്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമനാണ് ഈ ആഡംബര എംപിവി തന്റെ വാഹനശേഖരത്തിലേക്ക് ചേര്‍ത്തത്. ടൊയോട്ട ഡീലര്‍ഷിപ്പ് അധികൃതര്‍ കല്യാണ്‍ സില്‍ക്‌സ് ഉടമകളുടെ സ്വന്തം വസതിയായ ഓംകാരയില്‍ വെച്ചാണ് ബ്രാന്‍ഡ് ന്യൂ വെല്‍ഫെയറിന്റെ താക്കോല്‍ കൈമാറിയത്.
കല്ല്യണ്‍ സില്‍ക്‌സ് ഉടമയായ പിതാവ് പട്ടാഭിരാമന്‍ കാറിന്റെ താക്കോല്‍ സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ മഹേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ടാം തലമുറയില്‍പ്പെട്ട പുത്തന്‍ ടൊയോട്ട വെല്‍ഫയറാണ് മഹേഷ് പട്ടാഭിരാമന്‍ തിരഞ്ഞെടുത്തത്. ദീര്‍ഘദൂര യാത്രകള്‍ ഒട്ടും മടുപ്പില്ലാതെ അതീവ സുഖകരമാക്കുന്ന രീതിയിലാണ് ഇതിന്റെ അകത്തളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രീമിയം പേള്‍ വൈറ്റ് നിറത്തിലുള്ള കല്ല്യണ്‍ സില്‍ക്‌സിന്റെ പുത്തന്‍ വെല്‍ഫെയര്‍ റീലുകളിലൂടെയും ചിത്രങ്ങളിലൂടെയുംഇതിനോടകം തന്നെ വാഹന പ്രേമികളുടെ ശ്രദ്ധ കവര്‍ന്നുകഴിഞ്ഞു.

ഇന്ത്യയില്‍ വെല്‍ഫെയര്‍ Hi, VIP എക്‌സിക്യൂട്ടീവ് ലോഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനക്കെത്തുന്നത്. നിലവില്‍ 1.19 കോടി രൂപയാണ് വെല്‍ഫെയര്‍ Hi വേരിയന്റിന്റെ വില. കൂടുതല്‍ ആഡംബരം നിറഞ്ഞ VIP എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന്റെ വില 1.29 കോടി രൂപയാണ്. ടൊയോട്ട വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കേരളത്തിലെ എക്‌സ്‌ഷോറൂം വിലകളാണ് ഇത്. എംപിവിയുടെ Hi വേരിയന്റാണ് കല്ല്യാണ്‍ മുതലാളി തെരഞ്ഞെടുത്തതെന്നാണ് തോന്നുന്നത്.
സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനവുമായി ഇണചേര്‍ത്ത 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടെയോട്ട വെല്‍ഫെയര്‍ എംപിവിക്ക് തുടിപ്പേകുന്നത്. ഏകദേശം 193 PS പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ e-CVT ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. പ്രീമിയം വാഹനമാണെങ്കിലും ഹൈബ്രിഡ് സെറ്റപ്പിന്റെ ബലത്തില്‍ വെല്‍ഫെയര്‍ ലിറ്ററിന് 19 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

ഇലക്ട്രിക് മോട്ടോറുകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അതിശയിപ്പിക്കുന്ന നിശബ്ദതയും ഈ വാഹനം ഉറപ്പാക്കുന്നു. പ്രീമിയം ലെതര്‍ സീറ്റുകള്‍, ഓട്ടോമന്‍ ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ക്യാപ്റ്റന്‍ സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമേറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. പ്രത്യേകിച്ച് പിന്നിലെ സീറ്റുകളുടെ കംഫര്‍ട്ടിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ടെക്നോളജിയുടെ കാര്യത്തിലും വെല്‍ഫയര്‍ പിന്നിലല്ല.
വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, പ്രീമിയം ഓഡിയോ സജ്ജീകരണം, അനേകം USB പോര്‍ട്ടുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ എന്നിവ ലഭ്യമാണ്. സുരക്ഷയ്ക്കായി ഒന്നിലധികം എയര്‍ബാഗുകള്‍, സ്റ്റാബിലിറ്റി കണ്‍ട്രോള്‍, കൂടാതെ ടൊയോട്ട സേഫ്റ്റി സെന്‍സ് ടെക്നോളജി (ചില വകഭേദങ്ങളില്‍) എന്നിവ ഇതില്‍ ലഭ്യമാണ്. റോള്‍സ് റോയ്സിനോട് കിടപിടിക്കുന്ന യാത്രാസുഖം വെല്‍ഫയര്‍ നല്‍കുന്നുവെന്നതാണ് സിനിമാക്കാര്‍ക്കും ബിസിനസുകാര്‍ക്കുമിടയില്‍ വെല്‍ഫെയറിന് ഇത്ര സ്വീകാര്യത ലഭിക്കാന്‍ കാരണം.

കല്യാണ്‍ സില്‍ക്‌സ് ഉടമകളുടെ വണ്ടിപ്രേമം മലയാളികള്‍ക്ക് പണ്ടേ അറിയാവുന്നതാണ്. ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, ലാന്‍ഡ് റോവര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ആഡംബര കാറുകള്‍ നേരത്തെ തന്നെ മഹേഷ് പട്ടാഭിരാമന്റെ ഗരാജിലുണ്ട്. പുതിയ വെല്‍ഫയര്‍ സ്വന്തമാക്കിയ മഹേഷ് പട്ടാഭിരാമനും കുടുംബത്തിനും സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നു.
വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള കല്യണിനെ മഹേഷിന്റെ നേതൃത്വത്തിലുള്ള പുതുതലമുറ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയാണ്. കല്യണ്‍ സില്‍ക്‌സ്, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവക്ക് പുറമെ യൂത്ത് ഫാസ്റ്റ് ഫാഷന്‍ ബ്രാന്‍ഡ് ആയ ഫാസിയോക്കും ഗ്രൂപ്പ് തുടക്കമിട്ടിരുന്നു. വാല്യ ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ വസ്ത്രങ്ങള്‍ വിപണനം ചെയ്യുന്ന ഫാസിയോ ടാറ്റയുടെ സൂഡിയോ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ മാക്‌സ് എന്നീ വന്‍കിട ബ്രാന്‍ഡുകള്‍ക്കുള്ള കേരളീയ ബദലായി മാറിയിട്ടുണ്ട്.
പിതാവ് ടിഎസ് പട്ടാഭിരാമനും സഹോദരന്‍ പ്രകാശിനുമൊപ്പം ഫാസിയോയുടെ ഡയരക്ടര്‍ ബോര്‍ഡില്‍ അംഗമായ മഹേഷ് കല്യാൺ ബ്രാന്‍ഡിന്റെ വളര്‍ച്ചക്ക് ചുക്കാന്‍ പിടിക്കുന്നു. ബിസിനസ് തിരക്കുകള്‍ക്കിടയില്‍ കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുക എന്ന ലക്ഷ്യത്തിലായിരിക്കാം വെല്‍ഫെയര്‍ പോലെ ഒരു ലക്ഷ്വറി എംപിവി മഹേഷ് തിരഞ്ഞെടുത്തിട്ടുണ്ടാകുക.


Click it and Unblock the Notifications








