കോടികൾ കടമുണ്ടെന്ന് പറഞ്ഞിട്ട്! കമല്‍ഹാസന്‍ വന്ന കാറിന്റെ വില കേട്ട് പാര്‍ലമെന്റ് മൊത്തം ഞെട്ടി
ഇന്ത്യന്‍ സിനിമാ ഇതിഹാസമായ കമല്‍ഹാസന്‍ (Kamal Haasan) മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും പ്രതീക്ഷിച്ച ഓളമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് തങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് പ്രത്യുപകാരമായി തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിച്ച് വെള്ളിയാഴ്ച രാജ്യസഭാംഗമായി സത്യപ്രതജ്ഞ ചെയ്ത കമല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം 'കമല്‍ഹാസന്‍ എനും നാന്‍' എന്ന ഹാഷ്ടാഗ് തരംഗമായിരുന്നു.
കമല്‍ഹാസന്‍ തമിഴില്‍ രാജ്യസഭാ എംപിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരാധകരും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും 'കമല്‍ഹാസന്‍ എനും ഞാന്‍' എന്ന ഹാഷ്ടാഗ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആക്കിയത്. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ പാര്‍ലമെന്റിലേക്ക് എത്തിയ കമല്‍ഹാസന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വെള്ള നിറത്തിലുള്ള കാറില്‍ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്.

ദി ഫ്രീ പ്രസ് ജേണല്‍ യൂട്യൂബ് ചാനലിലിലാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കമല്‍ഹാസന്‍ പാര്‍ലമെന്റിലെത്തിയത് ബിഎംഡബ്ല്യു i7 (BMW i7) കാറിലാണ്. ഇത് ഒരു ഇലക്ട്രിക് കാര്‍ ആണ്. നിലവില്‍ രണ്ട് വേരിയന്റുകളില്‍ കാര്‍ ലഭ്യമാണ്. eDrive50, M70 xDrive എന്നീ രണ്ട് വേരിയന്റുകളിലും 101.7 kWh ബാറ്ററി ഓപ്ഷനാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഡ്രൈവിംഗ് റേഞ്ചില്‍ വ്യത്യാസമുണ്ട്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ലഭിക്കുന്ന യാത്രാ ദൂരമാണ് ഡ്രൈവിംഗ് റേഞ്ച്.
eDrive50 വേരിയന്റിന്റെ ഡ്രൈവിംഗ് റേഞ്ച് 603 കിലോമീറ്റര്‍ ആണ്.അതേസമയം M70 xDrive വേരിയന്റിന്റെ ഡ്രൈവിംഗ് റേഞ്ച് 560 കിലോമീറ്റര്‍ ആണ്. ജര്‍മന്‍ ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ അനുസരിച്ചുള്ള കണക്കാണിത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. വെറും 3.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കും.

ഫാസ്റ്റ് ചാര്‍ജിങ്ങിനു സഹായിക്കുന്ന 195 kW DC ബാറ്ററി പായ്ക്ക് 40 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകും.വിലകൂടിയ കാറായതുകൊണ്ട് തന്നെ അത്യാധുനിക ഫീച്ചറുകള്‍ ധാരാളമുണ്ട്. 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീനാണ് ഇതിലെ പ്രധാന ആകര്‍ഷണം. കാറിന്റെ മേല്‍ക്കൂരയിലാണ് ഈ സ്‌ക്രീന്‍ ഘടിപ്പിച്ചിരിക്കുന്നത്. 'ആക്ടിവേറ്റ് തിയേറ്റര്‍ മോഡ്' എന്ന് പറഞ്ഞാല്‍ സ്‌ക്രീന്‍ താഴേക്ക് വരുന്നതാണ്. ഉപയോഗമില്ലാത്ത സമയങ്ങളില്‍ ഈ സ്‌ക്രീന്‍ മടക്കി വെക്കാനും സാധിക്കും.
മസാജ് സൗകര്യത്തോടുകൂടിയ സീറ്റുകളും ഈ കാറിലുണ്ട്. ഇത്രയധികം സൗകര്യങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഈ കാര്‍ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നു. നടന്‍മാരായ അജയ് ദേവ്ഗണ്‍, വിജയ്, സൂര്യ, നടിമാരായ രേഖ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ബിഎംഡബ്ല്യു i7 ലക്ഷ്വറി ഇലക്ട്രിക് സെഡാന്‍ ഉടമകളായ മറ്റ് സെലിബ്രിറ്റികള്‍.

ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു i7 ഇലക്ട്രിക് കാറിന്റെ eDrive50 വേരിയന്റിന് 2.05 കോടി രൂപയും M70 xDrive വേരിയന്റിന് 2.50 കോടി രൂപയുമാണ് എക്‌സ്-ഷോറൂം വിലകളാണ് ഇത്. എന്നാല്‍ കമല്‍ഹാസന്‍ ജര്‍മന്‍ ഇവിയുടെ ഏത് വേരിയന്റാണ് ഉപയോഗിക്കുന്നതെന്ന് അറിവില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ കമല്‍ഹാസന് 49.67 കോടി രൂപയുടെ കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇത്രയധികം കടബാധ്യതകളുണ്ടായിട്ടും ഇത്രയും വിലകൂടിയ കാറില്‍ സഞ്ചരിക്കുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അഭിനയം മാത്രമല്ല രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന് കീഴില്‍ സിനിമകള്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട് കമല്‍. ചിലപ്പോള്‍ അതില്‍ വന്ന നഷ്ടമായിരിക്കും ഇത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിനൊപ്പം അവസാനം നിര്‍മിച്ച 'തഗ്‌ലൈഫ്' പരാജയമായിരുന്നു. ഏതായാലും സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും കമലിന് തിളങ്ങാന്‍ സാധിക്കട്ടെ. ഇതുപോലെ രാജ്യം ഉറ്റുനോക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇവികളില്‍ വന്നിറങ്ങി അവയ്ക്ക് ബൂസ്റ്റ് നല്‍കാനും നടന് സാധിക്കും.


Click it and Unblock the Notifications








