30 വയസ് പ്രായവ്യത്യാസമുള്ള നടിയുമായുള്ള 'റൊമാന്‍സ്' വിവാദമായി! S-ക്ലാസ് ബെന്‍സിലെത്തി മുംബൈ ഇളക്കിമറിച്ച നടന്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡ് ആണ് മെര്‍സിഡീസ് ബെന്‍സ്. ഒരു ഡസനിലേറെ മോഡലുകള്‍ ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നു. അതില്‍ വിവിധ ബോഡിസ്‌റ്റൈലിലുള്ള മോഡലുകള്‍ ഉണ്ട്. ഇന്ത്യയിലെ സമ്പന്നര്‍ക്കിടയില്‍ ഏറ്റവും പ്രചാരത്തിലുള്ള ആഡംബര കാറുകളില്‍ ഒന്നാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവരടക്കം ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ കാറിന്റെ (S 350d) എന്‍ട്രി ലെവല്‍ വേരിയന്റിന് 1.79 കോടി രൂപയാണ് വില.

അതേസമയം, ഏറ്റവും ഉയര്‍ന്ന വേരിയന്റിന് (S450 4Matic) 1.90 കോടി രൂപ മുടക്കേണ്ടതായുണ്ട്. ഇവ നിരത്തിലെത്തിക്കാന്‍ യഥാക്രമം 2.25 കോടി, 2.40 കോടി രൂപ മുടക്കണം. വിലയ്‌ക്കൊത്ത ആഡംബര സവിശേഷതകളും ഈ കാറിന്റെ അകത്തളത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഈ കാര്‍ മികച്ച പെര്‍ഫോമന്‍സും പുറത്തെടുക്കുന്നു.

kamal haasan spotted in mercedes benz s-class

ഇതേ കാരണങ്ങള്‍ കൊണ്ടാണ് ഈ കാര്‍ സെലിബ്രിറ്റികള്‍ക്കും പണക്കാര്‍ക്കുമിടയില്‍ പ്രിയപ്പെട്ടതായി മാറിയത്. ഇപ്പോള്‍ ചെറുപ്പകാലത്ത് മലയാള സിനിമകളിലടക്കം വേഷമിട്ട് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ ഇതിഹാസങ്ങളില്‍ ഒരാളായി മാറിയ നടന്‍ മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് കാറില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ആ നടന്‍ ആരാണെന്ന് നമുക്ക് നോക്കാം.

ഈ ആഡംബര കാറില്‍ 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിനില്‍ 48V മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭ്യമാണ്. 367 PS പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പനോരമിക് സണ്‍റൂഫ്, 64-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 20 ഇഞ്ച് അലോയ് വീലുകള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജറുകള്‍, 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 എയര്‍ബാഗുകള്‍ എന്നിവയാണ് ഈ കാറിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍.
ഇന്ത്യന്‍ വിപണിയില്‍ ഔഡി A8, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയ കാറുകളോടാണ് മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് മത്സരിക്കുന്നത്.

ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഈ കാര്‍ മോഡലില്‍ സെലിബ്രിറ്റി വന്നിറങ്ങുന്ന ഈ വൈറല്‍ വീഡിയോ മുംബൈയിലെ ജുഹു പ്രദേശത്ത് എടുത്തതാണ്. ബോളിവുഡ് താരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമാണ് ജുഹു. അതുകൊണ്ട് തന്നെ പാപ്പരാസികള്‍ ഇവിടെ ടെന്റടിച്ച് താമസിക്കാറാണ് പതിവ്. ബോളിവുഡ് താരങ്ങള്‍ മാത്രമല്ല സിനിമാ പ്രമോഷന്റെയും മറ്റും ഭാഗമായി സൗത്തിന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള നടീ നടന്‍മാരും ഇവിടെ കാണപ്പെടാറുണ്ട്.

kamal haasan spotted in mercedes benz s-class

ഇപ്പോള്‍ 'ഉലകനായകന്‍' എന്നറിയപ്പെടുന്ന സാക്ഷാല്‍ കമല്‍ഹാസനാണ് ഇപ്പോള്‍ ജുഹുവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകര്‍ ആണ്ടവര്‍ എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന കമലിന്റെ ഏറ്റവും പുതിയ സിനിമയായ 'തഗ്‌ലൈഫ്' അടുത്ത മാസം റിലീസ് ചെയ്യാന്‍ പോകുകയാണ്. വിഖ്യാത സംവിധായകനായ മണിരത്‌നമാണ് ഈ സിനിമയൊരുക്കിയിരിക്കുന്നത്. കമലിനെ കൂടാതെ ചിമ്പു, തൃഷ എന്ന് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറില്‍ കമലും തൃഷയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇരുവരുടെയും പ്രായവ്യത്യാസം തന്നെയായിരുന്നു അതിന് കാരണം. ജൂണ്‍ അഞ്ചിന് തീയറ്ററിലെത്താന്‍ പോകുന്ന തഗ്‌ലൈഫിന്റെ പ്രമേഷനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ഓടിനടക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ മെര്‍സിഡീസ് ബെന്‍സ് എസ്-ക്ലാസ് കാറില്‍ വന്നിറങ്ങുമ്പോള്‍ ചിത്രീകരിക്കപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

kamal haasan spotted in mercedes benz s-class

ഇന്ത്യയിലെ മറ്റ് മുന്‍നിര നടന്മാരെയും പോലെ കമല്‍ഹാസനും വിലകൂടിയ കാറുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഗരാജ്. ബിഎംഡബ്ല്യു 730LD , ലെക്‌സസ് LX 570 എന്ന് തുടങ്ങി നിരവധി ആഡംബര കാറുകള്‍ കമലിന് സ്വന്തമായുണ്ട്. ഏകദേശം 3.69 കോടി രൂപയാണ് ഈ രണ്ട് കാറുകളുടെയും ആകെ മൂല്യം.

ടൊയോട്ട പ്രാഡോ, മിത്സുബിഷി പജേറോ, മെര്‍സിഡീസ് E 220, ഹമ്മര്‍ H 3, റേഞ്ച് റോവര്‍ ഇവോക്ക്, ഔഡി A 8 L എന്നീ കാറുകളും കമലിന് സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന് മാത്രമല്ല അദ്ദേഹത്തിന്റെ മകളും നടിയുമായ ശ്രുതി ഹാസനും ആഡംബര വാഹനങ്ങളോട് പ്രിയമാണ്. ബിഎംഡബ്ല്യു 7 സീരീസ്, ലാന്‍ഡ് റോവര്‍ സ്‌പോര്‍ട് HSE, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക്, ഓഡി Q7 തുടങ്ങിയ കാറുകളാണ് താരസുന്ദരിയുടെ ഗരാജിലുള്ളത്.

More from DriveSpark

Article Published On: Thursday, May 22, 2025, 17:55 [IST]
English summary
Kamal haasan spotted in mercedes benz s class luxury car at mumbai viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X