ജോലി നഷ്ടപ്പെട്ട വനിത ബസ് ഡ്രൈവർക്ക് സമ്മാനവുമായി കമൽ ഹാസൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

കോയമ്പത്തൂരിലെ ആദ്യ വനിത ബസ് ഡ്രൈവറാണ് മലയാളിയായ ഷർമിള. ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി ഷർമിള ഓടിച്ചിരുന്ന ബസിൽ യാത്ര ചെയ്യുകയും കണ്ടക്ടർ കനിമൊഴിയോട് ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെടുകയും ഷർമിള അത് തടയുകയും ചെയ്തിരുന്നു. അതിന് ശേഷമുളള തർക്കത്തിൽ ഷർമിള ജോലി അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്തെന്ന് ഷർമിള അറിയിച്ചിരുന്നു.

ഇതോടെ കനിമൊഴി നേരിട്ട് ഇടപ്പെടുകയും ഷർമിളയ്ക്ക് മറ്റൊരു ജോലി തരപ്പെടുത്തുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിനിടയ്ക്കാണ് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഷർമിളയ്ക്ക് കാർ വാങ്ങാനുളള തുക കൈമാറിയത്. പാലക്കാട് സ്വദേശിയായ മഹേഷിൻ്റെയും ഷൊർണൂർ സ്വദേശിനി ഹിമയുടേയും മകളാണ് 24 കാരിയായ ഷർമിള. ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയാണ് വാഹനം ബുക്ക് ചെയ്യാനുളള മൂന്ന് ലക്ഷം രൂപ നടൻ കൈമാറിയത്.

ജോലി നഷ്ടപ്പെട്ട വനിത ബസ് ഡ്രൈവർക്ക് സമ്മാനവുമായി കമൽ ഹാസൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

കമൽഹാസൻ്റെ നേതൃത്ത്വത്തിലുളള കമൽ കൾച്ചറൽ സെൻ്റർ മുഖേനയാണ് ഷർമിളയ്ക്ക് കാർ നൽകുന്നത്. സ്വന്തമായി ഇനി ടാക്സി കാറുടമയാകുന്നതിൻ്റെ സന്തോഷത്തിലാണ് ഷർമിള. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന് ശേഷം കനിമൊഴിയെ കാണാൻ ചെന്നപ്പോൾ തനക്ക് സ്വന്തമായി ഒരു ഓട്ടോ ഓടിക്കാനുളള ആഗ്രഹം അറിയിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കമൽ ഹാസൻ്റെ വിളി വരുന്നതും കാർ വാങ്ങാൻ സഹായിക്കാമെന്ന് വാക്ക് തരുന്നതും.

ആദ്യം മൂന്ന് ലക്ഷം രൂപ വാഹനം ബുക്ക് ചെയ്യാനായി നൽകുകയും അതിന് ശേഷം വാഹനം ഡെലിവറി ചെയ്യുമ്പോൾ ബാക്കി തുക കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. എർട്ടിഗയാണ് ഷർമിളയ്ക്ക് കൈമാറാൻ പോകുന്ന വാഹനമെന്നാണ് അറിയാൻ സാധിക്കുന്നത്. നിലവില്‍ 1.5 ലിറ്റര്‍ ബിഎസ് VI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 104 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

ജോലി നഷ്ടപ്പെട്ട വനിത ബസ് ഡ്രൈവർക്ക് സമ്മാനവുമായി കമൽ ഹാസൻ; അഭിനന്ദനവുമായി സോഷ്യൽ മീഡിയ

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ വില്‍പ്പനയാണ് കമ്പനി അവസാനിപ്പിച്ചത്. ഈ എഞ്ചിന്‍ 94 bhp കരുത്തും 225 Nm torque ഉം ആണ് ഉത്പാദിപ്പിച്ചിരുന്നത്. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം നല്‍കി മോഡലിനെ കമ്പനി നവീകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങള്‍ എല്ലാം തന്നെ ഇതില്‍ ലഭ്യമാണ്.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിയുന്ന യുവികളുമായി ക്രോസ് പരിഗണന ഉണ്ടായിരുന്നിട്ടും, എര്‍ട്ടിഗ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുകയും ഈ വിഭാഗത്തില്‍ വിപണി വിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 2012 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ എര്‍ട്ടിഗ ലഭ്യമാണ്. അതേ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചത്. തുടക്ക നാളില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് എംപിവി വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. നിലവില്‍ ഇത് 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് വില്‍ക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി എര്‍ട്ടിഗയാണെന്നതില്‍ സംശയമില്ല. 20 ശതമാനം ആവര്‍ത്തിച്ചുള്ള ഉപഭോക്താക്കളാണുള്ളത്. ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി ഓപ്ഷന്‍ എസ്-സിഎന്‍ജി എന്ന് വിളിക്കുന്ന ഒരേയൊരു എംപിവി കൂടിയാണിത്.

രണ്ടാം തലമുറ അവതരിപ്പിച്ചപ്പോള്‍ അകത്തും പുറത്തും സമഗ്രമായ ഒരു പുനര്‍രൂപകല്‍പ്പനയ്ക്ക് വിധേയമായി. ക്രോം ആവരണത്തോടുകൂടിയ വലിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ട് ഹെഡ്‌ലാമ്പുകള്‍, ഒഴുകിയിറങ്ങുന്ന ശൈലിയിലുള്ള മേല്‍ക്കൂര, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. പിന്നിലും കമ്പനി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ട്.

More from DriveSpark

Article Published On: Tuesday, June 27, 2023, 18:38 [IST]
English summary
Kamal hasan gifted new car to malayali lady bus driver
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X