മധ്യപ്രദേശിൻ്റെ ഉമ്മൻചാണ്ടി; കമൽനാഥിൻ്റെ ഇഷ്ടവാഹനങ്ങൾ ഇതൊക്കെയാണ്
രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് അതായത് ഞായറാഴ്ച്ച് പുറത്തു വരികയാണ്. മധ്യപ്രദേശ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നോക്കിയാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നത് കമൽനാഥാണ്. പ്രവർത്തനങ്ങളും വ്യക്തിത്വവും നോക്കുകയാണെങ്കിൽ മധ്യപ്രദേശിൻ്റെ ഉമ്മൻചാണ്ടിയാണ് അദ്ദേഹം എന്ന് പറയേണ്ടി വരും.
ഡൂൺ സ്കൂളിൽ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്നു കമൽനാഥ്. 1980 ൽ ചിന്ദ്‌വാഡയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചാണ് രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവട് വയ്ക്കുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ഇത്തവണ ജയിച്ചാൽ മുഖ്യമന്ത്രി ആകാൻ ഏറ്റവും കൂടുതൽ സാധ്യത ഉളള വ്യക്തിയാണ് കമൽനാഥ്. അദ്ദേഹത്തിനും അൽപ്പം വാഹനഭ്രമം ഉളള കൂട്ടത്തിലാണ്. അദ്ദേഹത്തിൻ്റെ പ്രിയവാഹനങ്ങൾ ഒന്ന് അറിഞ്ഞാലോ.

രാജ്യത്തെ സമ്പന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ് കമൽനാഥ. മധ്യപ്രദേശിൻ്റെ ഭാവി മുഖ്യമന്ത്രിയുടെ ഇഷ്ടവാഹനങ്ങളുടെ ലിസ്റ്റിൽ ആദ്യം ടൊയോട്ട കാമ്രിയാണ്. 2022 -ലാണ് ടൊയോട്ട തങ്ങളുടെ കാമ്രിയുടെ ഹൈബ്രിഡ് മോഡൽ പുത്തൻ മുഖവുമായി അവതരിപ്പിച്ചത്. 41.70 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പ്രീമിയം സെഡാനെ കമ്പനി അവതരിപ്പിച്ചത്.
മുൻഗാമിയേക്കാൾ കുറഞ്ഞ ക്രോം ലഭിക്കുന്ന സ്ലീക്കർ ഗ്രില്ലാണ് ലഭിക്കുന്നത്. ഫ്രണ്ട് ബമ്പറിൽ ഇപ്പോൾ വലിയതും വിശാലവുമായ സെൻട്രൽ എയർ ഇൻടേക്ക് ഫീച്ചർ ചെയ്യുന്നുണ്ട്. കൂടാതെ വശങ്ങളിലും ഈ പുതിയ ക്രോം ആക്‌സന്റുകൾ കാണാനുമാവും. അതേസമയം സെഡാന്റെ പ്രൊഫൈലിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുമില്ല.

ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം പുതിയ ഡ്യുവൽ-ടോൺ 18-ഇഞ്ച് അലോയ് വീലുകളാണ്. പിൻഭാഗത്ത് ടെയിൽ ലാമ്പുകൾക്കായി ടൊയോട്ട കാമ്രിക്ക് പുതിയ ഡാർക്ക് ഇൻസെർട്ടുകളും സമ്മാനിച്ചിട്ടുണ്ട്. ഈ പരിഷ്ക്കാരങ്ങൾ മാത്രമാണ് പുതിയ മുഖംമിനുക്കലിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ തങ്ങളുടെ ഹൈബ്രിഡ് ഇലക്‌ട്രിക് സെഡാന് നൽകിയിരിക്കുന്നത്.
ടൊയോട്ടയുടെ ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA) പ്ലാറ്റ്‌ഫോമാണ് കാമ്രിക്ക് അടിസ്ഥാനമേകിയിരിക്കുന്നത്. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡൽ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് യാന്ത്രികമായി മാറ്റമില്ലാതെ തുടരുന്നുമുണ്ട്. 178 bhp, 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹൈബ്രിഡ് കാറിന് തുടിപ്പേകുന്നത്. അത് 120 bhp പവറുള്ള പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നതും.

അങ്ങനെ സംയോജിത സിസ്റ്റം 218 bhp കരുത്തിൽ 221 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ഘടിപ്പിച്ചിരിക്കുന്നത്. വളരെ കാര്യക്ഷമമായ ഹൈബ്രിഡ് സംവിധാനം ഉള്ളതിനാൽ തന്നെ കാമ്രിക്ക് 23.27 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്.
കമൽനാഥിൻ്റെ ഇഷ്ടവാഹനങ്ങളുടെ ലിസ്റ്റിലെ അടുത്ത വണ്ടിയുടെ ടൊയോട്ടയുടേത് തന്നെയാണ്. ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ ഈ മോഡുകളൊന്നും ഫോര്‍ച്യൂണറിന്റെ ഏഴയലത്ത് എത്തില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ ടൊയോട്ട ഫോര്‍ച്യൂണറിന് ചെറുതായി വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ മുമ്പേ ഇന്ത്യ വിട്ടതും ഫേര്‍ച്യൂണറിന് ഗുണമായി.

ഫോര്‍ഡ് ഇന്ത്യ വിട്ടതിനെ തുടര്‍ന്ന് എന്‍ഡവര്‍ ലഭ്യമല്ലാത്തതിനാല്‍ സെഗ്‌മെന്റ് ഇപ്പോള്‍ ഫോര്‍ച്യൂണര്‍ അടക്കിഭരിക്കുകയാണ്. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഓപ്ഷണല്‍ 4x4 സിസ്റ്റമുള്ള 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ടൊയോട്ട 7 സീറ്റര്‍ എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിച്ചിരുന്നു. ഇനി പുതുതായി എസ്‌യുവി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ 70,000 രൂപയോളം അധികം കരുതണമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 33.43 ലക്ഷം രൂപയായി ഉയര്‍ന്നു.



Click it and Unblock the Notifications








