ഇങ്ങനെ വസ്ത്രം ധരിച്ചാൽ ആരാണ് നോക്കാത്തത്; കങ്കണ വന്നിറങ്ങിയത് മഹീന്ദ്രയുടെ ജനപ്രിയ 7 സീറ്ററിൽ

ബോളിവുഡ് നടിനടൻമാരുടെ വസ്ത്രധാരണം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ആരായാലും നോക്കി നിന്നു പോകുന്ന തരത്തിലാണ് പല നടിമാരും വസ്ത്രം ധരിക്കുന്നത്. സെലിബ്രിറ്റികൾ വിമാനത്താവളത്തിലും അത് പോലെ തന്ന പല ചടങ്ങുകളിലും വന്നിറങ്ങുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരും താരമാണ് കങ്കണ ശർമ. 2017 -ൽ ഇറങ്ങിയ രാം രത്തൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുളള താരത്തിൻ്റെ അരങ്ങേറ്റം. ഇപ്പോൾ താരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. മഹീന്ദ്രയുടെ ജനപ്രിയ 7 സീറ്റർ മോഡലായ XUV 700-ലാണ്.

വാങ്ങുന്നവർക്കിടയിൽ ഡീസൽ മോഡലുകൾക്ക് ഡിമാന്റ് വർധിക്കാൻ കാരണം കിട്ടുന്ന മൈലേജും പെർഫോമൻസുമാണ്. 2025 സാമ്പത്തിക വർഷത്തിൽ ഇതുവരെ വിറ്റഴിക്കപ്പെട്ട XUV700 എസ്‌യുവികളിൽ 75 ശതമാനവും ഡീസൽ എഞ്ചിനായിരുന്നു. ബാക്കി 25 ശതമാനം ആളുകൾ മാത്രമാണ് വാഹനത്തിന്റെ പെട്രോൾ പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഒപ്പം വാഹനം 5-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിൽ വാങ്ങാമെന്നതും മോഡലിന്റെ പ്രായോഗികത വർധിപ്പിക്കുന്ന സംഗതികളാണ്.

7

M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ വേരിയന്റുകളിലായി ആകെ മൊത്തത്തിൽ 46 വകഭേദങ്ങളിലാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഇതിൽ 22 പെട്രോൾ, 24 ഡീസൽ വേരിയന്റുകളാണ് ഉൾപ്പെടുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 മോഡലിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് തെരഞ്ഞെടുക്കാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനത്തിലെ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

7

അതിൽ ഡീസൽ ബേസ് മോഡലുകൾ 155 bhp പവറിൽ പരമാവധി 360 Nm torque നൽകുമ്പോൾ ടോപ്പ് വേരിയന്റുകൾ 185 bhp കരുത്തിൽ 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള തരത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ട്യൂൺ ചെയ്‌തിരിക്കുന്നത്. മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന XUV700 ഫീച്ചറുകളാൽ സമ്പന്നമാണെന്നതിന് പുറമെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയാണ് വരുന്നത്.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗും കുട്ടികൾക്കായുള്ള സേഫ്റ്റിയിൽ 4-സ്റ്റാർ റേറ്റിംഗുമാണ് XUV700 എസ്‌യുവിക്ക് നേടാനായിട്ടുള്ളത്. എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX എന്നീ സേഫ്റ്റി ഫീച്ചേഴ്‌സുകളെല്ലാം കമ്പനി കുത്തിനിറച്ചിട്ടുള്ളതിനാൽ യാത്രകളിൽ ടെൻഷനൊന്നും വേണ്ട.

ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, വെൻ്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ORVM-കൾ, OTA അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് XUV700 എസ്‌യുവിയുടെ അകത്തളത്തെ സമ്പന്നമാക്കുന്ന കാര്യങ്ങൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, April 20, 2025, 9:25 [IST]
English summary
Kangana sharma spotted in mahindra xuv 700 video goes viral
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X