കലൈഞ്ഞര്‍ മകള്‍ കനിമൊഴിയിന്‍ കാര്‍
രാജാത്തി അമ്മാള്‍ ആരാണെന്ന് വ്യക്തമാക്കുവാന്‍ അസംബ്ലിയില്‍ ആവശ്യമുയര്‍ന്നപ്പോള്‍ കരുണാനിധി നല്‍കിയ മറുപടി, 'എന്റെ മകള്‍ കനിമൊഴിയുടെ അമ്മ' എന്നായിരുന്നു. കരുണാനിധിക്കെതിരെ ഉയര്‍ന്നുവന്ന 'അവിഹിതബന്ധം' സംബന്ധിച്ച രാഷ്ട്രീയനീക്കങ്ങളെയെല്ലാം അവസാനിപ്പിക്കാന്‍ ആ വാക്കുകള്‍ക്ക് കരുത്തുണ്ടായിരുന്നു.
കലൈഞ്ഞറുടെ മകള്‍ കനിമൊഴി തമിഴകത്തിന്റെ മൊത്തം ഓമനയായി വളര്‍ന്നു. അഴിമതിക്കാരിയെന്നും മറ്റും പേരെടുക്കുന്നതിനു മുമ്പുതന്നെ കനിമൊഴി കവിയായി പേരെടുത്തിരുന്നു. കാണാന്‍ ചന്തമുള്ള പെണ്‍കുട്ടികളെ അക്ഷരാഭ്യാസമില്ലെങ്കിലും കവിയായി വാഴ്ത്തുവാന്‍ ആണുങ്ങള്‍ മെനക്കെടാറുണ്ട് പൊതുവില്‍. എന്നാല്‍ കനിമൊഴി ആ ഗണത്തില്‍ പെട്ട കവിയല്ല എന്നാണ് വിവരമുള്ളവര്‍ പറയുന്നത്. എന്തുചെയ്യട്ടെ, അവര്‍ ഏറ്റവുമൊടുവിലെഴുതിയ മഹാകാവ്യം കോടികളുടെ നഷ്ടം ഇന്ത്യന്‍ ഖജനാവിന് വരുത്തുന്നതായിരുന്നു. ഏറ്റവും പുതിയ ആസ്തി വിവര പ്രഖ്യാപന പ്രകാരം കനിമൊഴിയുടെ പക്കലുള്ള കാറുകള്‍ ഏതെല്ലാമെന്ന് ഇവിടെ പരിശോധിക്കുന്നു.

2007ല്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഒരു ടൊയോട്ട കാമ്രിയാണ് കനിമൊഴിക്കുണ്ടായിരുന്നത്. 18.7 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലയായി ആസ്തിരേഖകളില്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം കാമ്രിക്ക് 24,92,456 രൂപ വിലയുണ്ട്. 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കാമ്രിക്കുള്ളത്. ഹൈവേകളില്‍ ലിറ്ററിന് 12.98 കിലോമീറ്ററും സിറ്റിയില്‍ ലിറ്ററിന് 10.2 കിലോമീറ്ററും മൈലേജാണ് കാമ്രി എന്‍ജിന്‍ പകരുക.

കനിമൊഴി നല്‍കിയ ഏറ്റവും പുതിയ ആസ്തി രേഖകളില്‍ ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവര്‍ എന്ന എസ്‌യുവിയും പെടുന്നു. 1.38 കോടി രൂപയിലാണ് വാഹനത്തിന്റെ വില തുടങ്ങുന്നത്. 1.9 കോടി രൂപയുടെ പരിസരത്തില്‍ വില അവസാനിക്കുന്നു.

3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 4.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ എന്നിവ ഘടിപ്പിച്ച് റെയ്ഞ്ച് റോവര്‍ ലഭിക്കും.

എല്ലാ പതിപ്പുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ആള്‍ വീല്‍ ഡ്രൈവാണ് ഈ എസ്‌യുവി.

നിറങ്ങള്‍
ഫ്യൂജി വൈറ്റ്
സിബെറിയന്‍ സില്‍വര്‍
ഇന്‍ഡസ് സില്‍വര്‍
ലക്‌സോര്‍
മാര്‍മറീസ് ടീല്‍
നാറാ ബ്രോണ്‍സ്
കോസ്‌വേ ഗ്രേ
ഫിറെന്‍സ് റെഡ്
ഐന്‍ട്രീ ഗ്രീന്‍
ബാള്‍ടിക് ബ്ലൂ

സാന്റോരിനി ബ്ലാക്
മരിയാന ബ്ലാക്
ബാരോസ്സ
ഇപനീമ സാന്‍ഡ്
ബരോലോ ബ്ലാക്
ഓര്‍ക്‌നി ഗ്രേ

ലോകത്തിലെ ആദ്യത്തെ ഫോര്‍ വീല്‍ ആഡംബര എസ്‌യുവി എന്ന നിലയിലാണ് റെയ്ഞ്ച് റോവര്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. 1960കളുടെ അവസാനത്തിലായിരുന്നു ഇത്.

ഒരു ടൊയോട്ട കൊറോള ആള്‍ടിസ് കൂടി കനിമൊഴിയുടെ ഉടമസ്ഥതയിലുണ്ട്.


Click it and Unblock the Notifications








