'ഈച്ച'യില്‍ വില്ലനാണെങ്കിലും തങ്കപ്പെട്ട മനസാ..! ഹിറ്റ് പടം തന്ന സംവിധായകന് കാര്‍ സമ്മാനിച്ച് കിച്ച സുദീപ്

കന്നഡ സിനിമാ ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് കിച്ച സുദീപ്. ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി ഒരുക്കിയ 'ഈച്ച' എന്ന സിനിമയിലെ പ്രതിനായക വേഷത്തില്‍ അഭിനയിച്ച സുദീപ് മലയാളികള്‍ക്കും സുപരിതനാണ്. മലയാളിയായ പ്രിയ രാധാകൃഷ്ണയെ വിവാഹം ചെയ്ത സുദീപ് കേരളക്കരയുടെ മരുമകന്‍ കൂടിയാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, ഗായകന്‍ എന്നീ നിലകളിലും അദ്ദേഹം പേരെടുത്തിട്ടുണ്ട്. കര്‍ണാടകയിലുടനീളം പ്രത്യേകിച്ച് യുവാക്കളിലും കുടുംബ പ്രേക്ഷകരിലും അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്.

അദ്ദേഹത്തിന്റെ ശക്തമായ സ്‌ക്രീന്‍ പ്രസന്‍സ്, ഡയലോഗ് ഡെലിവറി, അഭിനയ വൈദഗ്ദ്ധ്യം എന്നിവ കര്‍ണാടകയിലെ സിനിമാപ്രേമികള്‍ക്കിടയിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നാക്കി വളര്‍ത്തി. ഹുച്ച, ഈഗ, കെമ്പെഗൗഡ, പൈല്‍വാന്‍, കൊട്ടിഗോബ്ബ പരമ്പര, വിക്രാന്ത് റോണ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസ് വലിയ വിജയമായിരുന്നു. കിച്ചയുടെ പല സിനിമകളും കര്‍ണാടകയില്‍ മാത്രമല്ല തെലുങ്ക്, തമിഴ്, ഹിന്ദി ഇന്‍ഡസ്ട്രികളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

kiccha sudeepa gifted kylaq to max director

യാഷ്, ദര്‍ശന്‍ എന്നിവരോടൊപ്പം സാന്‍ഡല്‍വുഡിലെ 'ടോപ്പ് 3' താരങ്ങളില്‍ ഒരാളായി സുദീപിനെ കണക്കാക്കപ്പെടുന്നു. 2024 അവസാനം പുറത്തിറങ്ങിയ 'മാക്‌സ്' എന്ന സിനിമ ബോക്‌സ്ഓഫീസില്‍ വിജയമായി മാറിയിരുന്നു. സുദീപ് മാസ് അവതാരത്തില്‍ തിളങ്ങിയ സിനിമയുടെ സംവിധായകന്‍ വിജയ് കാര്‍ത്തികേയയും ഏറെ പ്രശംസ ഏറ്റുവാങ്ങി. 'മാക്‌സ്' എന്ന ചിത്രത്തിന് ശേഷം കിച്ച സുദീപും വിജയ്‌യും 'മാര്‍ക്ക്' എന്ന സിനിമയ്ക്കായി ഒരിക്കല്‍ കൂടി കൈകോര്‍ത്തു.

'മാര്‍ക്ക്' എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞയുടനെ കിച്ച സുദീപ് വിജയ്ക്ക് സ്‌നേഹപൂര്‍വ്വം ഒരു കാര്‍ സമ്മാനമായി നല്‍കി. ആ ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സുദീപ് വിജയ്ക്ക് ഒരു കാര്‍ബണ്‍ സ്റ്റീല്‍ ബ്ലാക്ക് സ്‌കോഡ കൈലാക് എസ്‌യുവിയാണ് സമ്മാനിച്ചത്. മനോഹരമായ സമ്മാനത്തിന് വിജയ് നടന് നന്ദി പറഞ്ഞു.

skoda kylaq

ചെക്ക് റിപബ്ലിക്കന്‍ കാര്‍ നിര്‍മാതാക്കളായ സ്‌കോഡ പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവിയാണ് കൈലാക്. വില കുറവാണെങ്കിലും സ്‌കോഡയുടെ മൊത്തം വില്‍പ്പനയുടെ 60 ശതമാനത്തിന് മുകളില്‍ സംഭാവന ചെയ്യുന്നത് കൈലാക് ആണ്. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് ആണ് ഈ കാറിന് പേരിട്ടതെന്ന കാര്യം മലയാളികള്‍ക്കും ഏറെ അഭിമാനം നല്‍കുന്നു.

സ്‌കോഡയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോഡലായ കൈലാക്ക് ആദ്യമായി കാര്‍ വാങ്ങുന്നവരെയും ഹാച്ച്ബാക്കുകളില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്നവരും ഉള്‍പ്പെടെ പുതിയൊരു വിഭാഗം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. സ്‌കോഡയുടെ മിഡ്-സൈസ് മോഡലുകളായ കുഷാഖിനും സ്ലാവിയക്കും അടിവരയിടുന്ന അതേ MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൈലാക്കും നിര്‍മിച്ചിരിക്കുന്നത്.

skoda kylaq interior

115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന്റെ ഹൃദയം. ഈ മോട്ടോര്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ഇണചേര്‍ക്കുന്നു. സ്‌കോഡ കൈലാക് മാനുവല്‍ ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്ക് ലിറ്ററിന് 19.05 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ കൈലാക്കിലുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി എന്നീ ഫീച്ചറുകള്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള സേഫ്റ്റി ഫീച്ചറുകളുമായി വരുന്ന കൈലാക്ക് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി സുരക്ഷയിലും എ പ്ലസ് നേടിയിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, September 25, 2025, 15:11 [IST]
English summary
Kannada actor kiccha sudeepa gifted skoda kylaq suv to max movie director vijay karthikeya
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X