ഒറ്റക്ക് വഴിവെട്ടി വന്നവനാ... കൊമേഡിയനില്‍ നിന്ന് നായകനായി വളര്‍ന്ന താരം വാങ്ങിയ പുത്തന്‍ കാര്‍
ഇന്ന് ടെലിവിഷന്‍ ചാനലുകളില്‍ പല തരത്തിലുള്ള റിയാലിറ്റി ഷോകള്‍ സംപ്രേഷണം ചെയ്യാറുണ്ട്. സംഗീതം, നൃത്തം, അഭിനയം, കോമഡി എന്ന് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രതിഭകളെ കണ്ടെത്താന്‍ റിയാലിറ്റി ഷോകള്‍ നടക്കുന്നു. റിയാലിറ്റി ഷോകള്‍ ജീവിതം മാറ്റിമറിച്ച പല വ്യക്തികളുടെ ഉദാഹരണവും നമ്മുടെ മുന്നിലുണ്ട്. അത്തരത്തില്‍ റിയാലിറ്റി ഷോ കണ്ടെടുത്ത ഒരു പ്രതിഭയാണ് സിരുണ്ടേ രഘു. മലയാളികള്‍ക്ക് ഇദ്ദേഹത്തെ അത്ര സുപരിതനാകാന്‍ വഴിയില്ല. കാരണം ഇദ്ദേഹം നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ തിരക്കുള്ള അഭിനേതാവാണ്. സീ കന്നഡ ചാനലിലെ പ്രശസ്തമായ കോമഡി ഖിലാഡിഗലുവിന്റെ കണ്ടെത്തലാണ് ഇദ്ദേഹം.
'കോമഡി ഖിലാഡിഗലു'വിലൂടെ കഴിവുള്ള കലാകാരന്മാര്‍ ഇതിനകം കന്നഡ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്. ചിലര്‍ ഹാസ്യനടന്മാരായി പേരെടുക്കുമ്പോള്‍ മറ്റു ചിലര്‍ നായകന്മാരായി മുന്നേറി. കന്നഡയിലെ മുന്‍നിര ഹാസ്യനടന്‍ എന്ന നിലയില്‍ സീരുണ്ടെ രഘു ജനപ്രിയനായിക്കൊണ്ടിരിക്കുകയാണ്. റിയാലിറ്റി ഷോ കഴിഞ്ഞ ശേഷം സത്യ എന്ന സീരിയലിലൂടെ അദ്ദേഹം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറി. ഇതുവരെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച രഘു 'രണക്ഷ' എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിലൂടെ നായകനായും അരങ്ങേറി.

സിനിമയിലും സീരിയലിലും തിരക്കേറുന്ന സാഹചര്യത്തില്‍ തന്റെ യാത്രകള്‍ക്കായി നടന്‍ ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ വാങ്ങിയിട്ടുണ്ട്. ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ വെന്യുവാണ് രഘു സ്വന്തമാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം പുത്തന്‍ കാറിന്റെ ഡെലിവറിയെടുക്കുന്ന ചിത്രം അുേദ്ദഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.'വീട്ടിലെ പുതിയ അതിഥി' എന്ന അടിക്കുറിപ്പ് സഹിതമാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
കൊറിയന്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന സബ് കോംപാക്ട് എസ്‌യുവിയാണ് വെന്യു. നിലനില്‍ 7.94 ലക്ഷം മുതല്‍ 13.62 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്-ഷോറൂം വില. അറ്റ്‌ലസ് വൈറ്റ്, അബിസ് ബ്ലാക്ക് പേള്‍, ടൈറ്റന്‍ ഗ്രേ, ലൈറ്റ് ഗ്രേ നിറങ്ങളിലും വൈവിധ്യമാര്‍ന്ന വേരിയന്റുകളിലും ഈ കാര്‍ വാങ്ങാം. ഹ്യുണ്ടായി വെന്യു എസ്‌യുവിയില്‍ 5 യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം.

വളരെ സ്ലീക്ക് ഡിസൈനാണ് ഇതിനുള്ളത്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സിഗ്‌നേച്ചര്‍ ഡാര്‍ക്ക് ക്രോം ഗ്രില്‍, സ്‌റ്റൈലിഷ് റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ ഇതിലുണ്ട്. ഈ കാറിന്റെ ക്യാബിന്‍ ഡിസൈന്‍ മികച്ചതാണ്.
8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, എയര്‍ പ്യൂരിഫയര്‍, ഓട്ടോമാറ്റിക് എസി, കോള്‍ഡ് ഗ്ലൗബോക്സ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സിംഗിള്‍-പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങി വിവിധ സവിശേഷതകള്‍ ഇതിലുണ്ട്. യാത്രക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കുന്നതിനായി നിരവധി സുരക്ഷ സവിശേഷതകളും കാറില്‍ ഹ്യുണ്ടായി നല്‍കിയിട്ടുണ്ട്.

ആറ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്‌സി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ലെവല്‍ 1 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍വ്യൂ ക്യാമറ എന്നിവയാണ് കാറിലെ പ്രധാന സേഫ്റ്റി ഫീച്ചറുകള്‍.
350 ലിറ്റര്‍ ബൂട്ട് സ്പേസ് ഉള്ളതിനാല്‍ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും നടത്തുന്ന യാത്രകളില്‍ ധാരാളം ലഗേജുകള്‍ കൊണ്ടുപോകാം. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വെന്യു ഓഫര്‍ ചെയ്യുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇതിലെ എഞ്ചിന്‍ ഓപ്ഷനുകള്‍. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിസിടി (ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്) ഗിയര്‍ബോക്സുമായാണ് ഇത് വരുന്നത്.
17.5 കിലോമീറ്റര്‍ വരെ മൈലേജ് ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ഉത്സവ സീസണില്‍ എസ്‌യുവിയുടെ അപ്‌ഡേറ്റഡ് പതിപ്പ് ഹ്യുണ്ടായി പുറത്തിറക്കാന്‍ പോകുന്നുണ്ട്. പുത്തന്‍ വെന്യു പരീക്ഷണയോട്ടം നടത്തുന്നതിനിടെ ഒന്നിലേറെ തവണ ക്യാമറക്കണ്ണില്‍ പതിഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കാറിന്റെ ലോഞ്ച് സംബന്ധിച്ച് വിശദാംശങ്ങള്‍ കമ്പനി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








