കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി സിനിമാ നടി! ആളെ അറിയുമോ എന്ന് നോക്കൂ...
പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സിനിമാ താരങ്ങള്‍ക്കിടയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. സിനിമാ താരങ്ങളല്ലേ അവര്‍ ഇലക്ട്രിക് കാറുകള്‍ ആയിരിക്കും വാങ്ങുന്നതെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റി. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രചാരമേറുകയാണ്. ഇത് തെളിയിച്ച് കൊണ്ട് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഒരു സിനിമാ നടി ടിവിഎസിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ടിവി സീരിയല്‍ നടി, സിനിമാ നടി തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയയായ സുനേത്ര പണ്ഡിറ്റ് ആണ് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങിയത്. ടിവിഎസിന്റെ ജനപ്രിയ ഇവിയായ ഐക്യൂബ് സെലിബ്രിറ്റികള്‍ക്കിടയിലും ജനപ്രിയമാകുന്നുവെന്നതിന്റെ തെളിവാണിത്.
സുനേത്ര പണ്ഡിറ്റിനെ കുറിച്ച് പറയുമ്പോള്‍ അവര്‍ നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സില്ലി-ലല്ലി എന്ന സീരിയലിലെ 'വിശാലു' എന്ന കഥാപാത്രമാണ് സുനേത്ര പണ്ഡിറ്റിനെ പ്രശസ്തയാക്കിയത്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന വിലയിലും അവര്‍ പേരെടുത്തിട്ടുണ്ട്. ശിവരാജ്കുമാറിനെ നായകനാക്കി ഉപേന്ദ്ര സംവിധാനം ചെയ്ത 'ഓം' എന്ന കള്‍ട്ട് സിനിമയില്‍ നടി പ്രേമയ്ക്ക് ശബ്ദം നല്‍കിയത് സുനേത്രയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ റീ റീസ് ചെയ്ത സിനിമകളില്‍ ഒന്നാണ് ഓം.

സുനേത്ര പണ്ഡിറ്റിന്റെ ഭര്‍ത്താവ് രമേശ് പണ്ഡിറ്റും നടനാണ്. സിനിമ, സീരിയല്‍, നാടകം എന്നിവയില്‍ സജീവമാണ് രമേഷ്. തന്റെ കുടുംബത്തിന്റെ മൊത്തത്തിലുള്ള ഉപയോഗത്തിനായാണ് പുതിയ ഐക്യൂബ് വാങ്ങിയതെന്ന് സുനേത്ര പറഞ്ഞു. ഭര്‍ത്താവ് രമേശ് പണ്ഡിറ്റിനും മകള്‍ ശ്രിയ പണ്ഡിറ്റിനുമൊപ്പമെത്തിയാണ് സുനേത്ര പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഡെലിവറിയെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ അവര്‍ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ഐക്യൂബ്. ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ടിവിഎസ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫര്‍ ചെയ്യുന്നത്. ടിവിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം സ്റ്റാന്‍ഡേര്‍ഡ് ഐക്യൂബ് മോഡലിന് 89,999 രൂപയാണ് വില. ടോപ് സ്‌പെക് വേരിയന്റിന്റെ വില 1,85,373 രൂപയാണ്. ഇതില്‍ ഏത് വേരിയന്റാണ് നടി വാങ്ങിയതെന്ന് വ്യക്തമല്ല.

സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ബേസ് ഐക്യൂബ് മോഡലില്‍ 2.2 kWh, 3.4 kWh ശേഷിയുള്ള ബാറ്ററി പായ്ക്കുകള്‍ ലഭ്യമാണ്. ഫുള്‍ ചാര്‍ജില്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിരവധി ആകര്‍ഷകമായ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു. മിഡ്-ലെവല്‍ ടിവിഎസ് ഐക്യൂബ് S മോഡലിനെക്കുറിച്ച് പറയുമ്പോള്‍ ഇതിന്റെ വില 1,44,420 രൂപയാണ്.
ഐക്യൂബ് S മോഡലിലെ 3.4 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് പറയപ്പെടുന്നു. ഈ ബാറ്ററി പായ്ക്ക് 4 മണിക്കൂറും 30 മിനിറ്റും കൊണ്ട് 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാം. ടോപ് എന്‍ഡ് ടിവിഎസ് ഐക്യൂബ് ST മോഡലിന്റെ വില തുടങ്ങുന്നത് 155,555 രൂപ മുതലാണ്. ഇതിന് ഫുള്‍ ചാര്‍ജില്‍ 100 മുതല്‍ 150 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും.

7 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി സ്‌ക്രീന്‍, വോയ്സ് അസിസ്റ്റ്, അലക്സ സ്‌കില്‍സെറ്റ്, ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം) എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതിലുണ്ട്. മികച്ച റേഞ്ചും ആകര്‍ഷകമായ രൂപവും കാരണമാണ് പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സെലിബ്രിറ്റികളുടെ ഇടയിലും ഇതിന് നല്ല സ്വീകാര്യത ലഭിക്കുന്നത്. 2025 ജനുവരിയില്‍ ടിവിഎസ് 23,788 ഐക്യൂബ് ഇ-സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. വില്‍പ്പനയില്‍ ഓല ഇലക്ട്രിക്കിന്് (24,330 യൂണിറ്റ്) പിന്നില്‍ രണ്ടാമതാണ് ടിവിഎസ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








