ബിഗ്‌ബോസിൽ കയറിയതോടെ ജ്വല്ലറി തുറന്നു, ദേ ഇപ്പോൾ കോടികളുടെ കാറും വാങ്ങി! അയലത്തെ സുന്ദരിയെ പിടികിട്ടിയോ?
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയില്‍ വിവിധ ഭാഷകളിലായി ഈ റിയാലിറ്റി ടിവി ഷോ സംപ്രേഷണം ചെയ്യുന്നുണ്ട്. സിനിമ താരങ്ങള്‍ അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ബിഗ് ബോസ് ഹൗസില്‍ കഴിയുക എന്നതാണ് ടാസ്‌ക്. ഹൗസിനകത്തെ ടാസ്‌കുകളിലും മറ്റുമുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രേക്ഷകരുടെ വോട്ട് കൂടി ചേര്‍ത്താണ് വിജയിയെ നിശ്ചയിക്കുക. സിനിമ താരങ്ങളാണെങ്കില്‍ കൂടി ചിലര്‍ കൂടുതല്‍ പ്രശസ്തിയും അവസരങ്ങളും ലഭിക്കാന്‍ വേണ്ടി ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തുന്നു.
ഇന്നത്തെ കാലത്ത് എളുപ്പം പ്രശസ്തിയിലേക്ക് ഉയരാനുള്ള ഒരു മാര്‍ഗം കൂടിയാണ് ബിഗ് ബോസ്. ഈ ഒരു ഷോയില്‍ മാറ്റുരയ്ക്കാനെത്തിയ പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ട സംഭവങ്ങള്‍ ഒരുപാടുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ജനപ്രിയ നടിയാണ് തനിഷ കുപ്പണ്ട. 'മംഗള്‍ ഗൗരി മാണ്ഡ്യ' എന്ന സീരിയലില്‍ അഭിനയിച്ച തനിഷ പിന്നീട് 'പെന്റഗണ്‍' എന്ന ചിത്രത്തിലെ ബോള്‍ഡ് വേഷത്തിലൂടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിരുന്നു.

സിനിമയിലും സീരിയലിലും വേഷമിട്ടിട്ടുണ്ടെങ്കിലും തനിഷ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയായത് ബിഗ് ബോസിലൂടെയാണ്. കന്നഡ ബിഗ് റിയാലിറ്റി ഷോയുടെ പത്താം സീസണിലെ മത്സരാര്‍ത്ഥിയായ തനിഷ ബാംഗ്ലൂരില്‍ ഒരു ജ്വല്ലറി ഷോപ്പും തുറന്നിരുന്നു. വ്യക്തി ജീവിതത്തില്‍ പുത്തന്‍ നേട്ടങ്ങള്‍ കൊയ്യുന്ന നടി ഇപ്പോള്‍ ഒരു പുത്തന്‍ അതിഥിയെ വീട്ടിലേക്ക് വരവേറ്റിരിക്കുകയാണ്. നടി ഒരു പുത്തന്‍ കാര്‍ വാങ്ങിയതാണ് ഏറ്റവും പുതിയ വിശേഷം. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി കാറാണ് തനിഷ വാങ്ങിയിരിക്കുന്നത്.
തന്റെ പുതിയ കാര്‍ ഡെലിവറി ചെയ്യുന്നതിന്റെ വീഡിയോ നടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. ബിഎംഡബ്ല്യു കാറില്‍ എത്തിയാണ് നടി പുത്തന്‍ കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. വീഡിയോയുടെ കമന്റ് ബോക്‌സില്‍ സഹതാരങ്ങളും ആരാധകരും തനിഷക്ക് ആശംസകള്‍ നേരുകയാണ്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോക്ക് ലൈക്ക് അടിച്ചിരിക്കുന്നത്.

നടി തനിഷ കുപ്പണ്ട വാങ്ങിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി കാറിന്റെ എക്സ്‌ഷോറൂം വില 97 ലക്ഷം മുതല്‍ 1.43 കോടി രൂപ വരെയാണ്. ഇത് നിരത്തിലെത്തിക്കാനായി ലക്ഷങ്ങള്‍ പിന്നെയും പൊടിക്കണം. ഈ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എസ്‌യുവിയുടെ ഡിസൈനിനെ കുറിച്ച് പറയുമ്പോള്‍ ഇത് സൂക്ഷ്മവും പ്രാധാന്യമര്‍ഹിക്കുന്നതുമായ സ്‌റ്റൈലിംഗ് ട്വീക്കുകളോടെയാണ് വരുന്നത്. സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകള്‍ (ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍) ഉള്ള പുതിയ മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സ്പോര്‍ട്ടി ലുക്കിലാണ് ഈ കാര്‍ വരുന്നത്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എസ്‌യുവിയുടെ സൈഡ് പ്രൊഫൈലില്‍ ഷാര്‍പ്പായിട്ടുള്ള ക്രീസുകള്‍ നല്‍കിയിട്ടുണ്ട്. ഡിസ്‌കവറി എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി 20 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്. അതേസമയം 21 ഇഞ്ച് വീലുകള്‍ ഓപ്ഷനായി ഓഫര്‍ ചെയ്യുന്നു. പിന്‍വശത്തേക്ക് നീങ്ങിയാല്‍ കാറിന് എല്‍ഇഡി ടെയില്‍ ലൈറ്റുകളും 'ഡിസ്‌കവറി' ബാഡ്ജിംഗും കാണാം. റിയര്‍ ബമ്പറും പരിഷ്‌കരിച്ചിട്ടുണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഇത് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 296 bhp പവറും 400 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 296 bhp പവറും 650 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 11.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലിയര്‍സൈറ്റ് ഗ്രൗണ്ട് വ്യൂ ഉള്ള 3D സറൗണ്ട് ക്യാമറ, 15 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ്, PM 2.5 ക്യാബിന്‍ എയര്‍ ഫില്‍ട്രേഷന്‍, 160 mm വരെ ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന രണ്ടാം നിര സീറ്റുകള്‍ എന്നിവയാണ് ഡിസ്‌കവറി എസ്‌യുവിയുടെ പ്രധാന സവിശേഷതകള്‍.
ഇന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖര്‍ അടുത്ത കാലത്തായി ലാന്‍ഡ് റോവര്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയാണ്. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളുടെ റേഞ്ച് റോവര്‍ കാറിനാണ് വന്‍ ഡിമാന്‍ഡ്. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ്, ആയുഷ് ശര്‍മ എന്നീ പ്രമുഖരാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റേഞ്ച് റോവര്‍ വാങ്ങിയത്. ലാന്‍ഡ് റോവറിന്റെ കാറുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങിയതോടെ അവയുടെ വില കുറഞ്ഞിരുന്നു. ഇതോടെ സെലിബ്രിറ്റികള്‍ അടക്കം കമ്പനിയുടെ കാര്‍ വാങ്ങാന്‍ ഇരച്ചെത്തുകയാണ്.


Click it and Unblock the Notifications








