വിവാഹം ഉടന്‍, പാവപ്പെട്ടവരുടെ സൂപ്പര്‍ ബൈക്കില്‍ ബിഗ് ബോസ് താരം! ആളെ മനസ്സിലായോ?
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മോട്ടോര്‍സൈക്കിളുകള്‍ ഓടിക്കുന്ന സ്ത്രീകളെ കണികാണാന്‍ കിട്ടാറില്ലായിരുന്നു. ടൂവീലര്‍ ഓടിക്കുന്ന സ്ത്രീകള്‍ കുടുതലായും സ്‌കൂട്ടറുകള്‍ ആയിരുന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇന്ന് നിരത്തുകളില്‍ കണ്ണോടിച്ചാല്‍ സൂപ്പര്‍ ബൈക്കുകളില്‍ ചീറിപ്പാഞ്ഞ് പോകുന്ന പെണ്‍കൊടികളെ കാണാന്‍ പറ്റും. പണ്ട് സ്ത്രീകള്‍ ബൈക്ക് ഓടിക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കാന്‍ കാരണം വസ്ത്രങ്ങളായിരുന്നു. പൊതുവേ ഇന്ത്യന്‍ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം സാരി ആണ്. സാരി ഉടുത്ത് ബൈക്ക് ഓടിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ സാരിയുടുത്താണേലും ജീന്‍സും ടോപ്പും ധരിച്ചാണേലും ബൈക്ക് ഓടിക്കുന്നു.
ഇന്ന് സോഷ്യല്‍ മീഡിയ തുറന്നാല്‍ നിരവധി ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെ നമുക്ക് കാണാം. ഇവരില്‍ പലരും ബൈക്ക് ഓടിക്കുന്നവര്‍ ആണ്. അപ്രീലിയയുടെ സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയെ കുറിച്ചുള്ള ഒരു വാര്‍ത്ത ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ മോഡേണ്‍ ലുക്കില്‍ യമഹ ബൈക്ക് ഓടിക്കുന്ന ബിഗ് ബോസ് താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

റീല്‍സ് വീഡിയോകളിലൂടെ പ്രശസ്തയായ ഇന്‍ഫ്‌ലുവന്‍സറാണ് സോനു ശ്രീനിവാസ് ഗൗഡ. മലയാളം ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനാണ് നിങ്ങളെങ്കില്‍ ഈ പേര് ഞാന്‍ ഇതുവരെ കേട്ടിട്ടില്ലെല്ലോ എന്നായിരിക്കും ചിന്തിക്കുന്നത്. അതെ, സോനു ശ്രീനിവാസ് ഗൗഡ നമ്മുടെ സ്വന്തം ലാലേട്ടന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളത്തില്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. കന്നഡ ബിഗ്‌ബോസിലെ മത്സരാര്‍ത്ഥിയായിരുന്നു സോനു ശ്രീനിവാസ് ഗൗഡ.
ബാംഗ്ലൂരില്‍ ജനിച്ച സോനു ശ്രീനിവാസ് ഗൗഡ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക് ടോക്കിലൂടെയാണ് തുടങ്ങിയത്. സോനുവിന്റെ ഡാന്‍സ് വീഡിയോകളും വൈറലായി മാറിയിരുന്നു. 'ഓവര്‍നൈറ്റ്' എന്ന ചിത്രത്തിലൂടെ സോനു ശ്രീനിവാസ് ഗൗഡ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ഇതാണ് 2022-ലാണ് കന്നഡ ബിഗ് ബോസ് ഹൗസ് പ്രവേശനത്തിനുള്ള വഴിതുറന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോനു പുത്തന്‍ വീട് വാങ്ങിയിരുന്നു. ഉടന്‍ തന്നെ വിവാഹിതയാകാന്‍ പോകുന്നതായും അവര്‍ അറിയിച്ചിരുന്നു.

അതുകൊണ്ട് തന്നെ സോനുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആരാധകര്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഇതിനിടെ സോനു ശ്രീനിവാസ് ഗൗഡ യമഹ R15 V4 ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സോനു ഗൗഡ ഇക്കാര്യം പോസ്റ്റ് ചെയ്തത്. സോനു ഗൗഡ താക്കോല്‍ ഇട്ട് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത ശേഷം R15 ബൈക്ക് പതുക്കെ ഓടിക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക.
കണ്ണഞ്ചിപ്പിക്കുന്ന നീല നിറത്തിലാണ് യമഹ R15 V4 ബൈക്ക് ഈ വീഡിയോയില്‍ കാണുന്നത്. ഇന്ത്യയിലെ യുവതലമുറ ഏറ്റവും ഇഷ്ടപ്പെടുന്ന ബൈക്കുകളിലൊന്നാണിത് യമഹ R15 V4. പാവപ്പെട്ടവരുടെ സൂപ്പര്‍ ബൈക്ക് എന്നാണ് ഇതിനെ വിളിക്കുന്നത്. ബൈക്കിന്റെ നാലാം തലമുറ പതിപ്പാണ് R15 V4. നടി സോനു ഗൗഡ R15 V4 റേസിംഗ് ബ്ലൂ നിറത്തിലാണ് ഫിനിഷ് ചെയ്തത്.

ഇത് കൂടാതെ മെറ്റാലിക് റെഡ്, ഡാര്‍ക്ക് നൈറ്റ്, മോട്ടോജിപി എഡിഷന്‍, കാര്‍ബണ്‍ ഫൈബര്‍ എഡിഷനുകളിലും യമഹ ബൈക്ക് ലഭ്യമാണ്. 155 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. പരമാവധി 18.1 bhp കരുത്തും 14.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. ഈ ബൈക്കിന്റെ വില 1.84 ലക്ഷം മുതല്‍ 2.11 ലക്ഷം രൂപ വരെയാണ. എക്‌സ്‌ഷോറൂം വിലകളാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








