സമ്മാനം കിട്ടിയ ബൈക്ക് ദാനം ചെയ്തു, ഹേറ്റേഴ്‌സിനെ ഫാന്‍സാക്കിയ ബിഗ്‌ബോസ് താരം അമ്മക്ക് നല്‍കിയത് ക്രെറ്റ

വിവാദങ്ങളിലൂടെ നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്ന ചിലര്‍ പിന്നീട് ജനങ്ങള്‍ക്കിടയില്‍ ജനപ്രിയരായി മാറുന്ന കാഴ്ച നാം ഏറെ കണ്ടിട്ടുണ്ട്. അടുത്ത കാലത്തായി ഇതിന് അവസരം ഒരുക്കിക്കൊടുക്കുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്. മലയാളം ബിഗ്‌ബോസില്‍ വന്ന് തങ്ങളുടെ നെഗറ്റീവ് ഇമേജ് മാറ്റിയെടുത്ത് ഏറെ ആരാധകരെ നേടിയവരാണ് അഖില്‍ മാരാര്‍, ഡോ. രജിത്കുമാര്‍ എന്നിവര്‍. സമാനമായ രീതിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവാദങ്ങളിലൂടെ മാത്രം വാര്‍ത്തകളില്‍ നിറഞ്ഞു ഒരു ബിഗ് ബോസ് താരം ഇപ്പോള്‍ പോസിറ്റീവ് കാര്യങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നമ്മള്‍ പറഞ്ഞുവരുന്നത് മലയാളം ബിഗ് ബോസിലെ മത്സരാര്‍ത്ഥിയെ കുറിച്ചാണെന്ന് തെറ്റിദ്ധരിക്കല്ലേ.

സംഭവം നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലാണ്. ബിഗ് ബോസ് കന്നഡ സീസണ്‍ 10 റണ്ണറപ്പായ ഡ്രോണ്‍ പ്രതാപിനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്. വീടിനുള്ളില്‍ വളരെ വ്യത്യസ്തനായി മാറിയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ എന്‍എം പ്രതാപ് എന്ന ഡ്രോണ്‍ പ്രതാപ് കര്‍ണാടകയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയത്. ബിഗ് ബോസില്‍ എപ്പോഴും വഴക്കിട്ടിരുന്ന മത്സരാര്‍ത്ഥികള്‍ക്കിടയില്‍ അദ്ദേഹം നിശബ്ദനായി അവസാനം വരെ പോരാടിയാണ് റണ്ണറപ്പായത്.

drone prathap gifts parents hyundai creta

രണ്ടാം സ്ഥാനം നേടാനായി എന്നത് മാത്രമല്ല ബിഗ് ബോസ് പ്ലാറ്റ്ഫോം പ്രതാപിനെയും അവന്റെ കുടുംബത്തെയും ഒന്നിപ്പിച്ചുവെന്നതായിരുന്നു ഏറ്റവും വലിയ കാര്യം. കുറച്ചുകാലം വീട്ടില്‍ നിന്ന് മാറി നിന്ന പ്രതാപ് ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് കുടുംബവുമായി വീണ്ടും ഒന്നിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതാപും അച്ഛന്‍ മാരിമദയ്യയും തമ്മിലുള്ള കണ്ടുമുട്ടലുമെല്ലാം വലിയ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. മാത്രമല്ല ബിഗ് ബോസില്‍ താന്‍ നേടിയ ബൈക്ക് വരെ അദ്ദേഹം സംഭാവന ചെയ്തിരുന്നു.

ഷോയില്‍ പങ്കെടുത്തതിന് ശേഷം കുടുംബത്തോടൊപ്പം സന്തുഷ്ടനായി കഴിയുന്ന പ്രതാപ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മയ്ക്ക് ഒരു സര്‍പ്രൈസ് നല്‍കി. ഡ്രോണ്‍ പ്രതാപ് തന്റെ അമ്മയ്ക്ക് ഹ്യുണ്ടായി ക്രെറ്റ കാര്‍ സമ്മാനിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗ്രാമത്തില്‍ എളുപ്പത്തില്‍ ചുറ്റിക്കറങ്ങാനാണ് പ്രതാപ് 20 ലക്ഷം രൂപയിലധികം വില വരുന്ന കാര്‍ സമ്മാനമായി നല്‍കിയത്. കാറിന്റെ താക്കോല്‍ ലഭിച്ചപ്പോള്‍ പ്രതാപിന്റെ അമ്മ വികാരാധീനയായി മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

പ്രതാപ് തന്റെ മാതാപിതാക്കള്‍ക്ക് സമ്മാനിച്ച ഹ്യുണ്ടായി ക്രെറ്റയെ കുറിച്ച് വാഹനപ്രേമികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. ആഭ്യന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് ക്രെറ്റ. 2025 ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ കൂടിയായിരുന്നു ഈ മിഡ്‌സൈസ് എസ്‌യുവി. ജൂണില്‍ ക്രെറ്റക്ക് 15,786 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 11.11 ലക്ഷം മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ക്രെറ്റയുടെ എക്്‌സ്-ഷോറൂം വില.

E, EX, S, S(O), SX എന്നിങ്ങനെ 7 ആകര്‍ഷകമായ വേരിയന്റുകളില്‍ ഈ കാര്‍ ലഭ്യമാണ്. അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ഫിയറി റെഡ്, റേഞ്ചര്‍ കാക്കി, ടൈറ്റന്‍ ഗ്രേ, സ്റ്റാറി നൈറ്റ്, ടൈറ്റന്‍ ഗ്രേ മാറ്റ് കളര്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. 4330 മില്ലീമീറ്റര്‍ നീളവും 1790 മില്ലീമീറ്റര്‍ വീതിയും 1635 മില്ലീമീറ്റര്‍ ഉയരവുമുള്ള ക്രെറ്റക്ക് 190 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും 2610 മില്ലീമീറ്റര്‍ വീല്‍ബേസുമുണ്ട്.

drone prathap gifts parents hyundai creta

ആരെയും ആകര്‍ഷിക്കുന്ന രൂപകല്‍പ്പനയുമായി വരുന്ന ഈ കാറില്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകാന്‍ 433 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഇതിനുണ്ട്. 50 ലിറ്റര്‍ ഇന്ധന ടാങ്കും ഇതിനുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ക്രെറ്റ വാങ്ങാവുന്നതാണ്. ഇതില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ഉള്‍പ്പെടുന്നു.

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി), 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ് എന്നിവ വേരിയന്റുകള്‍ക്ക് അനുസരിച്ച് ഇതില്‍ ലഭ്യമാണ്. ക്രെറ്റയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 17.4 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 18.4 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. അതേസമയം ഡീസല്‍ മാനുവല്‍ ലിറ്ററിന് 21.8 കിലോമീറ്ററും ഡീസല്‍ ഓട്ടോമാറ്റിക് 19.1 കിലോമീറ്ററുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഫീച്ചര്‍ സമ്പന്നമായ ഒരു ക്യാബിനും ഹ്യുണ്ടായി ഈ കാറില്‍ ഒരുക്കിയിരിക്കുന്നു. ഇന്‍ഫാടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി 10.25 ഇഞ്ച് ഡ്യുവല്‍ ഡിസ്‌പ്ലേ, ഡ്യുവല്‍-സോണ്‍ എസി, 8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആകര്‍ഷകമായ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

യാത്രക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കുന്ന തരത്തില്‍ കൂടിയാണ് ഹ്യുണ്ടായി കഴിഞ്ഞ വര്‍ഷം ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. ഇതിന് 6 എയര്‍ബാഗുകള്‍, എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), വിഎസ്‌സി (വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍), ടിപിഎംഎസ് (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), അഡാസ് (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകള്‍ ലഭിക്കുന്നു.

More from DriveSpark

Article Published On: Sunday, July 20, 2025, 10:00 [IST]
English summary
Kannada bigg boss fame drone prathap gifted hyundai creta suv to his parents
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X