ഗീതു മോഹൻദാസിൻ്റെ അടുത്ത നായകൻ; ബെൻസിലേക്ക് കയറുന്ന സൂപ്പർസ്റ്റാറിനെ മനസിലായോ

എതൊരു സെലിബ്രിറ്റികളുടേയും പ്രിയപ്പെട്ട ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. എൻട്രി ലെവൽ മോഡലുകൾ മുതൽ കോടികൾ വിലയുളള വാഹനങ്ങൾ വരെ സിനിമ ലോകത്ത് സർവ്വസാധാരണമാണ്. അത്തരത്തിലൊരു മോഡലാണ് മെർസിഡീസ് ബെൻസ് ജിഎൽഎസ്. 2020 മുതലാണ് മെർസിഡീസ് ബെൻസ് GLS 400d നിർമിക്കാൻ തുടങ്ങിയത്. പിന്നീട് മൂന്ന് വർഷങ്ങൾക്കിപ്പുറം 2023-ൽ എസ്‌യുവിക്ക് ശ്രദ്ധേയമായ മുഖംമിനുക്കലും ലഭിച്ചിട്ടുണ്ട്. 48V മൈൽഡ് ഹൈബ്രിഡ് (EQ ബൂസ്റ്റ്) സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഇൻലൈൻ-6 ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന ഓയിൽ ബർണറിന് 330 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഭീമാകാരമായ വലുപ്പവും ഭാരവും ഉണ്ടെങ്കിലും വെറും 6.3 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാനും മെർസിഡീസ് ബെൻസ് GLC എസ്‌യുവിയുടെ ഡീസൽ മോഡലിന് കഴിയും. ഡയമണ്ട് പാറ്റേൺ ഗ്രിൽ, എൽഇഡി ഹെഡ‌്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ പോലുള്ളവയാണ് വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അഴകുറ്റതാക്കുന്നത്.

അകത്തളത്തിലേക്ക് കയറിയാൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 'ഹേയ് മെർ‌സിഡീസ്' വോയ്‌സ് കമാൻഡ് ഇന്റർഫേസും വലിയ സെൻട്രൽ ടച്ച്‌പാഡുമാണ് ബെൻസിന്റെ ആഡംബര എസ്‌യുവിയെ വേറിട്ടു നിർത്തുന്നത്. ഇപ്പോൾ ക്യാമറയിൽ കുടുങ്ങിയിരിക്കുന്നത് മറ്റാരുമല്ല അത് നമ്മുടെയെല്ലാം റോക്കി ഭായിയാണ്.

യാഷ് തൻ്റെ ഭാര്യ രാധികയും ഒത്ത് ഒരു മെർസിഡീസ് ബെൻസ് GLS -ലേക്ക് കയറുന്ന വീഡിയോ യുട്യൂബിൽ വൈറലായിരിക്കുന്നത്. യാഷും വലിയൊരു വാഹനപ്രേമിയാണ് എന്ന കാര്യം മറക്കണ്ട. അദ്ദേഹത്തിൻ്റെ ഗാരേജിലെ പുതിയ അതിഥിയാണ് 5 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ സ്പെഷ്യൽ എഡിഷൻ. ഈ റേഞ്ച് റോവറിൻ്റെ ഇൻ്റീരിയർ വിശാലമായ സീറ്റിംഗ് ക്രമീകരണവും കംഫർട്ടബിളായ എസിയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ഈ റേഞ്ച് റോവർ സ്‌പെഷ്യൽ എഡിഷൻ എസ്‌യുവിയ്ക്കു പുറമെ നടൻ യാഷിന് ഒരു മെർസിഡീസ് ബെൻസ് GLS 350d എന്ന മോഡലുമുണ്ട്. 85 ലക്ഷം രൂപയാണ് മെർസിഡീസിൻ്റെ ഈ ഫുൾ സൈസ് എസ്‌യുവിയുടെ വില. ഈ ബെൻസ് കാറിനൊപ്പം 78 ലക്ഷം രൂപ വിലമതിക്കുന്ന മെർസിഡീസ് ബെൻസ് GLC 250d മോഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇവ കൂടാതെ യഷിന്റെ ഗരാജിൽ ഒരു ബിഎംഡബ്ല്യു 5 -സീരീസ് ഉണ്ട്. ഇതിൻ്റെ മൂല്യം ഏകദേശം 70 ലക്ഷം രൂപയോളമാണ്. ഇവയ്‌ക്കൊപ്പം റോക്കി ഭായിയുടെ കൈവശം 80 ലക്ഷം രൂപ വിലമതിക്കുന്ന ഔഡി Q7 ആഡംബര കാറും 70 ലക്ഷം രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ഇവോക്കും 35 ലക്ഷം രൂപ വിലയ്ക്ക് എത്തുന്ന പജീറോ സ്‌പോർട്ടും ഉണ്ട്. താരത്തിന്റെ ആകെ മൂല്യം ഇപ്പോൾ 53 കോടി രൂപയാണ്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന അടുത്ത ചിത്രത്തിലൂടെ മറ്റൊരു ഹിറ്റടിക്കാനുള്ള തയ്യാറെടുപ്പിലാണ് യഷ്. ഈ ചിത്രം ഒരു വൻ ഹിറ്റായി മാറുകയാണ് എങ്കിൽ യഷിന്റെ ഗരാജിൽ ഒരു പുതിയ അതിഥി കൂടെ എത്താൻ നല്ല ചാൻസുണ്ട്. അങ്ങനെയാണെങ്കിൽ ഇനി അദ്ദേഹത്തിൻ്റെ ഗാരേജിൻ്റെ വലുപ്പം വീണ്ടും കൂടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 25, 2025, 16:10 [IST]
English summary
Kannada superstar yash and wife spotted in mercedes benz gls video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X