കന്നഡ സുന്ദരി സ്വന്തമാക്കിയ പുതിയ വണ്ടി കണ്ടോ! ലാവണ്യയുടെ കറക്കം ഇനി ത്രീ ഡോറിൽ, വീഡിയോ വൈറൽ
ആൺപെൺ ഭേദമന്യെ ഏതൊരാളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഓഫ്റോഡറാണ് മഹീന്ദ്രയുടെ ഥാർ. ഇപ്പോൾ ഫൈവ് ഡോർ മോഡലായ റോക്സ് കൂടി എത്തിയതോടെ കളം ഒന്ന് കൂടി മൂത്ത് നിൽക്കുകയാണ്. സെലിബ്രിറ്റികളുടേയും ഇഷ്ടവാഹനമാണ് ഥാർ. കന്നഡയിലെ മുൻനിര യുവനടിയാണ് ലാവണ്യ ഹിരേമത്ത്. കളേഴ്‌സ് കന്നഡയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിൽ അഭിനയിച്ച് വലിയ ആരാധകരുണ്ട് താരത്തിന്. നടി ലാവണ്യ ഹിരേമത്ത് അടുത്തിടെ ഒരു പുതിയ മഹീന്ദ്ര ഥാർ എസ്‌യുവി വാങ്ങിയത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. താരം തന്നെയാണ് വാഹനം ഡെലിവറി ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഥാർ ത്രീ ഡോറിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മഹീന്ദ്ര ഥാര്‍ എസ്‌യുവി യില്‍ പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയുമായാണ് മഹീന്ദ്ര ഥാര്‍ മത്സരിക്കുന്നത്.

ഥാർ ത്രീ ഡോറിന് ഇപ്പോൾ കമ്പനി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3-ഡോർ ഥാറിൻ്റെ നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനും ഓഫർ സഹായിക്കും. കാരണം നേരത്തെ വാഹനം ബുക്ക് ചെയ്‌തവരെല്ലാം 5-ഡോർ പതിപ്പിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് എസ്‌യുവിക്ക് 1.50 ലക്ഷം രൂപയുടെ വലിയ ഡിസ്കൗണ്ട് ഇട്ടിരിക്കുന്നത്.
LX 2.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് RWD, 1.5 LX ഡീസൽ മാനുവൽ RWD, 2.0 LX പെട്രോൾ മാനുവൽ 4WD, എന്നീ വേരിയന്റുകളിലാണ് 1.50 ലക്ഷം രൂപ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 3-ഡോറിന്റെ 2.0 LX പെട്രോൾ ഓട്ടോമാറ്റിക് 4WD, 2.2 LX ഡീസൽ, 2.2 LX ഡീസൽ ഓട്ടോമാറ്റിക് 4WD മോഡലുകൾക്കും 1.50 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം 1.5 AX ഓപ്ഷണൽ ഡീസൽ മാനുവൽ RWD വേരിയൻ്റിന് 1.36 ലക്ഷം രൂപ വരെയാണ് ഓഫർ ഒരുക്കിയിരിക്കുന്നത്.3 ഡോർ ഥാറിൻ്റെ നാല് വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വലിയ ഓഫറുകൾ കമ്പനി നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ സംഭവം. 3-ഡോർ മഹീന്ദ്ര ഥാറിൻ്റെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഇപ്പോൾ ഓഫർ ചെയ്യുന്ന വലിയ ഡിസ്കൗണ്ട് ഓഫറുകൾക്ക് പുറമേ ബുക്കിംഗ് പിരീഡും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പ്രത്യേകിച്ച് 4X4 വേരിയന്റുകളെല്ലാം മുമ്പത്തേതിലും വേഗത്തിൽ സ്വന്തമാക്കാനാവും. 5-ഡോർ മോഡലിന് ഡിമാൻഡ് ഉയരാൻ സാധ്യതയുള്ളതിനാൽ നിർമാണം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോൾ. ഇതുവരെ 2വീൽ ഡ്രൈവ് പതിപ്പുകളുടെ വില മാത്രമാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഥാർ റോക്‌സ് 4X4 മോഡലുകൾക്കും ഗംഭീര വില നിർണയം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5-ഡോർ പതിപ്പിനായുള്ള ഔദ്യോഗിക ബുക്കിംഗ് 2024 ഒക്ടോബർ 2 മുതൽ ആരംഭിക്കാനാണിരിക്കുന്നത്.

തുടർന്ന് ഡെലിവറികൾ ഒക്ടോബർ 12 മുതൽ ആരംഭിക്കും. രാജ്യത്തുടനീളമുള്ള പല മഹീന്ദ്ര ഡീലർമാരും ഥാർ റോക്‌സിനായുള്ള അനൗദ്യോഗിക ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ MX1 പെട്രോൾ മാനുവലിന് 12.99 ലക്ഷം, MX3 ഓട്ടോമാറ്റിക് പെട്രോളിന് 14.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.
ഡീസലിലേക്ക് വന്നാൽ MX1 പതിപ്പിന് 13.99 ലക്ഷം, MX3 മാനുവലിന് 15.99 ലക്ഷം, AX3L മാനുവലിന് 16.99 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. മഹീന്ദ്ര ഥാർ റോക്‌സ് RWD ടോപ്പ്-എൻഡ് MX5 ഓട്ടോമാറ്റിക്കിന് 18.99 ലക്ഷവും AX7L മാനുവലിന് 18.99 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








