കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

ബോളിവുഡ് നടിമാരിലെ അറിയപ്പെടുന്ന കാര്‍ പ്രേമികളില്‍ ഒരാളാണ് കരീന കപൂര്‍ ഖാന്‍. അവര്‍ സ്വന്തമായി ഒരുപാട് കാറുകളുണ്ട്. എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച കാര്‍ ബ്രാന്‍ഡും അടുത്തതായി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മോഡലിനെയും കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കരീനയിപ്പോള്‍.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിക്ക് മെര്‍സിഡീസ് ബെന്‍സ് കാറുകളോടുള്ള പ്രിയം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. ബോളിവുഡിലെ ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും ഗരേജില്‍ മെര്‍സിഡീസ് ബെന്‍സ് കാറുകള്‍ കാണാന്‍ സാധിക്കും.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

ഹിന്ദി ചലച്ചിത്ര മേഖലയിലെ മുന്‍നിര നടിമാരില്‍ ഒരാളായ കരീന അടുത്തിടെ പുതിയ മെര്‍സിഡീസ് ബെന്‍സിന്‍െ കാര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ അടുത്തതായി താന്‍ ഗരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന കാര്‍ മോഡലും അവര്‍ വെളിപ്പെടുത്തി.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

അന്നേ ദിവസം ലോഞ്ച് ചെയ്ത മെര്‍സിഡീസ് ബെന്‍സ് AMG EQS 53 4MATIC+ ആണ് താന്‍ അടുത്തതായി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെന്ന് അവര്‍ തുറന്നുപറഞ്ഞത്. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളുടെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പ്രീമിയം ഓഫറുകളിലൊന്നായ മോഡലിന് 2.45 കോടി രൂപയാണ് എക്സ്ഷോറൂം വിലയിട്ടിരിക്കുന്നത്.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

മെര്‍സീഡിസിന്റെ ഫ്‌ലാഗ്ഷിപ്പ് ഇവി മോഡലായ AMG EQS 53 4MATIC+യുടെ ലോഞ്ച് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു കരീന കപൂര്‍. താന്‍ എല്ലായ്പ്പോഴും മെര്‍സിഡീസ് ആണ് ഉപയോഗിക്കുന്നതെന്നും ഇപ്പോള്‍ തന്റെ ഗാരേജില്‍ AMG EQS 53 4MATIC+ വേണമെന്നും വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും കരീന ചടങ്ങിനിടെ പറഞ്ഞു.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

പുതിയ Mercedes AMG EQS 53 4MATIC+ന്റെ ലോഞ്ച് ചടങ്ങിന് ശേഷം കരീന കപൂറുമായി ഏതാനും പത്രപ്രവര്‍ത്തകര്‍ അഭിമുഖം നടത്തി. താന്‍ കാറുകള്‍ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചു അഭിപ്രായം പറയുന്നതിനിടെയാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മെര്‍സിഡീസ് ബെന്‍സ് ആണ് ഉപയോഗിച്ചതെന്ന് അവര്‍ വ്യക്തമാക്കിയത്. പ്രത്യേകിച്ച് അഭിനയ രംഗത്തേക്ക് എത്തിയ ശേഷമാണ് മെര്‍സിഡീസ് ബെന്‍സ് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറി.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

AMG EQS 53 4MATIC+ ശ്രദ്ധേയമായ ഒരു കാറാണെന്നും എന്നെങ്കിലും അത് സ്വന്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഗാരേജില്‍ പുതിയ AMG EQS 53 4MATIC+ വേണമെന്ന് പറഞ്ഞ കരീന താന്‍ ആ കാര്‍ ഓടിക്കുന്നത് കാണാന്‍ നല്ല രസമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവസാനിപ്പിച്ചത്.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

ഭൂരിപക്ഷം ബോളിവുഡ് താരങ്ങളെയും പോലെ കരീന കപൂറിനും മികച്ച ഒരു കാര്‍ ശേഖരം സ്വന്തമായി ഉണ്ട്. സമീപകാലത്ത് മെര്‍സീഡിസ് ബെന്‍സില്‍ നിന്നുള്ള S-ക്ലാസ്, E-ക്ലാസ് സെഡാനുകളുടെ മുന്‍ തലമുറ പതിപ്പുകള്‍ അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

കൂടാതെ, ഭര്‍ത്താവും പ്രശസ്ത നടനുമായ സെയ്ഫ് അലി ഖാനൊപ്പം കരീന ഏറ്റവും പുതിയ തലമുറ മെര്‍സിഡീസ്-ബെന്‍സ് S-ക്ലാസ് ടെസ്റ്റ് ഡ്രൈവ് എടുക്കുന്നതും അടുത്തിടെ കണ്ടു. ഇത് കരീനയുടെ കാര്‍ ശേഖരത്തിലെ പുതിയ അംഗമായി S-ക്ലാസ് ചേര്‍ത്തുവെന്ന കിംവദന്തികള്‍ പരത്തി. മുകളില്‍ സൂചിപ്പിച്ച മെര്‍സീഡിസ് ബെന്‍സ് കാറുകള്‍ക്ക് പുറമേ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഔഡി ക്യു7, ലെക്സസ് LX 470, ബിഎംഡബ്ല്യു 7-സീരീസ് എന്നിവയും ഉണ്ട്.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

കരീനയുടെ പങ്കാളിയായ സെയ്ഫ് അലി ഖാനും ഒരു കാര്‍ പ്രേമിയാണ്. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ഓഡി R8 സ്‌പൈഡര്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ഫോര്‍ഡ് മസ്താംഗ് GT 500, ഓഡി A3 കാബ്രിയോലെറ്റ്, ബിഎംഡബ്ല്യു 7-സീരീസ്, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി SRT തുടങ്ങിയ കാറുകളാണ് സെയ്ഫിന്റെ ഗാരേജിലുള്ളത്.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

മെര്‍സിഡീസ് ബെന്‍സ് EQS ഇലക്ട്രിക് സെഡാന്‍ വെറും 0.20cd-യില്‍ എയറോഡൈനാമിക്കായി 'സ്ലിപ്പറി' കാറാണ്. EQS ഇലക്ട്രിക് സെഡാന്റെ സ്‌പോര്‍ട്ടിയര്‍ ആവര്‍ത്തനമാണ് AMG EQS 53 4MATIC+ ഇലക്ട്രിക് സെഡാന്‍. ഇന്ത്യന്‍ വിപണികള്‍ക്കായി കമ്പനി അണിനിരത്തിയിരിക്കുന്ന മൂന്ന് ലക്ഷ്വറി ഇവികളുടെ ഭാഗമാണിത്.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

പെര്‍ഫോമന്‍സ്-ഓറിയന്റഡ് ഡ്രൈവ് കണ്‍സെപ്റ്റ് ആണ് പുതിയ മെര്‍സിഡീസ് AMG EQS 53 4MATIC+ അടിസ്ഥാനമാക്കിയത്. 107.8kWh ലിഥിയം അയണ്‍ ബാറ്ററിയാണ് കാറിലുള്ളത്. ഓള്‍-വീല്‍ ഡ്രൈവിന്റെ പൂര്‍ണ്ണമായ വേരിയബിള്‍ AMG പ്രകടനം നല്‍കുന്ന ഫ്രണ്ട്, റിയര്‍ ആക്‌സിലുകളില്‍ ഓരോ മോട്ടോര്‍ വീതവും സജ്ജീകരിച്ചിരിക്കുന്നു. ഇത് എല്ലാ ഡ്രൈവിംഗ് സാഹചര്യങ്ങളിലും ഡ്രൈവ് പവര്‍ അസ്ഫാല്‍റ്റിലേക്ക് ഒപ്റ്റിമല്‍ ആയി കൈമാറുമെന്ന് കമ്പനി പറയുന്നു.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

ടോപ്പ്-എന്‍ഡ് വേരിയന്റ് CBU (കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ്) റൂട്ടിന് കീഴിലാണ് കൊണ്ടുവരുന്നത്. മെര്‍സിഡീസ് AMG EQS 53 4MATIC+ ന് AMG ഡൈനാമിക് പ്ലസ് പാക്കേജ് ഒരു സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. 560 kW (761 bhp) ആണ് ബൂസ്റ്റ് ഫംഗ്ഷനോട് കൂടിയ റേസ് സ്റ്റാര്‍ട്ട് മോഡിലെ പരമാവധി പ്രകടനം. കുറഞ്ഞത് 75 ശതമാനം ബാറ്ററി ചാര്‍ജ് ലെവലും മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയും ഉണ്ടാകും.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

വെറും 3.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. ഇലക്ട്രിക് ലക്ഷ്വറി സലൂണിന് 586kmph വരെ WLTP അവകാശപ്പെട്ട റേഞ്ച് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു AMG ആയതിനാല്‍, മെര്‍സിഡീസ് AMG EQS 53 4MATIC+ ഇലക്ട്രിക് സെഡാന്‍ കൂടുതല്‍ ശക്തമായ ഡ്രൈവ്‌ട്രെയിന്‍ സജ്ജീകരണം ഒരുക്കിയിരിക്കുന്നു. ഇതോടൊപ്പം സാധാരണ EQS ഇലക്ട്രിക് സെഡാനില്‍ നിന്ന് ഇലക്ട്രിക് സെഡാനെ വേറിട്ടുനിര്‍ത്താന്‍ സ്‌പോര്‍ട്‌സ് വിഷ്വല്‍ ട്വീക്കുകളും നല്‍കുന്നു.

കരീന കപൂര്‍ അടുത്തതായി ഗാരേജിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആ ഇലക്ട്രിക്ക് സെഡാൻ ഇതാണ്

AMG EQS 53 4MATIC+ ന് ഫുള്‍ ചാര്‍ജില്‍ 586 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആറ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ ഇലക്ട്രിക് സെഡാന്‍ സ്വന്തമാക്കാം.

More from DriveSpark

Article Published On: Saturday, August 27, 2022, 13:29 [IST]
English summary
Kareena kapoor needs this mercedes electric sedan in her garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X