എസ് ക്ലാസ് ബെൻസിൽ വന്നിറങ്ങിയ സുന്ദരിയെ കണ്ടോ, ജനപ്രിയ താരത്തിൻ്റെ വീഡിയോ വൈറൽ

ബോളിവുഡിലെ സെലിബ്രിറ്റികളിൽ ഇഷ്ടവാഹനമാണ് മെർസിഡീസ് ബെൻസ് എസ് ക്ലാസ്. ആഡംബരവും ഫീച്ചറുകളും ഒത്തൊരുമിച്ചതാണ് മോഡൽ എന്ന് പറയാം. ബോളിവുഡിലെ സുന്ദരികളിൽ ഏറ്റവും എടുത്ത് പറയേണ്ടതാണ് കരീന കപൂർ. താരം എസ് ക്ലാസ് ബെൻസിൽ എയർപോർട്ടിൽ വന്ന് ഇറങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട കാര്‍ മോഡലുകളില്‍ ഒന്നായ ഇത് പ്രീമിയം ഡിസൈന്‍, അത്യാധുനിക സാങ്കേതിക വിദ്യ, സമാനതകളില്ലാത്ത സുഖസൗകര്യങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസ് S580 മോഡലിന് ഏകദേശം മൂന്ന് കോടി രൂപയാണ് വില.

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്സിനുള്ള മേര്‍സിഡീസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്. നോട്ടിക്കല്‍ ബ്ലൂ, ഓനിക്‌സ് ബ്ലാക്ക്, എമറാള്‍ഡ് ഗ്രീന്‍, ഡിസൈനോ ഡയമണ്ട് വൈറ്റ് എന്നിങ്ങനെ മൊത്തം 4 കളര്‍ ഓപ്ഷനുകളില്‍ മെര്‍സിഡീസ് മെയ്ബാക്ക് S580 ലഭ്യമാണ്.

ഇത് ഒരു ഹൈബ്രിഡ് കാറാണ്. അതായത്, ഈ കാറിന് 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനും 48 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറും ഉണ്ട്. 4MATIC ഓള്‍ വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേഡായി 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ പോകുന്നു. മെയ്ബാക്ക് S-ക്ലാസ് ഒരു S680 വേരിയന്റിലും വരുന്നു. ഇതിന് 612 PS പവറും 900 Nm ടോര്‍ക്കും നല്‍കുന്ന 6-ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.

മെര്‍സിഡീസ് മെയ്ബാക്ക് S580-യുടെ പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.8 സെക്കന്‍ഡില്‍ ഇത് നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഈ മോഡലിന്റെ പരമാവധി വേഗത. നിരവധി ആഡംബര ഫീച്ചറുകളും സുഖസൗകര്യങ്ങളും നിറഞ്ഞ ക്യാബിനാണ് ഈ കാറില്‍ ജര്‍മന്‍ ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്നത്.

സെന്റര്‍ കണ്‍സോളില്‍ 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 11.6 ഇഞ്ച് ഡിസ്പ്ലേകളോട് കൂടിയ റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ്, 4D ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മസാജ് ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകളും ഫ്രിഡ്ജുമടക്കമുള്ള സവിശേഷതകള്‍ ഈ കാറില്‍ കാണാം.

ഒന്നിലധികം എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, മികച്ച ടേണിംഗ് റേഡിയസിന് റിയര്‍ സീറ്റിയറിംഗ് വീല്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള ADAS ഫീച്ചറുകള്‍ എന്നിവയടക്കം ഈ കാറിന്റെ സേഫ്റ്റി കിറ്റില്‍ ഒരുക്കിയിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് അനില്‍ കപൂര്‍, ഷാഹിദ് കപൂര്‍, കങ്കണ റണാവത്ത്, കിയാര അദ്വാനി തുടങ്ങിയ താരങ്ങളും മെയ്ബാക്ക് S-ക്ലാസ് സ്വന്തമാക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു 7 സീരീസ്, ഔഡി A8 L എന്നിവയ്ക്കുള്ള ആഡംബര ബദലാണ് ഈ മെയ്ബാക്ക് മോഡല്‍.

ബോളിവുഡിലെ എക്കാലത്തെയും പത്ത് നടിമാരുടെ പേരെടുത്താല്‍ അതില്‍ കരീന കപൂറിന്റെ പേരും ആദ്യനിരയിൽ തന്നെയുണ്ടാവും. കഭി ഖുശി കഭി ഗം, ജബ് വി മെറ്റ്, ത്രീ ഇഡിയറ്റ്‌സ്, റാവണ്‍, ബോഡിഗാര്‍ഡ് പോലുള്ള വമ്പന്‍ ചിത്രങ്ങളിലൂടെ തന്റെ കൈയ്യൊപ്പ് പതിപ്പിക്കാനും താരത്തിനായിട്ടുണ്ട്. ഈ ലിസ്റ്റ് വളരെ ചുരുക്കി പറഞ്ഞുവെന്നേയുള്ളൂ കേട്ടോ. ബോക്‌സോഫീസില്‍ മെഗാ വിജയങ്ങളായ പല ചിത്രങ്ങളുടെയും ഭാഗമായിരുന്ന കരീന ഇന്നും ഗംഭീര കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 23, 2024, 23:21 [IST]
English summary
Kareena kapoor with mercedes benz s class in airport video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X