കരിക്കിലെ സുന്ദരിയുടെ പുതിയ വണ്ടി കണ്ടോ, കാറിൻ്റെ റീൽസ് ഇനി കുറെ കാണേണ്ടി വരും

കരിക്ക് എന്ന സീരിസിലൂടെ ഏവർക്കും പരിചിതമായ നടിയാണ് സ്നേഹ ബാബു. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അത് പോലെ തന്നെ സങ്കടത്തിലാഴ്ത്താനും കഴിവുള്ള നടിയാണ് സ്നേഹ. മിന്നൽ മുരളിയിൽ ടൊവിനോയെ നൈസായി തേക്കുന്ന കഥാപാത്രമായും സ്നേഹ അഭിനയിച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഛായാഗ്രാഹകൻ അഖിൽ സേവ്യറിനെയാണ് സ്നേഹ വിവാഹം കഴിച്ചിരിക്കുന്നത്. റീൽസുകളും വീഡിയോകളുമായി താരം എപ്പോഴും സജീവമാണ്. ഇപ്പോഴിതാ താരത്തിൻ്റെ വീട്ടിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. മാരുതി സുസുക്കി ഇഗ്നിസാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പേരാണ് സ്നേഹയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് കമൻ്റ് ചെയ്തിരിക്കുന്നത്.

ഏത് വേരിയൻ്റാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. കുറഞ്ഞ വിലയിൽ കുറച്ച് സ്റ്റൈലുള്ള ഹാച്ച്ബാക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട കാറാണ് ഇഗ്നിസ്. മാരുതിയുടെ യൂറോപ്യൻ കാർ എന്നും പലരും വിളിക്കാറുള്ള ഈ കോംപാക്‌ട് ഹാച്ചിന് തുടക്കകാലത്ത് കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെങ്കിലും പിന്നീട് പലരും ഇഗ്നിസിന്റെ പിന്നാലെ കൂടി. ആളുകൾക്ക് കണ്ട് കണ്ട് ഇഷ്‌ടമായൊരു മോഡലാണിത്. 6.96 ലക്ഷം രൂപയ്ക്കും 7.41 ലക്ഷം രൂപയ്ക്കുമിടയിലാണ് എക്സ്ഷോറൂം വില വരുന്നത്.

karikku fame Sneha babu new car

2017 ജനുവരിയിലാണ് മാരുതി സുസുക്കി ഇഗ്‌നിസ് ആദ്യമായി പുറത്തിറക്കിയത്, ഒമ്പത് വർഷത്തിനുള്ളിൽ 27 ലക്ഷം യൂണിറ്റ് വിൽപ്പന കടന്ന നെക്‌സ പ്രീമിയം റീട്ടെയിൽ ശൃംഖലയിലൂടെയാണ് ഇത് വിറ്റഴിക്കുന്നത്. നെക്‌സ ഡീലർഷിപ്പിലെ എൻട്രി ലെവൽ മോഡൽ ആയിരുന്നെങ്കിലും തുടക്കകാലത്ത് വാഹനത്തിന്റെ വിൽപ്പന അത്ര ആകർഷകമായിരുന്നില്ല. എന്നാൽ പിന്നീട് വാങ്ങിയവരെല്ലാം മികച്ച അഭിപ്രായം മറ്റുള്ളവരിലേക്ക് എത്തിച്ചതോടെ കാറിന്റെ ഭാഗ്യം തെളിഞ്ഞു.

യൂറോപ്യൻ സ്റ്റൈലിംഗിനൊപ്പം കിടിലൻ പെർഫോമൻസും ഉഗ്രൻ മൈലേജും കൂടിയായപ്പോൾ ഇഗ്നിസിന് പകരം വെക്കാൻ സെഗ്മെന്റിൽ മോഡലുകളില്ലാതെയായി. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ, സിട്രൺ C3, മാരുതി സുസുക്കിയുടെ മറ്റ് ചെറിയ ഹാച്ച്ബാക്കുകൾ എന്നിവയുമായാണ് ഇഗ്നിസിന്റെ മത്സരം. 83 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ പര്യാപ്തമായ 1.2 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ഇഗ്ന്സിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ അഞ്ച് സ്പീഡ് എഎംടിയുമായോ ജോടിയാക്കി വാഹനം വാങ്ങാം.

മാരുതിയുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ മാരുതി ഇന്ത്യയില്‍ ഒരു പുത്തന്‍ റെക്കോഡിട്ടിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് ദശലക്ഷം (20 ലക്ഷം) വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചാണ് കമ്പനി വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന രാജ്യത്തെ ആദ്യ കാര്‍ കമ്പനി എന്ന ബഹുമതിയും മാരുതി സ്വന്തമാക്കി.പുത്തന്‍ എര്‍ട്ടിഗ അസംബിള്‍ ചെയ്താണ് കമ്പനി അഭിമാന നേട്ടം പൂര്‍ത്തിയാക്കിയത്.

20 ലക്ഷം വാഹനങ്ങളില്‍ 60 ശതമാനം ഹരിയാനയിലും 40 ശതമാനം ഗുജറാത്തിലുമാണെന്ന് കമ്പനി അറിയിച്ചു. ഇതില്‍ ബലേനോ, ഫ്രോങ്ക്‌സ്, എര്‍ട്ടിഗ, വാഗണ്‍ആര്‍, ബ്രെസ എന്നിവയാണ് ഈ വര്‍ഷം കമ്പനി നിര്‍മ്മിച്ച ഏറ്റവും മികച്ച 5 വാഹനങ്ങള്‍. 20 ലക്ഷം ഉല്‍പ്പാദന നാഴികക്കല്ല് ഇന്ത്യയുടെ ഉല്‍പ്പാദന ശേഷിയുടെയും 'മെയ്ക്ക് ഇന്‍ ഇന്ത്യ' സംരംഭത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെയും തെളിവാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു.

karikku fame Sneha babu new car

പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റ് ശേഷിയുള്ള അതിന്റെ ആദ്യ പ്രൊഡക്ഷന്‍ ലൈന്‍ 2025-ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പൂര്‍ണ സജ്ജമായിക്കഴിഞ്ഞാല്‍ ഖാര്‍ഖോഡ പ്ലാന്റില്‍ പ്രതിവര്‍ഷം 1 ദശലക്ഷം വാഹനങ്ങള്‍ വരെ നിര്‍മ്മിക്കാന്‍ പറ്റും. ഇത് കൂടാതെ 10 ലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള മറ്റൊരു ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് സ്ഥാപിക്കാന്‍ പറ്റിയ സ്ഥലം മാരുതി അന്വേഷിച്ച് വരികയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

karikku fame Sneha babu new car

More from DriveSpark

Article Published On: Wednesday, December 18, 2024, 13:45 [IST]
English summary
Karikku fame sneha babu brings home new maruti suzuki ignis images goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X