പിതാവിന്റെ 30000 കോടിയുടെ ആസ്തിയെ ചൊല്ലി തര്‍ക്കം ഒരുവശത്ത്! ബെന്‍സില്‍ കറങ്ങുന്ന താരപുത്രിയുടെ വീഡിയോ വൈറല്‍

1990-കളില്‍ ബോളിവുഡ് അടക്കിഭരിച്ച നായികയായിരുന്നു കരിഷ്മ കപൂര്‍. ആമിര്‍ ഖാന്റെ കൂടെ തകര്‍ത്ത് അഭിനയിച്ച 'രാജാ ഹിന്ദുസ്ഥാനി' എന്ന സിനിമ മാത്രം മതി കരിഷ്മയെ നയന്റീസ് കിഡ്‌സിന് ഓര്‍ത്തെടുക്കാന്‍. കരിയറിന്റെ ഉന്നതിയില്‍ എത്തിനില്‍ക്കേ 2003 ല്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ച നടി പിന്നീട് ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ താര കുടുംബത്തില്‍ ഒന്നായ കപൂര്‍ കുടുംബത്തിലെ ആദ്യ നായികയാണ് കരിഷ്മ കപൂര്‍. കരിയറിന്റെ പീക്കില്‍ വര്‍ഷത്തില്‍ പത്തോളം സിനിമകളില്‍ വരെ അഭിനയിച്ച കരിഷ്മ 2013 മുതല്‍ ഇതുവരെ മൂന്ന് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്.

കരിഷ്മ-സഞ്ജയ് ദമ്പതികള്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളാണ് ഉള്ളത്. പ്രശസ്ത വ്യവസായിയും ബിസിനസുകാരനുമായിരുന്നു സഞ്ജയ് ഓട്ടോമോട്ടീവ് ഘടക നിര്‍മ്മാതാക്കളായ സോണ ഗ്രൂപ്പിന്റെ സാരഥിയായിരുന്നു. 2016-ല്‍ കരിഷ്മയുമായി ബന്ധം വേര്‍പെടുത്തിയ സഞ്ജയ് ഇക്കഴിഞ്ഞ ജൂണില്‍ ഹൃദയാഘാതം മൂലം അന്തരിച്ചിരുന്നു. 30000 കോടി രൂപയിലേറെ മൂല്യം വരുന്ന ബിസിനസ് സാമ്രാജ്യം അനാഥമാക്കിയാണ് സഞ്ജയ് മരിച്ചത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തിന്റെ അനന്തരാവകാശ സ്വത്തുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

samaira kapoor spotted in mercedes gle

ഇതില്‍ കരിഷ്മക്ക് യാതൊരു അവകാശവാദവുമില്ലെന്നും കരിഷ്മ കപൂറിന് അവരുടെ കുട്ടികളുടെ ക്ഷേമവും ഭാവിയുമാണ് പ്രധാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. പിതാവിന്റെ മരണ ശേഷം സമൈറ കപൂര്‍ ലൈംലൈറ്റില്‍ നിന്നും പാപ്പരാസി ക്യാമറകളില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരപുത്രി കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

'വൈറല്‍ ഭയാനി' എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്. കറുത്ത ഷോര്‍ട്ട് ഡ്രസ്സില്‍ അവള്‍ സൂപ്പര്‍ സ്‌റ്റൈലിഷ് ആയി കാണപ്പെട്ടു. പിതാവിന്റെ മരണ ശേഷം സമൈറ ആദ്യമായി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട കാറും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരമുള്ള ആഡംബര എസ്യുവികളില്‍ ഒന്നായ് മെര്‍സിഡീസ് ബെന്‍സ് GLE എന്ന മോഡലിലായിരുന്നു കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരി യാത്ര ചെയ്തിരുന്നത്.

samaira kapoor spotted in mercedes gle

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍, ക്രിക്കറ്റ് താരം ജയദേവ് ഉനദ്കട്ട് ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികള്‍ ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍, മെര്‍സിഡീസ് ബെന്‍സ് GLE കാറിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ വില 99 ലക്ഷം രൂപയാണ്. ടോപ് വേരിയന്റിന് 1.17 കോടി രൂപ മുടക്കേണ്ടതായുണ്ട്. നടി കരിഷ്മ കപൂറിന്റെ ഉടമസ്ഥതയില്‍ മെര്‍സിഡീസ് ബെന്‍സ് GLE 450 4Matic വേരിയന്റാണ് ഉള്ളത്.

ഇതിന്റെ വില 1.12 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വിലയാണ് ഇത്. ഓണ്‍-റോഡ് വില ഏകദേശം 1.40 കോടി രൂപയോളം വരും. സമൈറ യാത്ര ചെയ്ത മെര്‍സിഡീസ് ബെന്‍സ് GLE 450 4Matic വേരിയന്റില്‍ 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് 375.48 bhp പവറും 500 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

karishma kapoor mercedes gle

9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഈ കാറില്‍ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും വരുന്നുണ്ട്. ഇതിനുപുറമെ, 2.0-ലിറ്റര്‍ ഡീസല്‍, 3.0-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും മെര്‍സിഡീസ് ബെന്‍സ് GLE-യില്‍ വാഗ്ദാനം ചെയ്യുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍-അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് ഈ 5 സീറ്റര്‍ വാഹനം എത്തുന്നത്.

വോള്‍വോ XC90, ബിഎംഡബ്ല്യു X5, ഔഡി Q7 തുടങ്ങിയ ആഡംബര എസ്‌യുവികള്‍ക്ക് മികച്ചൊരു ബദലായി മെര്‍സിഡീസ് ബെന്‍സ് GLE കണക്കാക്കപ്പെടുന്നു. ആഡംബരവും മികച്ച പ്രകടനവും ഒത്തുചേര്‍ന്ന ഒരു വാഹനമാണിത്. ആഡംബരവും സുഖപ്രദവുമായ യാത്ര പ്രതീക്ഷിക്കുന്ന സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും പറ്റിയ ഒരു മികച്ച ഓപ്ഷനാണ് ഇത്.

More from DriveSpark

Article Published On: Tuesday, August 5, 2025, 17:15 [IST]
English summary
Karisma kapoor daughter samaira spotted in mercedes gle amid family feud over fathers property
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X