'ഗൃഹലക്ഷ്മി'യില്‍ നിന്ന് കിട്ടിയ പണം വെച്ച് മകന് ബൈക്ക് വാങ്ങി അമ്മ! കര്‍ണാടക സര്‍ക്കറിന്റെ പദ്ധതി ഹിറ്റ്
ഒരു വീടിന്റെ വിളക്കാണ് വീട്ടമ്മമാര്‍. സ്ത്രീകളുടെ ഉപജീവനമാര്‍ഗം ഉയര്‍ത്തി അവരെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സമീപകാലത്തായി നിരവധി സര്‍ക്കാറുകള്‍ ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സര്‍ക്കാരാണ് അത്തരത്തില്‍ ഒരു പദ്ധതി ആദ്യം കൊണ്ടുവന്നത്. സമീപകാലത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച അത്തരം പദ്ധതികളില്‍ ഒന്നാണ് 'ഗൃഹലക്ഷ്മി' (Grilahakshmi Yojana). കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറാണ് വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കുന്ന പദ്ധതി കൊണ്ടുവന്നത്. കോണ്‍ഗ്രസിന്റെ 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്.
1.35 കോടി സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായാണ് പറയപ്പെടുന്നത്. റേഷന്‍ കാര്‍ഡില്‍ ഗൃഹനാഥയായിട്ടുള്ള വനിതകള്‍ക്കാണ് ഈ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കുക. എന്നാല്‍ ആദായനികുതി അടക്കുന്നവര്‍ക്കോ ഭര്‍ത്താക്കന്‍മാര്‍ ആദയ നികുതി അടക്കുന്നവര്‍ക്കോ ഈ പദ്ധതിയുടെ ഗുണകാംക്ഷികളാകാന്‍ പറ്റില്ല. ഈ പദ്ധതിക്കായി കര്‍ണാടക സര്‍ക്കാര്‍ 17500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്.

പല സ്ത്രീകളും ഗൃഹലക്ഷ്മി സ്‌കീം വഴി ലഭിക്കുന്ന പണം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരു അമ്മായിയമ്മ മരുമകക്ക് ഫാന്‍സി സ്‌റ്റോര്‍ ഇട്ട് നല്‍കിയതും ഒരു മുത്തശ്ശി ആളുകള്‍ക്ക് ഹോളി ആഘോഷത്തിന്റെ ഭാഗമായി സദ്യ വിളമ്പിയതുമെല്ലാം ഇത്തരത്തില്‍ ഗൃഹലക്ഷ്മി പദ്ധതിയില്‍ നിന്ന് ലഭിച്ച പണം മിച്ചം വെച്ചായിരുന്നു. ഇപ്പോള്‍ പദ്ധതിയിലൂടെ ലഭിച്ച പണം സ്വരൂപിച്ച് വെച്ച് മകന് ബൈക്ക് വാങ്ങാനുള്ള അഡ്വാന്‍സ് തുക നല്‍കിയ വീട്ടമ്മയും തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്.
ബെലഗാവി സ്വദേശിനിയായ ബാഗവ്വ നീലപ്പ സുനങ്കിയാണ് മകന്‍ രമേഷിന് പുതിയ ഹോണ്ട ബൈക്ക് വാങ്ങാനുള്ള പണം നല്‍കിയത്. ഇവരെ കര്‍ണാടക വനിത ശിശുക്ഷേമ വകുപ്പ് മന്ത്രല ലക്ഷ്മ ഹെബ്ബാള്‍ക്കര്‍ അഭിനന്ദിച്ചു. മന്ത്രി അമ്മയെയും മകനെയും അഭിനന്ദിച്ച് കൊണ്ട് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. രമേശിനായി അമ്മ വാങ്ങി നല്‍കുന്നത് ഹോണ്ട SP 160 (Honda SP 160) ബൈക്കാണ്.

പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, മാറ്റ് ഡാര്‍ക്ക് ബ്ലൂ മെറ്റാലിക് തുടങ്ങിയ ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഹോണ്ട SP 160 മോട്ടോര്‍സൈക്കിളിന് 162.71 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. പരമാവധി 13.46 PS പവറും 14.58 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഈ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ലിറ്ററിന് 65 കിലോമീറ്റര്‍ വരെയാണ് ഈ ബൈക്കിന്റെ മൈലേജ്. 139 കിലോഗ്രാമാണ് ഈ ബൈക്കിന്റെ ഭാരം. 12 ലിറ്റര്‍ ഇന്ധനടാങ്ക് ശേഷി ഇതിനുണ്ട്. എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച്, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമന്റ് ക്ലസ്റ്റര്‍ തുടങ്ങി ഒട്ടനവധി ഫീച്ചറുകള്‍ ഹോണ്ട SP160 ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു.
സിംഗിള്‍ ഡിസ്‌ക്, ഡബിള്‍ ഡിസ്‌ക് എന്നിങ്ങനെ 2 വേരിയന്റുകളില്‍ ഹോണ്ട SP160 ബൈക്ക് ലഭ്യമാണ്. ഇതില്‍ സിംഗിള്‍ ഡിസ്‌ക് വേരിയന്റിന് 1,18,951 രൂപയാണ് വില. അതേസമയം ഡബിള്‍ ഡിസ്‌ക് വേരിയന്റിന് 1,23,351 രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്. ബാഗവ്വ നീലപ്പ സുനങ്കി തന്റെ മകന്റെ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായതും അധികം മെയിന്റനന്‍സ് ആവശ്യമില്ലാത്തതുമായ ഒരു നല്ല ബൈക്ക് വാങ്ങി നല്‍കാന്‍ പോകുന്നത്.
മികച്ച മൈലേജും ഹോണ്ട SP160 ബൈക്കിന്റെ പ്രധാന പ്ലസ് പോയിന്റുകളിലൊന്നാണ്. മഹാനവമി നാളില്‍ (11 ഒക്‌ടോബര്‍ 2024) രമേഷ് ബൈക്കിന്റെ ഡെലിവറിയെടുക്കുമെന്നാണ് മന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഈ വാര്‍ത്ത ഹിറ്റായതോടെ കേരളത്തില്‍ എന്നായിരിക്കും ഇങ്ങനെ ഒരു പദ്ധതി വരികയെന്നായിരിക്കും മലയാളികളായ യുവാക്കള്‍ ചിന്തിക്കുന്നത്.


Click it and Unblock the Notifications








