ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കർണാടക മുഖ്യമന്ത്രി

By Staff

അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ കാര്‍ വിവാദം ചൂടുപിടിക്കുന്നു. ഇന്നോവ വേണ്ട ഫോര്‍ച്യൂണര്‍ മതിയെന്നു ആവശ്യപ്പെട്ടു രംഗത്തുവന്ന ഭക്ഷ്യ പൊതുവിതരണ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഒരുഭാഗത്ത്. ടൊയോട്ട ഫോര്‍ച്യൂണറിന് പകരം ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് എസ്‌യുവിയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മറുഭാഗത്തും.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

സ്വന്തം കൈയ്യില്‍ നിന്നും കാശു മുടക്കി വാങ്ങിയ ആഢംബര എസ്‌യുവിയായിട്ടു കൂടി വിമര്‍ശന ശരങ്ങള്‍ കുമാരസ്വാമിയെ തേടിയെത്തുകയാണ്. മുന്‍മുഖ്യമന്ത്രി സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവിയാണ് പുതിയ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് ഔദ്യോഗിക വാഹനമായി അനുവദിച്ചു നല്‍കിയത്.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

ഇപ്പോള്‍ ഉപയോഗിക്കുന്ന റേഞ്ച് റോവര്‍ വോഗിന്റെ മൂന്നിലൊന്നു വില മാത്രമെ കുമാരസ്വാമി വേണ്ടെന്നു വെച്ച ഫോര്‍ച്യൂണറിനുള്ളു. 1.75 കോടി രൂപ മുതലാണ് റേഞ്ച് റോവര്‍ വോഗിന് വില തുടങ്ങുന്നത് (റോഡ് നികുതി കൂട്ടാതെ).

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

ചെലവുചുരുക്കല്‍ നടപടികള്‍ക്ക് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി തന്നെ ഔദ്യോഗിക വാഹനം വേണ്ടെന്നു വെച്ച് ആഢംബര എസ്‌യുവിയിലേക്ക് കൂടുമാറിയത് പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്നാണ് പ്രധാന വിമര്‍ശനം.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

പ്രത്യേക ആവശ്യപ്രകാരമുള്ള സസ്‌പെന്‍ഷനും സീറ്റുകളുമാണ് കുമാരസ്വാമിയുടെ റേഞ്ച് റോവര്‍ വോഗില്‍ ഒരുങ്ങുന്നത്. യാത്ര സുഖം കാഴ്ചവെക്കുന്നതില്‍ എസ്‌യുവിയുടെ എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനം ലോകപ്രശസ്തമാണ്. എന്നാല്‍ ഇതേ സസ്‌പെന്‍ഷനാണ് കുമാരസ്വാമി വേണ്ടെന്നു വെച്ചതും.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

റേഞ്ച് റോവര്‍ വോഗ് മതിയെന്നു പറയാന്‍ കാരണം

രണ്ടു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയാണ് എച്ച് ഡി കുമാരസ്വാമി. കഴിഞ്ഞ അഞ്ചു വര്‍ഷമായി റേഞ്ച് റോവര്‍ വോഗില്‍ മാത്രമാണ് അദ്ദേഹത്തിന്റെ യാത്രകള്‍ മുഴുവന്‍. രണ്ടു ഹൃദയ ശസ്ത്രക്രിയകള്‍ കഴിഞ്ഞതു കൊണ്ടുതന്നെ ശരീരത്തിന് കൂടുതല്‍ പ്രയാസം നല്‍കരുതെന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവുമുണ്ട്.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

ഈ അവസരത്തില്‍ സുഖകരമായ യാത്ര കൂടുതല്‍ ഉറപ്പുവരുത്താന്‍ റേഞ്ച് റോവര്‍ വോഗിന് കഴിയുമെന്നു അദ്ദേഹത്തിന്റെ കുടുംബം വിശ്വസിക്കുന്നു. കസ്തൂരി മീഡിയ പ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് കുമാരസ്വാമിയുടെ കറുത്ത റേഞ്ച് റോവര്‍ വോഗ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് സിനിമാ നിര്‍മ്മാണമായിരുന്നു കുമാരസ്വാമിയുടെ തൊഴില്‍മേഖല. ഔദ്യോഗിക വാഹനം വേണ്ടെന്നു വെച്ചതു പോലെ ഔദ്യോഗിക വസതിയും തത്കാലം വേണ്ടെന്നാണ് കുമാരസ്വാമിയുടെ തീരുമാനം.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

ഇതിനിടയില്‍ കുമാരസ്വാമി വേണ്ടെന്നു വെച്ച ഫോര്‍ച്യൂണര്‍ തനിക്ക് വേണമെന്നു പരസ്യമായി ആവശ്യപ്പെട്ടു രംഗത്തുവന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സമീര്‍ അഹമ്മദ് വിവാദങ്ങള്‍ക്ക് ചൂടുപിടിപ്പിക്കുകയാണുണ്ടായത്.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

ഔദ്യോഗിക വാഹനമായി ടൊയോട്ട ഇന്നോവ ലഭിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. ഇന്നോവ എംപിവി വേണ്ട മറിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവി വേണമെന്നാണ് സമീര്‍ അഹമ്മദിന്റെ ആവശ്യം.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

തനിക്ക് അനുവദിച്ച ഔദ്യോഗിക കാര്‍ തീരെ ചെറുതായി പോയി. ഭരണകാലയളവില്‍ മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കിട്ടിയാലും മതിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇവിടെ പ്രശ്നം ഇന്നോവയ്ക്കല്ല.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

വലിയ കാറുകളില്‍ യാത്ര ചെയ്തു ശീലിച്ചതു കാരണമാണ് ഇന്നോവയില്‍ യാത്ര ചെയ്യാന്‍ തനിക്കു പ്രയാസമെന്നു സമീര്‍ അഹമ്മദ് പിന്നാലെ വ്യക്തത വരുത്തി. സുഖകരമായ യാത്ര വലിയ കാറുകളില്‍ കൂടുതല്‍ കിട്ടും. ഇന്നോവയെക്കാളും മികച്ച യാത്രാ സുഖം ഫോര്‍ച്യൂണറില്‍ കിട്ടുമെന്നു മന്ത്രി പറഞ്ഞു.

ദീര്‍ഘദൂര യാത്രകളില്‍ ഫോര്‍ച്യൂണറാണ് ഇന്നോവയെക്കാളും ഭേദമെന്നും ഇദ്ദേഹം സൂചിപ്പിച്ചു. കാലങ്ങളായി എസ്‌യുവിയില്‍ മാത്രമെ താന്‍ യാത്ര ചെയ്യാറുള്ളു. അതുകൊണ്ടു സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ഫോര്‍ച്യൂണര്‍ വിട്ടുനല്‍കണമെന്നാണ് ക്യാമറയ്ക്ക് മുമ്പില്‍ സമീര്‍ അഹമ്മദ് ആവശ്യപ്പെട്ടത്.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

ഇന്നോവയും ഫോര്‍ച്യൂണറും - കേമന്‍ ആര്?

വിപണിയില്‍ ഏറ്റവും പ്രചാരമേറിയ രണ്ടു മോഡലുകളാണ് ഇന്നോവയും ഫോര്‍ച്യൂണറും. ഇരു മോഡലുകളെയും നിര്‍മ്മിക്കുന്നത് ടൊയോട്ട. എംപിവി ശ്രേണിയില്‍ ഇന്നോവയും പൂര്‍ണ എസ്‌യുവി ശ്രേണിയില്‍ ഫോര്‍ച്യൂണറും കൊടികുത്തി വാഴാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഒത്തിരിയായി.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

വിശാലമായ അകത്തളവും യാത്രാ സുഖവും ഇന്നോവ നല്‍കും. ടാക്‌സി മേഖലയില്‍ ഇന്നോവ പ്രചാരം കൈയ്യടക്കാനുള്ള കാരണമിതാണ്. ഫോര്‍ച്യൂണറിന്റെ കാര്യമെടുത്താല്‍ മികവുറ്റ ഓഫറോഡിംഗ് ശേഷി ഈ ടൊയോട്ട എസ്‌യുവി കാഴ്ചവെക്കും.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

ടൊയോട്ടയുടെ ബ്രാന്‍ഡ് മൂല്യം വിപണിയില്‍ ഇരു മോഡലുകള്‍ക്കും മുതല്‍ക്കൂട്ടാണ്. ഇന്ത്യയില്‍ ഒട്ടുമിക്ക മന്ത്രിമാരും ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണറുകളെയാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറ്.

ഫോര്‍ച്യൂണറിന് പകരം രണ്ടു കോടിയുടെ റേഞ്ച് റോവര്‍, വിവാദത്തില്‍പ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തില്‍ ഏറിയ പങ്കും ഫോര്‍ച്യൂണറുകളാണ്. വിലയുടെ കാര്യത്തില്‍ ഇന്നോവ ക്രിസ്റ്റയുടെ ഇരട്ടി വിലയിലാണ് ഫോര്‍ച്യൂണര്‍ വില്‍പനയ്‌ക്കെത്തുന്നത്. 14.34 ലക്ഷം മുതല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് വില തുടങ്ങുമ്പോള്‍ ഫോര്‍ച്യൂണറിന് വില ആരംഭിക്കുന്നത് 26.69 ലക്ഷം രൂപ മുതലാണ്. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

Source: TOI

More from DriveSpark

Article Published On: Friday, June 22, 2018, 17:24 [IST]
English summary
Karnataka CM Dumps Toyota Fortuner. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X