'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

By Dijo Jackson

'ഇന്നോവ പറ്റില്ല, എനിക്ക് ഫോര്‍ച്യൂണര്‍ തന്നെ വേണം', കര്‍ണാടകത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സമീര്‍ അഹമ്മദ് ഖാന്‍ ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ചു. ഔദ്യോഗിക വാഹനമായി ടൊയോട്ട ഇന്നോവ ലഭിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

ഇന്നോവ എംപിവി വേണ്ട മറിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്‌യുവി വേണമെന്നാണ് സമീര്‍ അഹമ്മദിന്റെ ആവശ്യം. തനിക്ക് അനുവദിച്ച ഔദ്യോഗിക കാര്‍ തീരെ ചെറുതായി പോയി. ഭരണകാലയളവില്‍ മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ കിട്ടിയാലും മതിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

ഇവിടെ പ്രശ്‌നം ഇന്നോവയ്ക്കല്ല. വലിയ കാറുകളില്‍ യാത്ര ചെയ്തു ശീലിച്ചതു കാരണമാണ് ഇന്നോവയില്‍ യാത്ര ചെയ്യാന്‍ തനിക്കു പ്രയാസമെന്നു സമീര്‍ അഹമ്മദ് പിന്നാലെ വ്യക്തത വരുത്തി.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

സുഖകരമായ യാത്ര വലിയ കാറുകളില്‍ കൂടുതല്‍ കിട്ടും. ഇന്നോവയെക്കാളും മികച്ച യാത്രാ സുഖം ഫോര്‍ച്യൂണറില്‍ കിട്ടുമെന്നു മന്ത്രി പറഞ്ഞു. ദീര്‍ഘദൂര യാത്രകളില്‍ ഫോര്‍ച്യൂണറാണ് ഇന്നോവയെക്കാളും ഭേദമെന്നും ഇദ്ദേഹം സൂചിപ്പിച്ചു.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

കാലങ്ങളായി എസ്‌യുവിയില്‍ മാത്രമെ താന്‍ യാത്ര ചെയ്യാറുള്ളു. അതുകൊണ്ടു സിദ്ദരാമയ്യ ഉപയോഗിച്ചിരുന്ന ഫോര്‍ച്യൂണര്‍ വിട്ടുനല്‍കണമെന്നും ക്യാമറയ്ക്ക് മുമ്പില്‍ സമീര്‍ അഹമ്മദ് ആവശ്യപ്പെട്ടു.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

നേരത്തെ ചെലവു ചുരുക്കല്‍ നടപടികള്‍ മന്ത്രിമാര്‍ സ്വീകരിക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നിര്‍ദ്ദേശം നല്‍കിയിരുന്നു. അനാവശ്യമായ ചെലവുകള്‍ പൂര്‍ണമായും നിര്‍ത്തണമെന്നാണ് കുമാരസ്വാമി ആഹ്വാനം ചെയ്തത്.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

പുതിയ കാറുകള്‍ വാങ്ങേണ്ട ആവശ്യകത പരിശോധിക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലവിലുള്ള കാറുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ സമീര്‍ അഹമ്മദിന്റെ ആവശ്യം അനവസരത്തിലാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

ഇന്നോവയും ഫോര്‍ച്യൂണറും – കേമന്‍ ആര്?

വിപണിയില്‍ ഏറ്റവും പ്രചാരമേറിയ രണ്ടു മോഡലുകളാണ് ഇന്നോവയും ഫോര്‍ച്യൂണറും. ഇരു മോഡലുകളെയും നിര്‍മ്മിക്കുന്നത് ടൊയോട്ട. എംപിവി ശ്രേണിയില്‍ ഇന്നോവയും പൂര്‍ണ എസ്‌യുവി ശ്രേണിയില്‍ ഫോര്‍ച്യൂണറും കൊടികുത്തി വാഴാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഒത്തിരിയായി.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

വിശാലമായ അകത്തളവും യാത്രാ സുഖവും ഇന്നോവ നല്‍കും. ടാക്‌സി മേഖലയില്‍ ഇന്നോവ പ്രചാരം കൈയ്യടക്കാനുള്ള കാരണമിതാണ്. ഫോര്‍ച്യൂണറിന്റെ കാര്യമെടുത്താല്‍ മികവുറ്റ ഓഫറോഡിംഗ് ശേഷി ഈ ടൊയോട്ട എസ്‌യുവി കാഴ്ചവെക്കും.

'ഇന്നോവ പറ്റില്ല, ഫോര്‍ച്യൂണര്‍ തന്നെ വേണം' — ക്യാമറയ്ക്ക് മുന്നില്‍ തുറന്നടിച്ച് മന്ത്രി

ടൊയോട്ടയുടെ ബ്രാന്‍ഡ് മൂല്യം വിപണിയില്‍ ഇരു മോഡലുകള്‍ക്കും മുതല്‍ക്കൂട്ടാണ്. ഇന്ത്യയില്‍ ഒട്ടുമിക്ക മന്ത്രിമാരും ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണറുകളെയാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തില്‍ ഏറിയ പങ്കും ഫോര്‍ച്യൂണറുകളാണ്. വിലയുടെ കാര്യത്തില്‍ ഇന്നോവ ക്രിസ്റ്റയുടെ ഇരട്ടി വിലയിലാണ് ഫോര്‍ച്യൂണര്‍ വില്‍പനയ്‌ക്കെത്തുന്നത്. 14.34 ലക്ഷം മുതല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് വില തുടങ്ങുമ്പോള്‍ ഫോര്‍ച്യൂണറിന് വില ആരംഭിക്കുന്നത് 26.69 ലക്ഷം രൂപ മുതലാണ്. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Karnataka Minister Zameer Ahmed: "Can't Travel In Innova, Need Fortuner", Read in Malayalam.
Story first published: Friday, June 22, 2018, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X