ഹിന്ദി മണിചിത്രത്താഴിലെ ന്യൂജെന്‍ സണ്ണി ഡോക്ടറും വാങ്ങി 'നിരത്തിലെ ആഡംബര കൊട്ടാരം'; തരംഗമായി V-ക്ലാസ്
ബോളിവുഡിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ കാര്‍ത്തിക് ആര്യന്‍ മികച്ച ഒരു വാഹനപ്രേമി കൂടിയാണ്. വേഗത കൊണ്ട് വിസ്മയിപ്പിക്കുന്ന ഹൈ-എന്‍ഡ് മോഡലുകള്‍ അടങ്ങുന്ന നടന്റെ വാഹന ശേഖരത്തിലേക്ക് ഇപ്പോള്‍ ഒരു വന്‍ സ്രാവ് കൂടി എത്തിയിരിക്കുകയാണ്. അടുത്ത കാലത്തായി ബോളിവുഡ് സെലിബ്രിറ്റികള്‍ മത്സരിച്ച് വാങ്ങുന്ന നിരത്തിലെ 'ആഡംബര കൊട്ടാരം' എന്ന് വിശേഷിപ്പിക്കാവുന്ന മെര്‍സിഡീസ് ബെന്‍സ് V-ക്ലാസ് (Mercedes-Benz V-Class) ആണ് സ്‌റ്റൈലിഷ് സ്റ്റാര്‍ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 1.40 കോടി രൂപ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറങ്ങിയ ആഡംബര വാന്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1.78 രൂപയോളമാകും.
തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയില്‍ വിശ്രമിക്കാനും ജോലി ചെയ്യാനും സൗകര്യപ്രദമായ ഒരു വാഹനം എന്ന നിലയിലാണ് ഈ ആഡംബര എംപിവി കാര്‍ത്തിക് തിരഞ്ഞെടുത്തത്. കാര്‍ത്തിക്കിന്റെ ഗരാജില്‍ നിലവിലുള്ള ലാംബോര്‍ഗിനി ഉറൂസ്, മക്ലാരന്‍ ജിടി, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയ വമ്പന്‍ വാഹനങ്ങളെല്ലാം പെര്‍ഫോമന്‍സിനും സ്‌റ്റൈലിനും മുന്‍ഗണന നല്‍കുന്നവയാണ്. എന്നാല്‍ പുതിയ V-ക്ലാസ് എത്തിയതോടെ താരത്തിന്റെ വാഹനശേഖരത്തിന് സന്തുലനാവസ്ഥ കൈവന്നിരിക്കുകയാണ്.

സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍, നിര്‍മ്മാതാവ് ബോണി കപൂര്‍, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അടുത്തിടെ ഇതേ മോഡല്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ മെര്‍സിഡീസിന്റെ പുത്തന്‍ ലക്ഷ്വറി എംപിവിക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്കുള്ള തെളിവാണ് ഇത്. ഒബ്‌സിഡിയന്‍ ബ്ലാക്ക്, ഹൈ-ടെക് സില്‍വര്‍, ആല്‍പൈന്‍ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റല്‍ വൈറ്റ് എന്നീ അഞ്ച് ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും.
നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനിലും V-ക്ലാസ് സ്വന്തമാക്കാം. 3,430 mm എക്‌സ്ട്രാ ലോംഗ് വീല്‍ബേസ് ഈ വാഹനത്തെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ മോഡലാക്കി മാറ്റുന്നു.സുഗമമായ യാത്രയ്ക്കായി ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം ട്യൂണ്‍ ചെയ്ത എയര്‍മാറ്റിക് (AIRMATIC) സസ്‌പെന്‍ഷന്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡോള്‍ബി അറ്റ്മോസ് പിന്തുണയുള്ള 15 സ്പീക്കര്‍ 650W ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റത്തിനൊപ്പം ഇന്‍ഫോടെയ്ന്‍മെന്റിനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് കണക്റ്റഡ് ടച്ച്സ്‌ക്രീനുകളും ലക്ഷ്വറി എംപിവിയില്‍ നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. ക്ലൈമറ്റ് കണ്‍ട്രോളുകള്‍ക്കായി സമര്‍പ്പിത ഫിസിക്കല്‍ ബട്ടണുകളും ക്യാബിന്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ആംബിയന്റ് ലൈറ്റിംഗും ഇതില്‍ ഉള്‍പ്പെടുന്നു.
V-ക്ലാസിലൂടെ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി എല്ലാ സീറ്റുകളിലും ഹീറ്റിംഗ്, വെന്റിലേഷന്‍, മസാജ് ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുകയാണ് മെര്‍സിഡീസ് ബെന്‍സ്. പ്രത്യേക ക്യാപ്റ്റന്‍ സീറ്റുകളും കാലുകള്‍ നീട്ടിവെക്കാനുള്ള എക്‌സ്റ്റെന്‍ഡബിള്‍ ലെഗ് സപ്പോര്‍ട്ടും യാത്രക്കാര്‍ക്ക് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് തുല്യമായ അനുഭവം നല്‍കുന്നു.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ V-ക്ലാസ് ഓഫര്‍ ചെയ്യുന്നു. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുള്ള V300d മോഡല്‍ 237 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. പെട്രോള്‍ പതിപ്പായ V300 മോഡലിന് 231 bhp കരുത്താണുള്ളത്. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും മെര്‍സിഡീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഒന്നിലധികം എയര്‍ബാഗുകള്‍, അറ്റന്‍ഷന്‍ അസിസ്റ്റ്, ക്രോസ് വിന്‍ഡ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക സുരക്ഷാ ക്രമീകരണങ്ങള്‍ ഇതിലുണ്ട്. സിനിമ ചിത്രീകരണങ്ങള്‍ക്കായി ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് സഞ്ചരിക്കുന്ന താരങ്ങള്‍ക്ക് വി-ക്ലാസ് ഒരു വിശ്രമകേന്ദ്രം കൂടിയാണ്. സീറ്റുകള്‍ പൂര്‍ണമായും ചരിക്കാനും ലെഗ് റെസ്റ്റ് ഉപയോഗിക്കാനും സാധിക്കും.

സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക കര്‍ട്ടനുകളും ഗ്ലാസ് പാര്‍ട്ടീഷനുകളും ഇതില്‍ സജ്ജീകരിക്കാന്‍ സാധിക്കും. സെലിബ്രിറ്റികള്‍ക്കിടയില്‍ ഈ വാഹനം ഇത്ര വേഗം പ്രിയപ്പെട്ടതാകാന്‍ കാരണവും ഇതുതന്നെയാണ്.മോളിവുഡിലെ ക്ലാസിക് സിനിമയായ മണിച്ചിത്രതാഴിന്റെ ഹിന്ദി റീമേക്ക് ആയ 'ഭൂല്‍ ഭൂലയ്യ'യുടെ രണ്ട്, മൂന്ന് ഭാഗങ്ങളില്‍ നായകനായ കാര്‍ത്തിക് മലയാളി യൂത്തിനും സുപരിചിതനാണ്.
മോഹന്‍ ലാലിന്റെ ഡോക്ടര്‍ സണ്ണിയെന്ന കഥാപാത്രത്തെ പോലെ ഭൂല്‍ ഭൂലയ്യയില്‍ റൂഹ് ബാബയെന്ന വേഷം കാര്‍ത്തിക്കും സരസമായി അഭിനയിച്ച് ഗംഭീരമാക്കി. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ പ്രോജക്റ്റ്, 'നാഗ്സില്ല' തുടങ്ങി വമ്പന്‍ പ്രൊജക്ടുകളുമായി തിരക്കിലാണ് കാര്‍ത്തിക് ആര്യന്‍ ഇപ്പോള്‍. നടന്റെ ഭാവി യാത്രകള്‍ ആഡംബരപൂര്‍ണമാക്കാന്‍ ഈ പുതിയ മെര്‍സിഡീസ് സഹായിക്കും. ആഡംബരവും പ്രായോഗികതയും ഒത്തുചേരുന്ന ഈ വാഹനം താരത്തിന്റെ സ്റ്റാര്‍ വാല്യുവിന് ഏറ്റവും അനുയോജ്യമാണെന്ന് തന്നെ പറയാം.


Click it and Unblock the Notifications








