ഭർത്താവിന് നാല് കോടിയുടെ സ്നേഹ സമ്മാനം, കത്രീന കൈഫ് കൊടുത്ത സമ്മാനം എന്താണെന്നറിയാമോ
സെലിബ്രിറ്റികൾ പുതിയ കാറുകൾ വാങ്ങുന്നത് എപ്പോഴും ഇൻ്റർനെറ്റിൽ വൈറലാണ്, ഇപ്പോൾ വൈറലായിരിക്കുന്നത് ബോളിവുഡിലെ പ്രിയപ്പെട്ട നടി കത്രീന കൈഫ് ഭർത്താവ് വിക്കിക്ക് നാല് കോടിയുടെ റേഞ്ച് റോവർ എസ്‌യുവി സമ്മാനമായി കൊടുത്തതാണ്. എസ്‌കെ കാർസ് ഒഫീഷ്യൽ അവരുടെ യൂട്യൂബ് ചാനലിൽ വീഡിയോ പങ്കിട്ടിരുന്നു. ഈ വീഡിയോയിൽ, മുംബൈയിലെ റോഡുകളിലൂടെ ഒരു വെള്ള ലാൻഡ് റോവർ റേഞ്ച് റോവർ എസ്‌യുവി നീങ്ങുന്നത് കാണാം. ഈ പുതിയ ആഡംബര എസ്‌യുവി യഥാർത്ഥത്തിൽ വിക്കി കൗശലിന് കത്രീന കൈഫ് സമ്മാനിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ. വീഡിയോയിൽ കാണുന്ന എസ്‌യുവി ഒരു റേഞ്ച് റോവർ 3.0 LWB ഓട്ടോബയോഗ്രഫി വേരിയൻ്റാണ്.
ഈ ലക്ഷ്വറി എസ്‌യുവി 2022-ലാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും രണ്ട് വീൽബേസ് മോഡലുകളിലുമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷൻ വേരിയന്റുകളും ലഭിക്കുന്നുണ്ട്. കൂടാതെ 5-സീറ്റർ ഫോർമാറ്റിൽ സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് പതിപ്പിലും റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലഭ്യമാണ്.

വില കൃത്യമായി പറഞ്ഞാൽ ഈ പ്രത്യേക മോഡലിന് 3.16 കോടി രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടാക്‌സും ഇൻഷുറൻസും എല്ലാമായി റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB മോഡലിന് ഏകദേശം 3.79 കോടിയോളം വരും ഓൺ-റോഡ് വില. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്.
ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ ആഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB 3.0 മോഡൽ സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്. ഇതിന് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നതിനാൽ മികച്ച പെർഫോമൻസും കാഴ്ച്ചവെക്കാൻ സാധിക്കുന്നുണ്ട്.

സ്വന്തമാക്കാൻ കോടിക്കണക്കിന് രൂപ മുടക്കേണ്ടി വരുമെങ്കിലും അതിനുള്ള എല്ലാത്തരം ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്.
13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

റേഞ്ച് റോവർ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിൽ 3.0 ലിറ്റർ പെട്രോളും ഡീസലും 4.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും ഉൾപ്പെടുന്നു. ഇതിന് 346 bhp കരുത്തിൽ പരമാവധി 700 Nm torque വരെ വികസിപ്പിക്കാനാവും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വണ്ടിക്ക് 4-വീൽ ഡ്രൈവ് കഴിവുകളുമുണ്ട്. കത്രീന കൈഫ് സമ്മാനിച്ച മോഡൽ ഇതിൽ ഏതാണെന്ന് വ്യക്തമല്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








