ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

പൊലീസുകാര്‍ ബൈക്ക് തടഞ്ഞ് പരിശോധിക്കുന്നത് റോഡിലെ പതിവു കാഴ്ചയാണ്. നമ്മളില്‍ പലരും ഒരിക്കലെങ്കിലും ഈ പരിശോധനയ്ക്ക് വിധേയരാവേണ്ടി വന്നിട്ടുമുണ്ടാവാം. എന്നാല്‍ ഇതൊരു സൂപ്പര്‍ബൈക്കിന്റെ കാര്യത്തിലാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. സാധാരണ ബൈക്ക് പരിശോധിക്കുന്നതിന്റെ ഇരട്ടി സമയം പൊലീസുകാര്‍ സൂപ്പര്‍ബൈക്കുകളില്‍ പരിശോധനയ്ക്കായി ചെലവഴിക്കുക. ഇത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് ചുവടെ നല്‍കിയിരിക്കുന്നത്.

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

ഇവിടെ ഹിമാചല്‍ പൊലീസിന്റെ പരിശോധനയിലകപ്പെട്ടത് കവസാക്കി നിഞ്ച 1000 ബൈക്കാണ്. എന്തു കൊണ്ടാണ് ഈ ബൈക്കിന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനേക്കാള്‍ ശബ്ദം എന്നായിരുന്നു പൊലീസുകാര്‍ ചോദിച്ചത്. ട്രാഫിക്ക് ഡ്യൂട്ടിയിലേര്‍പ്പെട്ടൊരു പൊലീസ് കോണ്‍സ്റ്റബിളാണ് ബൈക്ക് ആദ്യം തടയുന്നത്.

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

കവസാക്കി നിഞ്ച റൈഡറിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു റൈഡറുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പതിഞ്ഞത്.

Most Read:തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

എന്ത് കൊണ്ടാണ് ബൈക്ക് തടഞ്ഞതെന്ന റൈഡറുടെ ചോദ്യത്തിന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ (SHO) ബൈക്ക് തടയാന്‍ നിര്‍ദ്ദേശം തന്നതായും അദ്ദേഹം നേരിട്ട് റൈഡറെ കാണാന്‍ വരുന്നതായുമാണ് കോണ്‍സ്റ്റബിള്‍ മറുപടി നല്‍കിയത്.

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

എന്നാല്‍ SHO -യ്ക്ക് പകരം മറ്റൊരു കോണ്‍സ്റ്റബിളാണ് സ്ഥലത്തെത്തിയത് അദ്ദഹം എന്ത് കൊണ്ടാണ് ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റിന് ഇത്രയും ശബ്ദമെന്നാണ് ചോദിച്ചത്. തന്റെ പക്കലുള്ള കവസാക്കി നിഞ്ച 1000 സിസി ബൈക്കാണെന്നും ഇത്തരം ബൈക്കുകള്‍ക്ക് ഉയര്‍ന്ന ശബ്ദമുണ്ടാവാറുള്ളത് പതിവാണെന്നും റൈഡറും കൂട്ടരും പൊലീസുകാരനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

ശേഷം കോണ്‍സ്റ്റബിള്‍ SHO -യുമായി വയര്‍ലെസ്സില്‍ സംസാരിക്കുകയും ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ട് വരാന്‍ SHO നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഈ തീരുമാനം റൈഡര്‍മാരെ അറിയിച്ചപ്പോള്‍ ആദ്യം ഇവര്‍ വിസമ്മതിക്കുകയും പിന്നീട് പൊലീസുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇവര്‍ സ്റ്റേഷനിലേക്കെത്തുകയുമായിരുന്നു.

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

ബൈക്കുമായി പൊലീസ് സ്റ്റേഷനിലെത്തിയ റൈഡര്‍മാരോട് അവിടെയുണ്ടായിരുന്ന SHO എന്ത് കൊണ്ടാണ് ഈ ബൈക്കിന് ബുള്ളറ്റിനെക്കാള്‍ ശബ്ദം എന്ന് ചോദിക്കുകയായിരുന്നു. കോണ്‍സ്റ്റബളിനോട് പറഞ്ഞത് പോലെ തന്നെ റൈഡര്‍ SHO -യോടും ആവര്‍ത്തിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

കവസാക്കി നിഞ്ച 1000 സിസി ബൈക്കാണെന്നും ഇതില്‍ ആറ് ഗിയറുകള്‍ ഉണ്ടെന്നും താഴ്ന്ന ഗിയറില്‍ മാത്രമെ കയറ്റം കയറുന്നത് പ്രാവര്‍ത്തികമാവൂയെന്നും ഇവര്‍ പൊലീസുകാരോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Most Read:ജാവയ്ക്ക് ബുള്ളറ്റിന്റെ മുഴക്കമില്ലെന്ന് പരാതി, എളുപ്പ വഴി കണ്ടെത്തി ഉടമ - വീഡിയോ

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

താഴ്ന്ന ഗിയറില്‍ സഞ്ചരിക്കുന്നത് കൊണ്ടാണ് കൂടുതല്‍ എഞ്ചിന്‍ കരുത്ത് ലഭിക്കുന്നതെന്നും ഇതിനാലാണ് ഉയര്‍ന്ന ശബ്ദം ബൈക്ക് പുറപ്പെടുവിക്കുന്നതെന്നും റൈഡര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

എന്നാല്‍ ഈ ഉത്തരങ്ങളിലൊന്നും തൃപ്തരാവത്ത പൊലീസുകാര്‍ ഇത് തങ്ങളുടെ മുന്നില്‍ തെളിയിച്ച് തരാമോയെന്ന് ചോദിച്ചുവെന്നും ഇവര്‍ പറയുന്നു. ഇത് തെളിയിച്ച ഇവരെ പിഴ കൂടാതെ വിട്ടയ്ക്കുകയായിരുന്നു.

വീഡിയോയിലെ നിഞ്ച 1000 -ന്റെ എക്‌സ്‌ഹോസ്റ്റ് സ്‌റ്റോക്ക് നിലയിലല്ല എന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. 4X2 എന്ന സംവിധാനത്തിലായിരിക്കും സ്‌റ്റോക്ക് നിലയിലുള്ള നിഞ്ച 1000 -ലെ എക്‌സ്‌ഹോസ്റ്റ് സംവിധാനമുണ്ടാവുക.

ഈ ബൈക്കിന് ബുള്ളറ്റിനെക്കാൾ ശബ്ദം എങ്ങനെ? കവാസാക്കി നിഞ്ചയെ പൂട്ടി പൊലീസ്

രൂപമാറ്റം വരുത്തിയ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങള്‍ ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. വിവിധ സംസ്ഥാന പൊലിസ് സേനകള്‍ വാഹനങ്ങളിലെ രൂപമാറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇവിടെ പൊലീസ് സ്റ്റേഷനിലിരുന്ന SHO, കവസാക്കി നിഞ്ച 1000 -ന്റെ ശബ്ദം കേള്‍ക്കുകയും ഇതിന് ശേഷമാണ് മറ്റ് ഉദ്യോഗസ്ഥരോട് ഇത് തടയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തത്.

Source: Jatt Prabhjot

More from DriveSpark

Article Published On: Thursday, April 25, 2019, 19:58 [IST]
English summary
Kawasaki Ninja 1000 caught by police, asked why it's louder than Royal Enfield Bullet: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X