കന്നി ബോളിവുഡ് ചിത്രം 110 കോടി നഷ്ടത്തില്‍ പൊട്ടിയിട്ടും തളര്‍ന്നില്ല! ബോസ് ലേഡിയായി BMW ഓടിക്കുന്ന മലയാളി നടി
ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്ക് ഏറെ ഇഷ്ടമുള്ള ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് ബിഎംഡബ്ല്യു. ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന ഒരു ആഡംബര എസ്‌യുവിയാണ് X7. ഈ വാഹനത്തിന്റെ പ്രാരംഭ വില 1.17 കോടി രൂപ മുതലാണ്. മൂന്ന് വേരിയന്റുകളില്‍ വാഹനം വാങ്ങാന്‍ സാധിക്കും. ബ്ലാക്ക് സഫയര്‍, മിനറല്‍ വൈറ്റ്, ടെറ ബ്രൗണ്‍, ഫൈറ്റോണിക് ബ്ലൂ, ആര്‍ട്ടിക് ഗ്രേ ബ്രില്ലിയന്‍ ഇഫക്റ്റ് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. മോഹന്‍ലാലിന്റെ ചിത്രത്തില്‍ നിന്ന് തുടങ്ങി തമിഴും തെലുങ്കും കടന്ന് ഇപ്പോള്‍ ബോളിവുഡിലും സാന്നിധ്യമറിയിച്ച ഒരു മലയാളി നടി ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബോസ് ലേഡിയെ പോലെ സ്വന്തമായി കാര്‍ ഓടിച്ച് പോകുന്ന സുന്ദരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ നടി ആരാണെന്നും ഈ കാറിന്റെ പ്രത്യേകതകളും നമുക്ക് നോക്കാം. മറ്റ് ബിഎംഡബ്ല്യു എസ്‌യുവികളെ പോലെ ഒരു പ്രീമിയം ക്യാബിനാണ് X7-ല്‍ ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.

ലെതര്‍ അപ്‌ഹോള്‍സ്റ്ററിക്ക് പുറമേ എസ്‌യുവിക്ക് ഒരു ബില്‍റ്റ്-ഇന്‍ ഹെഡ്‌സ്-അപ്പ്-ഡിസ്‌പ്ലേ (HUD) ഉള്ള 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍ ലഭിക്കുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി 12.3 ഇഞ്ച് സ്‌ക്രീനുമുണ്ട്. വാഹനത്തിന് ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണ് ലഭിക്കുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി ഒരു നൂതന iDrive ഇന്റര്‍ഫേസും കൂടുതല്‍ കണക്റ്റഡ് ടെക്നോളജിയും സജ്ജീകരിച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു X7-ന്റെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ പറയുമ്പോള്‍ ഇതിന് ജെസ്റ്റര്‍ കണ്‍ട്രോള്‍ ലഭിക്കുന്നു. വോളിയം ക്ണ്‍ട്രോള്‍ അടക്കമുള്ള ഫംഗഷ്‌നുകള്‍ക്കായി ആംഗ്യം കാണിച്ചാല്‍ മാത്രം മതി. മാത്രമല്ല ലെയ്ന്‍ മോണിറ്ററിംഗ്, സെല്‍ഫ്-ലെവലിംഗ് അഡാപ്റ്റീവ് സസ്പെന്‍ഷന്‍, ആംബിയന്റ് ലൈറ്റിംഗ്, നാല്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ സവിശേഷതകളും കാറില്‍ ലഭ്യമാണ്.
ബിഎംഡബ്ല്യു X7 എസ്‌യുവിക്ക് ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് 3.0 ലിറ്റര്‍, 6 സിലിണ്ടര്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ യൂണിറ്റ് പരമാവധി 335 bhp പവറും 450 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി എസ്‌യുവിയുടെ നാല് വീലുകളിലേക്കും പവര്‍ കൈമാറുന്നു. സേഫ്റ്റി വശവും കിടുവാണ് ഈ എസ്‌യുവി.
ബ്ലൈന്‍ഡ് സ്പോട്ട് വാര്‍ണിംഗ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് പാരലല്‍ പാര്‍ക്കിംഗ്, ഹെഡ്-അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകള്‍ ഈ കാറിന് ലഭിക്കുന്നു. അഴകും പവറും ആഡംബരവും സമന്വയിക്കുന്ന ഈ കാര്‍ നിരവധി സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

അതില്‍ പ്രമുഖയാണ് തെന്നിന്ത്യന്‍ താരറാണിയായ കീര്‍ത്തി സുരഷ് (Keerthy Suresh). പ്രമുഖ നിര്‍മാതാവായ സുരേഷ് കുമാറിന്‍െയും നടി മേനകയുടെയും മകളായ കീര്‍ത്തി മോഹന്‍ലാലിന്റെ ഗീതാജ്ഞലി എന്നി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് കോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിച്ച കീര്‍ത്തി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. എന്നാല്‍ കീര്‍ത്തിയുടെ കരിയര്‍ മാറ്റി മറിച്ചത് നാഗ് അശ്വിന്റെ ''മഹാനടി' എന്ന സിനിമയാണ്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി നേടി.
പിന്നീട് കരിയറില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്ത കീര്‍ത്തി തമിഴ്, തെലുങ്ക്, മലയാള സിനിമാ ലോകത്ത് നിറഞ്ഞ് നിന്നു. കഴിഞ്ഞ വര്‍ഷം വരുണ്‍ ധവാനിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പടം ഫേ്‌ലാപ്പായി. ആറ്റ്‌ലിയുടെ ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ചിത്രമായ തെറിയുടെ റീമേക്കായിരുന്നു ബേബി ജോണ്‍. 160 കോടി മുതല്‍ മുടക്കില്‍ വന്ന പടത്തിന് ബോക്‌സ്ഓഫീസില്‍ നിന്ന് 50 കോടി കളക്ട് ചെയ്യാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വരുണിന്റെയും കീര്‍ത്തിയുടെയും കരിയറിലെ ഏറ്റവും വലിയ 'ദുരന്ത' പടമായി മാറിയിരുന്നു ചിത്രം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കാമുകനായ ആന്റണി തട്ടിലുമായുള്ള വിവാഹം കഴിഞ്ഞ കീര്‍ത്തി വളരെ സന്തോഷവതിയായാണ് ഇപ്പോള്‍ കാണപ്പെടുന്നത്. 2022-ല്‍ വാങ്ങിയ ബിഎംഡബ്ല്യു കാര്‍ സ്വന്തമായാണ് കീര്‍ത്തി ഓടിച്ച് പോകുന്നത്. ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന നടി മുമ്പ് മഹീന്ദ്ര ഥാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications








