കെൽട്രോണും എംവിഡിയും പോര്; കേടായ ക്യാമറ ശരിയാക്കാൻ ആളില്ല
എഐ ക്യാമറയുടെ പേരിൽ സർക്കാരും എംവിഡിയും ഇപ്പോഴും എയറിൽ തന്നെയാണ് എന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. കാര്യം മറ്റൊന്നുമല്ല, കെൽട്രോൺ ആയിരുന്നു കേരളത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ പരിപാലനചുമതലകളെല്ലാം. പക്ഷേ എഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം നിരവധി ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. വലിയ ഭാരവാഹനങ്ങൾ തട്ടുകയും എല്ലാം കാരണം ക്യാമറകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
പക്ഷേ എന്നാൽ വാഹനങ്ങൾ ഇടിച്ച് ക്യാമറകൾക്ക് സംഭവിക്കുന്ന കേടുപാടുകൾക്ക് വാഹനത്തിൻ്റെ ഉടമസ്ഥനിൽ നിന്ന് ഈടാക്കാനാണ് എംവിഡി ഉദ്യോഗസ്ഥൻമാർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. എന്നാൽ മാറ്റി സ്ഥാപിക്കുന്ന ക്യാമറകൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. വണ്ടി ഇടിച്ചും മറ്റും ജില്ലകളില്‍ രണ്ടുമുതല്‍ നാലുവരെ ക്യാമറകള്‍ തകരാറിലാണ്.

കണ്ണൂര്‍ ജില്ലയില്‍ 50 എ.ഐ. ക്യാമറകളുളളതിൽ 46 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. വണ്ടി ഇടിച്ച് തകരാറിലായത് ഉള്‍പ്പെടെ നാല് ക്യാമറകള്‍ പ്രവൃത്തിക്കുന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എറണാകുളത്ത് 64-ല്‍ രണ്ടും കാസര്‍കോട് 48-ല്‍ രണ്ടെണ്ണവും തകരാറിലാണ്. തകരാറിലായ ക്യാമറകള്‍ അറ്റകുറ്റപ്പണി ഇത് വരേയും ചെയ്തിട്ടില്ല. എല്ലാ ജില്ലയിലും ഒന്നോ രണ്ടോ ക്യാമറകള്‍ തകരാറിലായിരിക്കുകയാണ്. തകരാറിലായവയുടെ എണ്ണം കുറവായതിനാല്‍ സര്‍ക്കാര്‍ ഇത് ഗൗരവമായെടുത്തിട്ടില്ല എന്നതാണ് കാര്യം. ഇടിച്ച വാഹനത്തിന്റെ ഉടമയുമായി ഇപ്പോഴും കേസ് നടത്തുകയാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം.
675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സഞ്ചമായിരിക്കുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.

പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.
ജംക്‌ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം കോടതിക്കു കൈമാറും. പിഴ അവിടെനിന്നാണ് പുറപ്പെടുവിപ്പിക്കുക എന്നതും ഇന്നു മുതൽ ഓർമിക്കുക. അതേസമയം ആദ്യഘട്ടത്തിൽ കാറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നില്ലെന്നാണ് എംവിഡിയിൽ നിന്നും ലഭിക്കുന്ന വിവരം. വാഹനം ഓടിക്കുന്നതിനിടയിൽ കൈ കൊണ്ട് ചെവിയിൽ പിടിച്ചാലും മൊബൈൽ ഉപയോഗിക്കുകയാണെന്നു ക്യാമറ തെറ്റിദ്ധരിക്കുമോ എന്നുള്ള ആശങ്കകളും ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ചെയ്‌തികളൊന്നും ക്യാമറ റിപ്പോർട്ട് ചെയ്യില്ല.
പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.


Click it and Unblock the Notifications








