രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

By Santheep

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

റൂയി കിരിയാമ, യൂകീ കവാമുറ എന്നീ സുഹൃത്തുക്കളെയാണ് കെന്‍ ബ്ലോക്ക് സന്ദര്‍ശിച്ചത്. ഇരുവരും മോഡലുകളായി പ്രവര്‍ത്തിക്കുന്നവരാണ്. ജപ്പാനില്‍ കെന്‍ ബ്ലോക്ക് ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുകയുണ്ടായി. 'കെന്‍ ബ്ലോക്ക് നാഗോയ എക്‌സ്പീരിയന്‍സ്' എന്നായിരുന്നു പരിപാടിയുടെ പേര്.

വന്‍തോതില്‍ മോഡിഫൈ ചെയ്യപ്പെട്ട ഒരു ഫോര്‍ഡ് ഫോക്കസ് കാറില്‍ രണ്ടുപേരെയും ഇരുത്തി യാത്ര ചെയ്യുകയാണ് കെന്‍ ബ്ലോക്ക് ചെയ്തത്. മലക്കം മറിയുന്ന സാഹചര്യത്തില്‍ പൂര്‍ണ സംരക്ഷണം നല്‍കുന്ന വിധത്തില്‍ (ഫുള്‍ റോള്‍ കേജ്) സുരക്ഷാവലയം തീര്‍ത്തിട്ടുണ്ട് ഈ കാറില്‍. കടുത്ത ഓഫ് റോഡിങ് സാഹചര്യങ്ങളില്‍ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.

ഇത്തരം വീഡിയോകള്‍ ധാരാളം ലഭ്യമാണ്. അവയിലെല്ലാം കാണാറുള്ളതുപോലെ ഈ വീഡിയോയിലും പെണ്‍കുട്ടികള്‍ നിലവിളിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. അതിവേഗതയില്‍ വണ്ടിയോടിക്കുന്ന കെന്‍ ബ്ലോക്കിനാവട്ടെ, കണ്‍ട്രോള് പോകുന്നേയില്ല. അത്ഭുതമേ....

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, July 21, 2014, 18:20 [IST]
English summary
Ken Block takes turns taking both of his friends for a drive in his highly modified Ford Focus. The car is purpose built and has a full roll cage and just two seats in them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X