ചെവി ചൊറിയാനും എഐ ക്യാമറ സമ്മതിക്കൂല, വീണ്ടും എംവിഡിക്ക് തലവേദനയായി ക്യാമറയുടെ കുസൃതി
കേരളത്തിലെ എഐ ക്യാമറകൾ കുറച്ച് നാളുകളായി വലിയ അബദ്ധം ഒന്നും കാണിക്കാതെ വളരെ മാന്യമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ എന്താണെന്ന് അറിയില്ല എന്തെങ്കിലും ഒക്കെ ചെറിയ അമളികൾ കാണിച്ച് എംവിഡിയെ എയറിൽ കയറ്റാതെ ഒരു സ്വസ്ഥത ഇല്ലെന്നാണ് തോന്നുന്നത്. വാഹനം ഓടിക്കുന്നതിനിടെ ചെവിയിൽ കൈ വച്ചത് മൊബൈൽ ഫോൺ ഉപയോഗിച്ചു എന്ന തരത്തിൽ ഒരു നോട്ടീസ് അയച്ചതാണ് പുതിയ തലവേദന.
സംഭവം നടന്ന് 5 മാസങ്ങൾക്ക് മുൻപാണ്. എന്നാൽ വാഹനയുടമ ഫോൺ ഉപയോഗിച്ചില്ല എന്നും പകരം ചെവിയിൽ കൈ വച്ചിരിക്കുകയാണെന്ന് ദ്യശ്യങ്ങൾ പരിശോധിച്ച് വ്യക്തമായതിന് ശേഷം നോട്ടീസ് മോട്ടോർ വൈഹന വകുപ്പ് പിൻവലിക്കുകയായിരുന്നു. ലക്കിടി-തിരുവില്വാമല റോഡിലൂടെ വാഹനത്തിൽ യാത്രചെയ്യുന്നതിനിടെയാണ് മിത്രാനന്ദപുരത്തെ എ.ഐ. ക്യാമറ ദൃശ്യങ്ങൾ പകർത്തിയത്.

2000 രൂപയാണ് വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചു എന്ന കാരണത്തിന് വകുപ്പ് ചുമത്തിയ പിഴ. എന്നാൽ ഓഫീസിൽ നേരിട്ടെത്തി നോട്ടീസിലെ ചിത്രത്തിൽ മൊബൈൽ ഉപയോഗിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കില്ല എന്നാണ് വാഹനയുടമ വാദിച്ചത്. അതിന് ശേഷമാണ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ വളരെ സുക്ഷമമായി പരിശോധിച്ചത്. ഫോൺ ഉപയോഗിച്ചിട്ടില്ല എന്ന് മനസിലായതോടെ 2000 രൂപ പിഴ ഒഴിവാക്കി എംവിഡി മാമൻമാർ തലയൂരുകയായിരുന്നു.
പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചത്.

25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തന സജ്ജമായിരുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്.
പ്രധാനമായും ഇരുചക്ര വാഹനങ്ങൾ (Two Wheeler) ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ടൂവീലറുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുക.

കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകുമെന്നതും പ്രത്യേകം ഓർമിക്കേണം. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുകയും ചെയ്യാനുള്ള മുൻകരുതലുകളാണ് നാം സ്ഥീകരിക്കേണ്ടത്. അതേസമയം അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.
പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടയ്ക്കാൻ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരു പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈൻ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിച്ചതിന് ശേഷമാണ് പൂർണമായും പ്രവർത്തന സജ്ജമാക്കിയത്.


Click it and Unblock the Notifications








