ധൈര്യമായി ഇവി വാങ്ങാം! രാജ്യത്ത് ഏറ്റവും കൂടുതല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവകരമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ് നാം. ഇവികള്‍ ജനകീയമാകുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ്. ഈ കാരണം ചൂണ്ടിക്കാട്ടി ഇവികള്‍ വാങ്ങാന്‍ വിസമ്മതിക്കുന്നവര്‍ ഒത്തിരിയാണ്. ഇന്ത്യയില്‍ പ്രവര്‍ത്തനസജ്ജമായ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം അത്ര മോശമല്ലെന്നാണ് പുറത്തുവരുന്ന എണ്ണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം 12,000 കടന്നതായി പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി കൃഷന്‍ പല്‍ ഗുര്‍ജാര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നമ്മുടെ രാജ്യത്തെ ഏത് സംസ്ഥാനത്താണ് കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉള്ളത് എന്ന് നമുക്ക് നോക്കാം. മാത്രമല്ല നമ്മുടെ സ്വന്തം കേരളത്തില്‍ എത്ര ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടെന്ന കാര്യവും പറഞ്ഞുതരാം.

goec ev charging stations

ഇവികള്‍ വാങ്ങുമ്പോള്‍ വാഹനങ്ങള്‍ വീട്ടില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ ചാര്‍ജ് ചെയ്യാന്‍ പറ്റുന്ന ചാര്‍ജറുകളാണ് കമ്പനികള്‍ ഓഫര്‍ ചെയ്യുക. എന്നാല്‍ വീടുകളിലെ സോക്കറ്റുകളില്‍ കണക്ട് ചെയ്ത് ഇവികള്‍ ചാര്‍ജ് ചെയ്യാന്‍ ഒത്തിരി സമയമെടുക്കും. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് ഇതിനുള്ള പരിഹാരം. ഇവികള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമല്ലെന്ന വിമര്‍ശനം വരാന്‍ കാരണവും ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം കുറവാണെന്നതാണ്.

പെട്രോള്‍ പമ്പുകള്‍ പോലെ തന്നെ കൃത്യമായ ദൂരവ്യത്യാസത്തില്‍ രാജ്യത്തുടനീളം ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൊണ്ടുവന്നാല്‍ മാത്രമേ ദീര്‍ഘദൂര യാത്രകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ധൈര്യമായി കൊണ്ടുപോകാന്‍ സാധിക്കൂ. വിവിധ സ്വകാര്യ കമ്പനികള്‍ അവരുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നുണ്ട്. ഹൈവേകളിലെ ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ ഇവി ഗ്രിഡുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്.

fast charging stations

എന്നിരുന്നാലും പലയിടങ്ങളിലും ഇനിയും ഫാസ്റ്റ് ചാര്‍ജിംഗ് സെന്ററുകള്‍ വന്നിട്ടില്ല. ഇതു സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇടയ്ക്കിടെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളെ കുറിച്ച് അടുത്തിടെ ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി കൃഷ്ണന്‍ പാല്‍ ഗുര്‍ജാര്‍ മറുപടി നല്‍കിയത്. 2024 ഫെബ്രുവരി രണ്ടാം തീയതി വരെ ഇന്ത്യയില്‍ ഏകദേശം 12,146 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയില്‍ 3,079 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് രണ്ടാമത്. ഡല്‍ഹിയില്‍ 1,886 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തനക്ഷമമായ 1,041 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുമായി നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയാണ് പട്ടികയില്‍ മൂന്നാമത്.

ev charging station

കേരളത്തിന്റെ കാര്യമെടുക്കുമ്പോള്‍ സംസ്ഥാനം പട്ടികയില്‍ നാലാം സ്ഥാനത്താണ്. കേരളത്തില്‍ മൊത്തം 852 ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് സേവനത്തിനുള്ളത്. തമിഴ്നാട് (643), ഉത്തര്‍പ്രദേശ് (582), രാജസ്ഥാന്‍ (500), തെലങ്കാന (481), ഗുജറാത്ത് (476), മധ്യപ്രദേശ് (341) എന്നിവയാണ് ഏറ്റവും കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുള്ള സംസ്ഥാനങ്ങളുടെ ടോപ് 10 പട്ടികയിലെ ബാക്കിയുള്ള സ്ഥാനക്കാര്‍.

വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഫെയിം II പദ്ധതി പൊതുജനങ്ങളില്‍ ഈ ബദല്‍ ഇന്ധനത്തോടുള്ള വിമുഖത ഒഴിവാക്കാനും കൂടുതല്‍ ജനകീയമാക്കാനുമായിയി സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. പബ്ലിക് ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനായി ഫെയിം പദ്ധതിക്ക് കീഴില്‍ സബ്‌സിഡികള്‍ നല്‍കി വരുന്നതായും മന്ത്രി പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചു.

hyundai 150kw ultra fast charger

കൂടാതെ ഇവി ഉടമകള്‍ അവരുടെ വീട്ടില്‍ വാഹനം ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പ്രസിദ്ധീകരിച്ചതായും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു. പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ക്ക് സിംഗിള്‍ പാര്‍ട്ട് ഇവി താരീഫും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്ലോ എസി ചാര്‍ജിംഗിന് പരമാവധി ചാര്‍ജ് യൂണിറ്റിന് 2.50 രൂപയും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കാത്തപ്പോള്‍ യൂണിറ്റിന് 3.50 രൂപയുമാണെന്ന് ഈടാക്കുക.

ഡിസി ചാര്‍ജിംഗിന്റെ നിരക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് യൂണിറ്റിന് 10 രൂപയും അല്ലാത്ത സമയത്ത് 12 രൂപയുമാണ് നിരക്ക്. സോളാറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 20 ശതമാനം റിബേറ്റ് ലഭ്യമായിരിക്കും. അതേസമയം മറ്റ് സമയങ്ങളില്‍ 20 ശതമാനം സര്‍ചാര്‍ജ് ഈടാക്കുമെന്നതും ശ്രദ്ധിക്കണം.

ഇന്ത്യയില്‍ ഇവി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിത രാജ്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ ശൈശവദശയിലാണ്. ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് വരുന്നുവെന്ന കാര്യം നമുക്കെല്ലാവര്‍ക്കുമറിയാം. കോവിഡിന് ശേഷം കേരളത്തിലടക്കം പല പട്ടണങ്ങളിലും ഇവി പുതിയ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവയുടെ കൃത്യമായ എണ്ണം നമുക്ക് ഇതുവരെ അറിയില്ലായിരുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ രാജ്യത്തെ പ്രവര്‍ത്തനക്ഷമമായ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം പുറത്തുവിട്ടത് നിലവില്‍ ഇവി ഉടമകളായിട്ടുള്ളവര്‍ക്കും ഭാവിയില്‍ ഇവികള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും ആശ്വാസം നല്‍കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകളുള്ള സംസ്ഥാനമാണ് കേരളമെന്നത് നമുക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്. ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം ഇനിയും കൂടുന്നതോടെ ഇവികള്‍ വാങ്ങാനെത്തുന്നവരുടെ എണ്ണവും കുത്തനെ കൂടും.

More from DriveSpark

Article Published On: Thursday, February 8, 2024, 16:30 [IST]
English summary
Kerala among top 4 states with highest number of ev charging stations in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X