ക്ലാസ് എൽകെജി, പാഠം ഒന്ന് ബിഎംഡബ്ല്യു! ഇതാ മറ്റൊരു കേരള മോഡൽ
തലക്കെട്ട് വായിക്കുമ്പോൾ ഏതൊരാൾക്കും ഒരു അതിശയം തോന്നിയേക്കാം. സാധാരണ കുഞ്ഞ് ക്ലാസുകളിൽ പാഠം ഒന്ന് എന്ന് പറയുന്നത് അക്ഷരങ്ങളെ പഠിപ്പിക്കുക എന്നതാണ്. എന്നാൽ കേരളത്തിലെ ഒരു സ്കൂളിൽ പ്രണയദിനത്തിൽ കുട്ടികളെ പാർക്കിലോ മൃശാലയിലോ അല്ല കൊണ്ടു പോയത്. പകരം കൊച്ചിയിലെ ബിഎംഡബ്ല്യുവിൻ്റെ ഷോറൂമിലേക്കാണ്. കൊച്ചിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ബ്രിട്ടൻ പ്രീസ്കൂളിൽ നിന്നുളള കുട്ടികളെയാണ് പ്രണയദിനത്തിൽ ഷോറൂമിലെത്തിച്ച് വാഹനങ്ങളെ പരിചയപ്പെടുത്തിയത്. സാധാരണ വിദ്യാഡത്ഥികൾക്ക് ലഭിക്കാത്ത അസുലഭ അവസരമാണ് ഈ കുട്ടികൾക്ക് ലഭിച്ചത്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ആഡംബര വാഹനങ്ങൾ അടുത്ത് അറിയാനും തൊട്ടു തലോടിയും വാഹനത്തിൽ കയറാനും സാധിക്കുക എന്നത് മറക്കാനാകാത്ത അനുഭവമായിരിക്കും.
കുട്ടികൾക്ക് ഇത് പോലെയൊരു അനുഭവം സമ്മാനിച്ച ലിറ്റിൽ ബ്രിട്ടൻ പ്രീസ്കൂളിലെ അധികൃതർ ഏറെ അഭിനന്ദനമർഹിക്കുന്നു. കുട്ടികളെ ഷോറൂമിലേക്ക് സ്വാഗതം ചെയ്യുകയും വാഹനങ്ങളെ കുറിച്ച് നിരവധി അറിവുകൾ അവർക്ക് പകർന്ന് നൽകിയതിൽ ബിഎംഡബ്ല്യു ഷോറൂമിലെ ജീവനക്കാരും ഹാപ്പിയാണ്. പ്രണയദിനത്തിൽ കുരുന്നുകൾക്ക് മധുരം നൽകാനും അവർ മറന്നില്ല. കുഞ്ഞുനാളിൽ മനസിൽ പതിയുന്ന സ്വപ്നങ്ങളായിരിക്കും ജീവിതത്തിൽ മുന്നോട്ട് നയിക്കാനുളള പ്രേരകശക്തി.

ബിഎംഡബ്ല്യുവിൻ്റെ മറ്റ് വാഹന വിശേഷങ്ങളിലേക്ക് വന്നാൽ 2025 ഓട്ടോ എക്സ്പോയിൽ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ ഇവിയായ iX1 LWB-ഉം പുതിയ X3 -യും അവതരിപ്പിച്ചിരുന്നു. X3-യ്ക്ക് പെട്രോള്‍ വേരിയന്റിന് 75.80 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 77.80 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. എക്സ്റ്റീരിയര്‍ ഡിസൈന്‍, ഇന്റീരിയര്‍, പവര്‍ട്രെയിന്‍ എന്നിവയില്‍ നിരവധി മാറ്റങ്ങളുമായാണ് നാലാം തലമുറ X3 പുറത്തിറങ്ങുന്നത്.
പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ വരുന്ന നാലാം തലമുറ ബിഎംഡബ്ല്യു X3 കഴിഞ്ഞ വര്‍ഷം ആഗോള മാര്‍ക്കറ്റിലെത്തിയിരുന്നു. വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പുതിയ ഡിസൈന്‍ ഭാഷയാണ് കാറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പുതിയ ആങ്കുലാര്‍ L പാറ്റേണ്‍ ഡേടൈം ഡ്രൈവിംഗ് ലൈറ്റുകളും ഹെഡ്ലൈറ്റുകളും ചേരുന്ന വലിയ കിഡ്നി ഗ്രില്ലാണ് കാറിന്റെ മുന്‍വശത്തെ പ്രധാന ആകര്‍ഷണം. സ്വെപ്റ്റ്-അപ്പ് ബെല്‍റ്റ്ലൈന്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, പുതിയ സ്പോര്‍ട്ടി അലോയ് വീലുകള്‍ എന്നിവയാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം.
സ്ലീക്ക് Y- പാറ്റേണ്‍ ടെയില്‍ലൈറ്റുകള്‍, റൂഫ് മൗണ്ടഡ് സ്പോയിലര്‍, ഷാര്‍പ്പായ കട്ട്‌സ് ആന്‍ഡ് ക്രീസ്, ബമ്പറിലെ കോണ്‍ട്രാസ്റ്റിംഗ് ട്രീറ്റ്മെന്റും എന്നിവ വരുന്ന സ്‌പോര്‍ട്ടി റിയര്‍ പ്രൊഫൈല്‍ നിലനിര്‍ത്തിയിരിക്കുന്നു. നമ്പര്‍ പ്ലേറ്റ് ഹൗസിംഗും പിന്നിലെ ബമ്പറിലേക്ക് മാറിയിട്ടുണ്ട്. അകത്ത് ബിഎംഡബ്ല്യു X3 പുതിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ് സ്പോര്‍ട്സ് സീറ്റുകളും മൂന്ന് വ്യത്യസ്ത ഇന്റീരിയര്‍ അപ്ഹോള്‍സ്റ്ററി ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
അകത്ത് ഘടിപ്പിച്ച എല്‍ഇഡി സ്ട്രിപ്പുകള്‍ ക്യാബിനിലുടനീളം U- ആകൃതിയിലുള്ള പാറ്റേണുകള്‍ രൂപപ്പെടുത്തുകയും വ്യത്യസ്ത നിറങ്ങള്‍ കാണിക്കുകയും ചെയ്യും. ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയെ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററുമായി സമന്വയിപ്പിക്കുന്ന കര്‍വ്ഡ് പനോരമിക് ഡിസ്പ്ലേയാണ് ബിഎംഡബ്ല്യു X3 എസ്‌യുവിയുടെ അകത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 9-ല്‍ ഇത് പ്രവര്‍ത്തിക്കുന്നു.

X3 എസ്‌യുവി 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ടര്‍ബോ പെട്രോള്‍ യൂണിറ്റ് 206 bhp പവറും 320 Nm ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. അതേസമയം, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 197 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഡീസല്‍ മില്ലിനൊപ്പം വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








