'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; പൊട്ടിപ്പൊളിഞ്ഞ റോഡിലെ ഫോട്ടോഷൂട്ട് വൈറല്‍

റോഡ് സുരക്ഷ വലിയ ചര്‍ച്ചയാകുകയും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കന്‍ തുടങ്ങുകയും ചെയ്‌തെങ്കിലും നമ്മുടെ രാജ്യത്തെ നിരത്തുകളിലെ കുഴികള്‍ പലതും അതുപോലെ തന്നെ കിടക്കുകയാണ്. കഴിഞ്ഞ മാസം തീയറ്ററിലെത്തി സൂപ്പര്‍ ഹിറ്റായി കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പരസ്യത്തില്‍ കേരളത്തിന്റെ റോഡിന്റെ അവസ്ഥ എടുത്തുകാട്ടുന്ന ടാഗ്ലൈന്‍ ഉപയോഗിച്ചിരുന്നു.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

തീയറ്ററിലേക്കുള്ള വഴിയില്‍ കുഴികളുണ്ട്, എങ്കിലും ദയവായി വരൂ എന്നായിരുന്നു ടാഗ്ലൈന്‍. ഇത് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം വിവാദമാക്കാന്‍ ശ്രമിച്ചു. എങ്കിലും ആ ഒച്ചപ്പാടുകള്‍ സിനിമക്ക് വലിയ പ്രെമോഷനാകുകയും ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയിലധികം വാരുകയും ചെയ്തു. ഇപ്പോള്‍ ഗൂഗിള്‍ റിവ്യൂകളില്‍ മുതല്‍ വെഡ്ഡിങ് ഫോട്ടോഷൂട്ടില്‍ വരെ റോഡിലെ കുഴികളാണ്.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

റോഡിന്റെ മോശം അവസ്ഥയില്‍ പ്രതിഷേധിച്ചുള്ള വിവാഹ ഫോട്ടോഷൂട്ടാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് വിവാഹദിനത്തില്‍ റോഡില്‍ ഫോട്ടോഷൂട്ട് നടത്തിയത്.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

ഒരു വിവാഹ ഫോട്ടോഷൂട്ട് ഓരോ വധൂവരന്മാര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. ഓരോ വെഡ്ഡിങ് ഫോട്ടോഗ്രാഫറും വ്യത്യസ്തമായ ഐഡിയയില്‍ സവിശേഷമായ എന്തെങ്കിലും ക്ലിക്ക് ചെയ്ത് സംഗതി വൈറലാക്കാന്‍ നോക്കാറുണ്ട്. ആരോ വെഡ്ഡിങ് കമ്പനിയിലെ ആഷിഖിന്റെ തലയില്‍ ഉദിച്ചതാണ് ഈ ആശയം. സുജീഷയോട് പറഞ്ഞപ്പോള്‍ സമ്മതം മൂളുകയായിരുന്നു. ശേഷം പൊതുജനങ്ങള്‍ക്ക് ശല്യമില്ലാത്ത രീതിയില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. പ്രകൃതിഭംഗി നിറഞ്ഞ അടിപൊളി ബാക്ഗ്രൗണ്ട് വിട്ട് കുഴികള്‍ നിറഞ്ഞ റോഡിലൂടെ നവവധുവിനെ നടത്തിച്ച് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് കൈയ്യടി നേടുന്നത്.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

ചുവന്ന വിവാഹ സാരിയണിഞ്ഞ് സുന്ദരിയായ വധു പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികള്‍ താണ്ടി പുഞ്ചിരിയോടെ നടക്കുന്നതാണ് വീഡിയോ. കുഴികളിലാകെ ചെളിവെള്ളം നിറഞ്ഞിരിക്കുന്നുണ്ട്. മറ്റ് വാഹനങ്ങള്‍ അതിലെ കടന്നുപോകുന്നതും കാണാം. ഫോട്ടോഗ്രാഫര്‍ ദൂരെ നിന്നാണ് ചിത്രങ്ങള്‍ എടുക്കുന്നതെന്ന് വിഡിയോയില്‍ കാണിക്കുന്നു.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

arrow_weddingcompany എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹ ഫോട്ടോഷൂട്ടില്‍ പൗരന്‍മാര്‍ നേരിടുന്ന പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്ന സവിശേഷമായ ആശയം പ്രശംസ അര്‍ഹിക്കുന്നുവെന്നാണ് ജനങ്ങള്‍ പറയുന്നത്. ഫോട്ടോഗ്രാഫറെയും ഷൂട്ടിന് തയാറായ വധുവിനെയും നെറ്റിസണ്‍സ് അഭിനന്ദനം അറിയിക്കുന്നു.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

സെപ്റ്റംബര്‍ 11ന് പോസ്റ്റ്‌ചെയ്ത വീഡിയോക്ക് ഇതിനോടകം 4.1 ദശലക്ഷം കാഴ്ചക്കാരെ ലഭിച്ചു. 3.6 ലക്ഷം പേരാണ് ലൈക്കടിച്ചത്. സംഗതി വൈറലായതോടെ വീഡിയോക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ് നെറ്റിസണ്‍സ്. 'റോഡില്‍ ശരിയായ ഡ്രെയിനേജ് ഇല്ല, ഇത് സംഭവിക്കണം. അടിപൊളി ഷൂട്ട്' എന്നാണ് ഒരാള്‍ എഴുതിയത്. ആ റോഡ് എന്റെ ഹൃദയത്തില്‍ ദ്വാരമിടുന്നു എന്നായിരുന്നു മറ്റൊരു വിദ്വാന്റെ കമന്റ്.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

ഇടപെട്ട് ഹൈക്കോടതി

മഴക്കാലമായതോടെയാണ് കേരളത്തിലെ റോഡുകള്‍ ആകെ താറുമാറായത്. ആളുകള്‍ക്ക് കുഴികളില്‍ വീണ് ജീവന്‍ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ കോടതി ഇടപെട്ടു. തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ റോഡുകളും ശരിയാക്കണമെന്ന് കേരള ഹൈകോടതി 2022 ആഗസ്ത് 19-ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

നിലവിലുള്ള കരാറുകാരിലൂടെയോ അതോ പുതിയ ആളുകളെ ഉപയോഗിച്ചോ റോഡുകള്‍ ഉടനടി ശരിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് കോടതി ഉത്തരവിട്ടത്. ഓഗസ്റ്റ് 5 ന് എറണാകുളം സ്വദേശിയായ മോട്ടോര്‍ സൈക്കി യാത്രികന്‍ മരിച്ചതിനെ തുടര്‍ന്നാണ് കേരള ഹൈക്കോടതി ഇടപെട്ടത്.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

കരാറുകാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും റോഡുകളുടെ കാര്യത്തില്‍ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി പ്രസ്താവിച്ചിരുന്നു. റോഡുകളുടെ ശോച്യാവസ്ഥ മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് കരാറുകാരും എന്‍ജിനീയര്‍മാരും ഉത്തരവാദികളായിരിക്കുമെന്നും കോടതി പറഞ്ഞു.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

മോശം റോഡുകള്‍ അപകടം കുറക്കുന്നുവെന്ന് മന്ത്രി

താറുമാറായി കിടക്കുന്ന റോഡുകളെ കുറിച്ച് ഒരു സംസ്ഥാനത്തെ മന്ത്രി പറഞ്ഞ വിചിത്ര പ്രസ്താവന അടുത്തിടെ പുറത്തുവന്നിരുന്നു. റോഡ് അറ്റകുറ്റപ്പണികളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയിരുന്നു ഛത്തീസ്ഗഢ് മന്ത്രി പ്രേംസായ് സിംഗ് ടെകമിന്റെ വളരെ വിചിത്രമായ പ്രസ്താവന. മോശം റോഡുകളുള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറവാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

ഡീ അഡിക്ഷന്‍ ഡ്രൈവില്‍ പങ്കെടുക്കാനെത്തിയ മന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ വദഫ് നഗറിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് ചോദിക്കുകയായിരുന്നു. ആ സമയത്തായിരുന്നു വിചിത്രമായ മറുപടി. 'അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഞങ്ങള്‍ക്ക് നിരവധി കോളുകള്‍ ലഭിക്കുന്നു. പക്ഷേ റോഡുകള്‍ മോശമായിരിക്കുന്നിടത്തെല്ലാം അപകടങ്ങള്‍ കുറവാണ്. നല്ല റോഡുകളുള്ളിടത്തെല്ലാം ദിവസവും അപകടങ്ങള്‍ ഉണ്ടാകുന്നു. റോഡുകള്‍ നല്ലതായിരിക്കണം, പക്ഷേ എല്ലാവരും സംയമനം പാലിക്കണം'-പ്രേംസായ് സിംഗ് ടെകം പറഞ്ഞു.

'റോഡില്‍ കുഴിയുള്ളപ്പോള്‍ എന്തിന് ലൊക്കേഷന്‍ തപ്പി നടപ്പൂ'; ഫോട്ടോഷൂട്ട് വൈറല്‍

മോശം റോഡുകളെ ഒരു തരത്തിലും താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. റോഡുകള്‍ എല്ലായിടത്തും നല്ലതായിരിക്കണം, എന്നാല്‍ അത്തരം നല്ല റോഡുകളിലെ അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് വേഗപരിധിക്ക് കീഴില്‍ വാഹനം ഓടിക്കുന്നത് എങ്ങനെയെന്ന് ആളുകള്‍ പഠിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
English summary
Kerala brides viral wedding photoshoot in pothole riddled road
Story first published: Thursday, September 22, 2022, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X