ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

അഭ്യാസ പ്രകടനങ്ങൾ നടത്തിയ ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. സ്‌കൂൾ മൈതാനത്ത് ബസ് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ ഇന്റർനെറ്റിൽ അടുത്തിടെ വൈറലായതിന് പിന്നാലെയാണ് അധികൃതരുടെ നടപടി.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ബസ്സ് ഡ്രൈവർമാരെ പൊലീസ് പിടികൂടി അവരുടെ ലൈസൻസും പിടിച്ചെടുത്തു. അനധികൃതമായ ഘടകങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ബസ്സുകളുടെ ഫിറ്റ്നസ്സും മോട്ടോർ വാഹന വകുപ്പ് റദ്ദ് ചെയ്തു.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ടൂറിസ്റ്റ് ബസ് സ്‌കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനങ്ങളും കുട്ടികൾ നിൽക്കേ അപകടകരമായ ഡ്രൈവിംഗ് നടത്തുന്നതുമായി വീഡിയോയിൽ കണ്ടെത്തി. ഒരു കാറും കുറച്ച് ബൈക്കുകളും പിന്നീട് ബസ്സിനൊപ്പം അഭ്യാസത്തിൽ ചേർന്ന് അതേ സ്ഥലത്ത് തന്നെ സ്റ്റണ്ടുകൾ ചെയ്തു.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ബസ് ഡ്രൈവർക്കൊപ്പം കാർ ഡ്രൈവറായ അഭിഷന്തിനേയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യ തുക നൽകിയ ശേഷം ഇരു ഡ്രൈവർമാരെയും പിന്നീട് വിട്ടയച്ചു.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

കൊട്ടാരക്കര വെൻ‌ഡാറിലെ വിദ്യാതിരാജ, കൊല്ലം അഞ്ചൽ ഈസ്റ്റ് സ്കൂളുകളിലാണ് ബസ്സുകൾ അഭ്യാസ പ്രകടനം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം സ്കൂളിൽ നിന്ന് ടൂർ പോകുന്നതിന് മുമ്പാണ് സംഭവം നടന്നത്.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ബസിന്റെ വീഡിയോ വൈറലായതിന് ശേഷം, മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ ഒരു സംഘം ബസ് സ്കൂളിലേക്ക് മടങ്ങിവരുന്നതിനായി കാത്തിരിക്കുകയും വാഹനം തിരിച്ചെത്തിയ ഉടൻ പിടിച്ചെടുക്കുകയുമായിരുന്നു.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ഉദ്യോഗസ്ഥർ ബസിന്റെ ആർ‌സി ബുക്കും പിടിച്ചെടുക്കുകയും ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സംഭത്തെക്കുരിച്ച് അധികൃതർ അന്വേഷണം നടത്തുകയാണ്. നിലവിൽ പുത്തൂർ പോലീസ് സ്റ്റേഷനിലാണ് ബസ് പിടിച്ചിട്ടിരിക്കുന്നത്.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

സ്കൂൾ അധികൃതരടോും പൊലീസ് വിശദ്ധീകരണം തേടി. അധ്യാപകരും പ്രിൻസിപ്പലും ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയതെന്ന് പ്രാധമിക അന്വേഷണത്തിൽ കണ്ടെത്തി.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ബസ്സുകൾ കൂടുതൽ പരിശോധിച്ചപ്പോൾ, വാഹനത്തിന്റെ സ്പീഡ് ഗവർണറുകൾ വേർപെടുത്തിയിരിക്കുന്നതായി കണ്ടെത്തി. ഇന്ത്യയിലെ ഹെവി വാഹനങ്ങളിൽ സ്പീഡ് ഗവർണർമാർ നിർബന്ധമാണ്, മാത്രമല്ല ബസ് ഒരു നിശ്ചിത വേഗത പരിധി ലംഘിക്കുന്നില്ലെന്ന് ഇവ ഉറപ്പാക്കുന്നു.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ബസിൽ എയർ ഹോൺ, ഫാൻസി ലൈറ്റുകൾ, സ്പീക്കറുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ കണ്ടെത്തി. മോട്ടോർ വാഹന നിയമപ്രകാരം ഇവയെല്ലാം നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധ ഫിറ്റിംഗുകൾ കാരണം, ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

വീഡിയോയിലുണ്ടായിരുന്ന സ്റ്റണ്ട് ചെയ്യുന്ന എട്ട് ബൈക്കുകളു പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിന് ഹാജരാകാൻ മോട്ടോർ വാഹന വകുപ്പ് ബസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആവേശം ലേശം കൂടിപ്പോയി! ആപ്പിലായി ബസ്സ് ഡ്രൈവർമാർ

ഈ സംഭവത്തോട് അനുബന്ധിച്ച് ജില്ലയിൽ വാഹന പരിശോധന അധികൃതർ ഊർജിതമാക്കി. ഇതിനോടകം ഒമ്പത് ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി എനഫോർസ്മെന്റ് ആർടിഒ പറഞ്ഞു.

Most Read Articles

Malayalam
English summary
Kerala Bus Driver Busted for unsafe Driving and Stunting. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X