22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

ആത്മാർഥമായി ജോലി ചെയ്യുന്നതിന് നല്ലൊരു പാരിതോഷികം ലഭിക്കുക എന്നത് എല്ലാവർക്കും സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. ഈ പാരിതോഷികം ഒരു മെർസിഡീസ് ബെൻസിന്റെ രൂപത്തിലാണ് ലഭിക്കുന്നത് എങ്കിലോ?

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

ചുമ്മാതെ കളി പറയുകയല്ലെന്നേ! അത്തരത്തിൽ ഒരു വിശ്വസ്തനായ ഒരു ജീവനക്കാരന് കമ്പനി ഉടമ മെർസിഡീസ് കാർ സമ്മാനം നൽകിയ ഒരു സംഭവമാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. ഇത് വിദേശത്തോ, മറ്റ് സംസ്ഥനങ്ങളിലോ ഒന്നുമല്ല കേട്ടോ, നമ്മുടെ നാട്ടിൽ തന്നെയാണ്.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

MyG ചെയർമാനും മാനേജിംഗ് ഡയറക്ടുമായി എ കെ ഷാജിയാണ് സി ആർ അനീഷ് എന്ന തന്റെ ജീവനക്കാരന് മെർസിഡീസ് ബെൻസ് എസ്‌യുവി സമ്മാനിച്ചത്. സ്ഥാപനത്തോടുള്ള വിശ്വസ്തത കണക്കിലെടുത്താണ് വ്യവസായി അനീഷിന് എസ്‌യുവി സമ്മാനിച്ചത്. കഴിഞ്ഞ 22 വർഷമായി എ.കെ ഷാജിക്കൊപ്പം ഇദ്ദേഹം പ്രവർത്തിക്കുന്നു.

ഷാജി തന്റെ ഇൻസ്റ്റഗ്രാമിൽ ഇതിന്റെ ഒരു വീഡിയോയും പങ്കുവെച്ചു. സി ആർ അനീഷിന് വാഹനം സമ്മാനിക്കുന്നതിനൊപ്പം കേക്ക് കട്ടിംഗും നടത്തുന്നത് ഈ വീഡിയോയിൽ കാണാം. അതോടൊപ്പം എസ്‌യുവി അനിഷിന് കൈമാറുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

മറ്റൊരു പോസ്റ്റിൽ 'പ്രിയപ്പെട്ട അനി... കഴിഞ്ഞ 22 വർഷമായി നീ എനിക്കൊരു ശക്തമായ തൂണായി ഉണ്ട്. നിന്റെ പുതിയ ക്രൂയിസിംഗ് പങ്കാളിയെ നിനക്ക് ഇഷ്ടപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നു', ഷാജി ഇങ്ങനെ കുറിച്ചു. ജോലിക്കാരനല്ല, പങ്കാളിയായാണ് താൻ അനീഷിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

ഇതാദ്യമായല്ല ഷാജി തന്റെ ജീവനക്കാർക്ക് കാർ സമ്മാനമായി നൽകുന്നത്. രണ്ട് വർഷം മുമ്പ് തന്റെ ആറ് ജീവനക്കാർക്ക് അദ്ദേഹം കാറുകൾ സമ്മാനിച്ചിട്ടുണ്ട്. ജീവനക്കാർ കമ്പനിയിൽ സന്തോഷത്തോടെ ഇരിക്കണമെന്ന് ഷാജിക്ക് ആഗ്രഹം ഉണ്ടെന്ന് തോന്നുന്നു.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

ഒരു വ്യക്തി ഇത്രയും കാലം ഒരേ സ്ഥാപനത്തിൽ തുടരാൻ തീരുമാനിക്കുന്ന നിർണായക ഘടകങ്ങളിലൊന്നാണിത്. മുകളിൽ സൂചിപ്പിച്ചതുപോലെ, കഴിഞ്ഞ 22 വർഷമായി ഷാജിയുടെ ഇതേ സ്ഥാപനത്തിൽ അനീഷ് പ്രവർത്തിക്കുന്നു!

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

മെർസിഡീസ് ബെൻസ് GLA 220d ആണ് അനിഷിന് സമ്മാനിച്ച എസ്‌യുവി. ഇതിന് 45.60 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 192 bhp പരമാവധി കരുത്തും 400 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനുമായി വരുന്ന മിഡ്-സ്പെക്ക് വേരിയന്റാണിത്. മുൻ വീലുകൾ മാത്രം ഓടിക്കുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് ഇത് കണക്ട് ചെയ്തിരിക്കുന്നത്.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

ഈ വേരിയന്റിന് മുകളിൽ GLA 220d 4 Matic എന്ന ടോപ്പ് എൻഡ് വേരിയന്റും മോഡലിനുണ്ട്. ഇതേ 2.0-ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഇത് വരുന്നത്, എന്നാൽ മെർസിഡീസിന്റെ 4 Matic ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിലാണ് ഇത് വരുന്നത്.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

അതിനാൽ, മഞ്ഞുവീഴ്ചയുള്ളതോ വഴുവഴുപ്പുള്ളതോ ആയ സാഹചര്യങ്ങളിൽ നിങ്ങൾക്ക് ഈ എസ്‌യുവി എടുക്കേണ്ടി വന്നാൽ, നിങ്ങൾ തെരഞ്ഞെടുക്കേണ്ട വേരിയന്റാണിത്.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് GLA 200 ആണ്, ഇത് 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായാണ് വരുന്നത്, ഇതിന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ലഭിക്കുന്നു. ഇത് പരമാവധി 165 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു. GLA -യുടെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റ് കൂടിയാണിത്. 44 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

എന്നാൽ അതിലും മുകളിൽ നിങ്ങളൊരു വാഹന പ്രേമിയും കൂടുതൽ പവർ ആഗ്രഹിക്കുന്ന ഒരു വ്യക്തിയും ആണെങ്കിൽ GLA-യുടെ ഏറ്റവും ശക്തമായ പതിപ്പായ AMG GLA 35 എന്ന മോഡൽ നിങ്ങൾക്ക് ചൂസ് ചെയ്യാം. ടർബോചാർജ്ജ് ചെയ്ത 2.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ഇത് വരുന്നത്.

22 വർഷത്തെ വിശ്വസ്ത സേവനത്തിന് സമ്മാനം Mercedes Benz; ജീവനക്കാരന് GLA എസ്‌യുവി സമ്മാനിച്ച് MyG ചെയർമാൻ

എഞ്ചിൻ 310 bhp പരമാവധി കരുത്തും 400 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ഈ പതിപ്പ് സ്റ്റാൻഡേർഡായി ഓൾ-വീൽ ഡ്രൈവുമായി വരുന്നു. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് മെർസിഡീസ് ബെൻസ് ഇതിൽ ഉപയോഗിക്കുന്നത്. AMG GLA 35 -ന് 5.1 സെക്കൻഡിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, കൂടാതെ ഇതിന് മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗതയുമുണ്ട്.

More from DriveSpark

Article Published On: Friday, February 11, 2022, 17:13 [IST]
English summary
Kerala businessman and myg chairman gifts his employee a brand new mercedes benz gla suv for 22 year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X