ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

RP ഗ്രൂപ്പ് ചെയർമാനായ രവി പിള്ളയാണ് രാജ്യത്ത് ആദ്യമായി എയർബസിന്റെ H 145 ഹെലികോപ്റ്റർ കരസ്ഥമാക്കി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ H 145 ആഢംബര ഹെലികോപ്റ്ററാണ് ഇത്.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

100 കോടി രൂപയാണ് ഇതിന്റെ വില. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ട്യൂറിസ്റ്റുകളുമായി പറക്കുന്നതിനാണ് ഈ ആഢംബര ഭീമനെ രവി പിള്ള വാങ്ങിയത്. ഹെലികോപ്റ്ററിന്റെ ഫീച്ചറുകളും സവിശേഷതകളും നമുക്ക് ഒന്ന് നോക്കാം.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

BK 117 എന്ന ഹെലികോപ്റ്ററിനെ അടിസ്ഥാനമാക്കിയാണ് H 145 ഒരുക്കിയിരിക്കുന്നത്. 1979 -ൽ ജർമ്മൻ നിർമ്മാതാക്കളായ MMB -യും ജാപ്പനീസ് നിർമ്മാതാക്കളായ കവസാക്കിയും ചേർന്നാണ് BK 117 നിർമ്മിച്ചത്.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

പിന്നീട് MMB, ഡൈംലർ ബെൻസിന്റെയും അതിന് ശേഷം യൂറോകോപ്റ്ററിന്റെയും ഭാഗമായതോടെയാണ് എയർബസിന് ഈ മോഡലിന്റെ പ്രൊഡക്ഷനുള്ള അവകാശം ലഭിച്ചത്. 1999 -ലാണ് EC 145 എന്ന പേരിൽ ഈ H 145 ആദ്യമായി നിർമ്മിച്ചത്.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

അതിന് ശേഷം 2002 -ൽ എയർബസിന്റെ ഹെലികോപ്റ്റർ ഡിവിഷനായി യൂറോകോപ്റ്ററിന്റെ പേര് എയർബസ് ഹെലികോപ്റ്റർ എന്നതിലേക്ക് മാറ്റിയതോടെ ഹെലികോപ്റ്ററിന്റെ പേര് H 145 എന്നാക്കി.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

പൈലറ്റുമാരെ കൂട്ടാതെ എട്ട് പേർക്കും, പത്ത് പേർക്കും യാത്ര ചെയ്യാൻ കഴിയുന്ന രണ്ട് പതിപ്പുകളാണ് H 145 -ന് ഉള്ളത്. എന്നാൽ രവി പിള്ളയുടെ റാവിസിന്റെ നിർദ്ദേശപ്രകാരം ഇത് കസ്റ്റമൈസ്ഡ് സെവൻ സീറ്റർ കോൺഫിഗറേഷനായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം മെർസിഡീസ് ബെൻസ് ശൈലിയിലുള്ള അകത്തളങ്ങളാണ് ഇതിന്റെ മറ്റൊരു വലിയ പ്രത്യേകത.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

ഫൈവ് ബ്ലേഡ് മെയിൻ റോട്ടറും ഫെൻസ്ട്രോൺ ടെയിൽ റോട്ടറുമായിട്ടാണ് ഹെലികോപ്റ്റർ വരുന്നത്. 785 കിലോവാട്ട് പവർ പുറപ്പെടുവിക്കുന്ന രണ്ട് സഫ്രാൻ HE ഏരിയൽ 2C2 ടർബോ ഷാഫ്റ്റ് എൻജിനുകളാണ് ഹെലികോപ്റ്ററിന്റെ ഹൃദയം. BK 117, EC 145, H 145 ശ്രേണിയിൽ ഏകദേശം 1500 യൂണിറ്റ് ഹെലികോപ്റ്ററുകൾ എയർബസ് പുറത്തിറക്കിയിട്ടുണ്ട്.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

മണിക്കൂറിൽ 132 നോട്ട്സ്, ഏകദേശം 246 കിലോമീറ്റർ വേഗത വരെ H 145 -ന് കൈവരിക്കാനാവും. ഫുൾ ടാങ്ക് ഫ്യുവലിൽ 440 നോട്ടിക്കൽ മൈൽ, ഏകദേശം 814 കിലോമീറ്ററാണ് ഇതിന്റെ ഫ്ലൈയിംഗ് റേഞ്ച്. ഹെലികോപ്റ്ററിന് മൂന്ന് മണിക്കൂർ 35 മിനിറ്റ് കണ്ടിന്വസായി പറക്കാനാവും.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

2000 അടിയോളം ഉയരത്തിൽ പറക്കാനാവുന്ന ഈ ഹെലികോപ്റ്റർ പല രാജ്യങ്ങളിലും പൊലീസ് കോപ്റ്ററുകളായിും, എയർ ആംബുലൻസായും ഉപയോഗിക്കാറുണ്ട്. അതോടൊപ്പം ഓഫ്ഷോർ മിഷനുകൾക്കും, ബിസിനസ് & പ്രൈവറ്റ് ഹെലികോപ്റ്ററായും ഇവയെ ആളുകൾ തെരഞ്ഞെടുക്കാറുണ്ട്.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

ഹെലികോപ്റ്റർ അപകടങ്ങളിലെ പ്രധാന വില്ലനായ ഫ്യുവൽ ലീക്കേജിന്റെ സാധ്യത ഇതിൽ വളരെ കുറവാണ്. അതോടൊപ്പം ഏതെങ്കിലും തരത്തിൽ അപകടത്തിൽ പെട്ടാലും പാസഞ്ചറുടെ സേഫ്റ്റി ഉറപ്പാക്കുന്ന തരത്തിലുള്ള മികച്ച എനർജി അബ്സോർബിംഗ് സീറ്റുകളാണ് നിർമ്മാതാക്കൾ ഇതിൽ ഒരുക്കിയിരിക്കുന്നത്.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

ഫ്ലൈയിംഗ് ടൈമിൽ ഗ്രൗണ്ട് സ്റ്റേഷനുകളുമായി മികച്ച കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന നൂതന വയർലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഇതിൽ ലഭ്യമാണ്.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

പാസഞ്ചർ പതിപ്പ് കൂടാതെ H 145 -ന് ഒരു മിലിറ്ററി വേർഷനും എയർബസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ബാലിസ്റ്റിക്ക് പ്രൊട്ടക്ഷനുള്ള ഈ കോപ്പറ്റർ പല രാജ്യങ്ങളുടെ സൈന്യങ്ങളിലും ഡ്യൂട്ടി ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ ഒരു ആഢംബരം ഇന്ത്യയിൽ ഇതാദ്യം! രവി പിള്ളയുടെ എയർബസ് ഹെലിക്കോപ്റ്ററിന്റെ വിശേഷങ്ങൾ

സെൽഫ് സീലിംഗ് ഫ്യുവൽ ടാങ്ക് ഉൾപ്പടെ നിരവധി ആധുനിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ ജർമനി, ഫ്രാൻസ്, കസാക്കിസ്ഥാൻ, ഹങ്കറി, ഇക്കഡോർ, അൽബേനിയ, സെർബിയ, യുകെ, ബൊളീവിയ, യുഎസ്എ എന്നീ രാജ്യങ്ങളിലെ സേനകളുടെ ഭാഗമാണ്.

More from DriveSpark

Article Published On: Wednesday, March 23, 2022, 20:17 [IST]
English summary
Kerala businessman ravi pillai aquires indias first airbus h 145 helicopter worth 100 crore rupees
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X